പിക്കാസോയെ പോലുള്ള പ്രതിഭാശാലികള്‍ക്ക് ജന്മംനല്‍കിയ, ചിത്രകലയ്ക്ക് ഏറെ സ്വീകാര്യതയുള്ള സ്പെയിനില്‍ നിന്നും ഒരു ജന്മ നിയോഗം എന്നപോലെ ഭാരതത്തിന്‍റെ ആത്മാവ് തേടിയെത്തിയ 'ഇന്‍ മ ഗാമുസ്' ഇന്ന് ലോകം മുഴുവന്‍ അറിയുന്ന കലാകാരിയാണ്. ഈ മഹതി തന്നെയാണ് പ്രശസ്ത ചിത്രകാരിയും ശില്പിയുമായ 'ഗായത്രി ഗാമുസ്'.
ഇന്‍ മ എങ്ങനെ ഗായത്രിയായി എന്ന സംശയത്തിന് അവര്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ഇറ്റിസ് എ ഹാപ്പനിംഗ്.
1 9 8 9 ല്‍ തന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാജ്യങ്ങള്‍ ചുറ്റിക്കാണാന്‍ പുറപ്പെട്ടതായിരുന്നു, ചിത്രകലാ വിദ്യാര്‍ത്ഥിയായിരുന്ന ഇന്‍ മ. അക്കൂട്ടത്തിലാണ് അവര്‍ ഭാരതത്തില്‍ എത്തുന്നത്. വലിയ പൌരാണികതയുള്ള മണ്ണാണ് എന്ന ഒരു കേള്‍വിയല്ലാതെ മറ്റൊന്നും ഭാരതത്തെ കുറിച്ച് അവര്‍ക്കന്ന് അറിയില്ല.
അവര്‍ പറയുന്നു: ഗോകര്‍ണ്ണത്തിലേയ്ക്കുള്ള യാത്ര ഭാരതത്തിലേയ്ക്കുള്ള എന്റെ വാതില്‍ തുറക്കലായിരുന്നു. എന്തിനെയും ബഹുമാനിയ്ക്കാന്‍ കഴിയുന്ന, വണങ്ങാന്‍ കഴിയുന്ന ഒരു ജനതയെ ഞാന്‍ ഇവിടെ കണ്ടു. രാവിലെ ആദ്യമായി വണ്ടിയെടുക്കുന്നവര്‍ അതിനെ തൊട്ടു തലയില്‍ വെയ്ക്കുന്നു. അരികില്‍ നില്‍ക്കുന്നയാളെ അറിയാതെ ഒന്ന് ചവിട്ടിപ്പോയാല്‍ തൊട്ടു തലയില്‍ വെയ്ക്കുന്നു. പുസ്തകം അറിയാതെ ചവിട്ടിപ്പോയാലും കച്ചേരി നടത്താന്‍ ഒരു സംഗീത ഉപകരണം കൈയില്‍ എടുത്താലും ഇത് തന്നെ ചെയ്യുന്നു. യൂറോപ്പിലും അമേരിക്കയിലും ഞാന്‍ കണ്ടത് ഇതില്‍ നിന്നും തികച്ചും വിഭിന്നമായ കാഴ്ചകളും. ഗിറ്റാറിസ്റ്റ് തന്‍റെ ഗിറ്റാറിനെ വണങ്ങാറില്ല എന്ന് മാത്രമല്ല, കച്ചേരി കഴിഞ്ഞാല്‍ അത് തച്ചുടയ്ക്കുകയും ചെയ്യുന്നു. ഈ രണ്ടു സംസ്കാരങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം എന്നെ അദ്ഭുതപ്പെടുത്തി. മതാതീതമാണ് ഭാരതത്തിലെ ഈ ഭക്തി.
വസുധൈവ കുടുംബകം എന്ന ഭാരതീയ വീക്ഷണം തന്നെയാണ് ഗായത്രിയുടെതും..
ജീവിതത്തില്‍ എന്നപോലെ കലയിലും ആത്മീയതയുള്ള നാടാണ് ഭാരതം എന്ന് ഗായത്രി പറയുന്നു.
പദ് മനാഭന്‍ തിക്കോടി

No comments:
Post a Comment