നാല്പത്തി അഞ്ചു വര്‍ഷം മാത്രം ജീവിച്ച ഗീതാ ഹിരണ്യന്‍ നമുക്ക് തന്നത് പല ജന്മങ്ങളുടെ ആഴവും ഭാവ സങ്കീര്‍ണതയും. സര്‍ഗാത്മക ജീവിതത്തിന്റെ വസന്തകാലത്ത് മരണം മാടി വിളിച്ച സ്നേഹനിധിയായ ഈ എഴുത്തുകാരി വായനക്കാര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു.
ഒരു പ്രത്യയശാസ്ത്രത്തിന്റെയും സഹായമില്ലാതെ വായിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം രചിയ്ക്കപ്പെട്ട ഗീതയുടെ കഥകള്‍ എണ്‍പതുകളില്‍ മാത്രമാണ് ഞാന്‍ വായിച്ചു തുടങ്ങുന്നത്. സുതാര്യവും ലളിതവുമായിരുന്നു ഇവയിലെ സ്ത്രീ ചിത്തത്തിന്റെ അവതരണം. ഗീതയുടെ കഥകളോക്കെയും സ്ത്രീയുടെ കണ്ണുകളിലൂടെ ലോകത്തെ മുക്കും മൂലയും നോക്കിക്കണ്ടു. ആത്മാര്‍ത്ഥതയുംസഹജമായ ഫലിത ബോധവും, നര്‍മ്മോക്തി കലര്‍ന്ന പദ പ്രയോഗങ്ങളും ഭാഷയുടെ തിളക്കം കൂട്ടി, ജീവിതാസക്തി എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറെയാണ് എന്ന് തോന്നും.
വായ്താരിയിലൂടെ സാന്നിദ്ധ്യം വിളംബരം ചെയ്യുന്ന കഥാപാത്രങ്ങള്‍, ആത്മരോദനവും,ആത്മ നിന്ദയും നിറഞ്ഞു നില്‍ക്കുന്ന മനോഗതങ്ങള്‍, തന്റെതായി സൃഷ്ടിക്കപ്പെട്ട ഒരു ഭാഷ, ജീവിതദര്‍ശനത്തിന്റെയോ പ്രത്യയശാസ്ത്രങ്ങളുടേയോ രാഷ്ട്രീയം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിയ്ക്കാതെ സാധാരണയില്‍ സാധാരണയായി താനഭിമുഖീകരിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്ന കൌശലം, കഥാ നിര്‍മ്മിതിയിലും ആഖ്യാന രീതിയിലും പാത്ര സൃഷ്ടിയിലും അനുഭവവേദ്യമായ സ്ത്രീ സ്പര്‍ശം ഇതൊക്കെ ഗീതയുടെ കഥകള്‍ മനസ്സില്‍ പ്രത്യേകം ഇടം നേടുന്നതില്‍ സഹായകമായി.
ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മ സത്യം, അകത്തും പുറത്തും, ഹൃദയ പരമാര്‍ത്ഥി,വാനപ്രസ്ഥം, വിഴുപ്പ്, സമുദ്രം മുഴങ്ങാത്ത വാക്ക്, കഥയും ജീവിതവും ഒരു ഉപന്ന്യാസ വിഷയത്തിനപ്പുറം, ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം, ഘരേ ബായിരേ, ഇരുട്ടിന്റെ ചിറകൊച്ചകള്‍, ശ്രീ ഭഗവതി, അസംഘടിത, വൈറ്റ് ഹൌസിന്റെ കഥ .. ഇവയിലൊക്കെ കാണുന്നത് എല്ലാവരും ജീവിച്ചു തീര്‍ക്കുന്ന ജീവിതം തന്നെയാണ് എങ്കിലും കഥപറയുന്ന രീതിയിലുള്ള വ്യത്യസ്തത അവയെ വേറിട്ടു നിര്‍ത്തുന്നു. കഥകളെല്ലാം തന്നെ ആത്മതലസ്പര്‍ശിയാണ്. ഗീത പറഞ്ഞിട്ടുണ്ട്: ഞാനെഴുതുന്നതൊക്കേയും എന്റെ കഥകളാണ്. ആത്മകഥകള്‍ എന്നെ സ്വയം വായിക്കുന്ന പ്രക്രിയയാണ് എനിക്കെഴുത്ത്. അറിയുന്ന എന്നെയല്ല അറിയാത്ത എന്നെയാണ് ഞാനെഴുതുവാന്‍ മോഹിക്കുന്നത്.
വിഷയം നര്‍മ്മത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കപ്പെട്ട പുതുമയുള്ള വാക്കുകളും വിശേഷങ്ങളും രസകരങ്ങളാണ്. കഥാവ്യസനി, അഴകമ്മ, ഡോഗി, ഭ്രാന്തന്‍ സമുദ്രം, ചങ്ങമ്പുഴപ്പാലങ്ങള്‍, പെന്‍ഗ്വിന്‍ കവയത്രികള്‍, തപാല്‍ ദാമ്പത്യം, ചന്തി തൌഴുകന്‍. ടി.വി.ജീവികള്‍ ഒറ്റക്ഷരപ്പാലങ്ങള്‍,വയനാ ദിനോസര്‍, ഏകാന്ത വ്യസനിതര്‍, തഞ്ച നിദ്ര, കാശുതീനി പിശാച്, ചെടിമാഷ്, കോമാളിനി.. തീരില്ല പറഞ്ഞാല്‍.
വ്യത്യസ്തമായ ഭാവതലംകൊണ്ട് സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗീതയുടെ കഥകളോടൊപ്പം തന്നെ ഗീതയുടെ അനുഭവക്കുറിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു. സ്ത്രീയുടെ നൊമ്പരങ്ങളും അസ്വാതന്ത്ര്യവും പ്രത്യേക കാഴ്ചപ്പാടിലൂടെയാണ് ഗീത നോക്കിക്കണ്ടത്. തുളച്ചുകീറുന്ന നിശ്ശബ്ദമായ കലാപസ്വരങ്ങള്‍ ലേഖനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.
കവിതയ്ക്കുള്ള കുഞ്ചുപിള്ള സ്മാരക പുരസ്കാരം (1994), അങ്കണം പുരസ്കാരം, ജി. ശങ്കരക്കുറുപ്പ് ജന്മശതാബ്ധി കവിതാ അവാര്‍ഡ് (2001), ടി.പി. കിഷോര്‍ പുരസ്കാരം (2001) എന്നിവ ഗീതയ്ക്കു ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1956 മാർച്ച് 20 ന് ജനിച്ച ഗീത മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കിയ ശേഷം കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അവരെ അനുവദിച്ചില്ല.
2002 ജനുവരി 2 നു അർബുദരോഗത്തിന്റെ പിടിയിലായിരുന്ന ഗീത ജീവിതത്തോട് വിടവാങ്ങുമ്പോള്‍ നഷ്ടപ്പെട്ടത് ഇനിയും നമുക്ക് എന്തൊക്കെയോ തരാനിരുന്ന ഒരു കഥാകാരിയെ.
പദ് മനാഭന്‍ തിക്കോടി

No comments:
Post a Comment