കുമാരനാശാന്‍ (1873-1924)
മഹാകാവ്യം രചിക്കാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട പ്രതിഭാശാലി - കുമാരനാശാന്‍
സാഹിത്യത്തില്‍ ആശാന്റെ ഗുരു - ഏ .ആര്‍ രാജരാജവര്‍മ്മ
ആശാന്റെ ആദ്ധ്യാത്മികഗുരു - ശ്രീനാരായണഗുരു
ആശാന്റെ സ്ത്രോത്രകൃതികളില്‍ പ്രധാനപ്പെട്ടവ – സുബ്രഹ്മണ്യശതകം ,
നിജനന്ദവിലാസം , ശിവസുരഭി , വിഭുതി പരമപഞ്ചകം , അനുഗ്രഹപരമദശകം ,
ഭക്തവിലാസം , ശിവസ്ത്രോത്രമാല
ആശാന്റെ ഖണ്ഡകാവ്യങ്ങള്‍ - വീണ
പൂവ് , നളിനി , ലീല, പ്രരോദനം , ചിന്താവിഷ്ടയായ സീത , ദുരവസ്ഥ , ചണ്ഡാലഭിക്ഷുകി , കരുണ
എ.ആര്‍ അവതാരിക എഴുതിയ ആശാന്റെ കൃതി - നളിനി
ആത്മാംശത്തിന്റെ സാന്നിദ്ധ്യമുള്ള ആശാന്റെ കവിത – ഗ്രാമവൃക്ഷത്തിലെ കുയില്‍
ആശാന്റെ ലഘുകാവ്യങ്ങള്‍ സമാഹരിച്ച കൃതികള്‍ - വനമാല , മണിമാല , പുഷ്പവാടി
ആശാന്റെ കാവ്യോത്സവത്തിന്റെ കൊടികയറ്റമായിരുന്ന കൃതി - വീണപൂവ്
മലയാളത്തിലെ ആദ്യത്തെ സിംബോളിക് കവിത – വീണപൂവ്
' ഒരു സ്നേഹം ' എന്ന് കൂടി പേരുള്ള ആശാന്‍ കൃതി - നളിനി
വീണപൂവിന്റെ ഇതിവൃത്തം - സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണം
ആശാന്‍ എഴുതിയ വിലാപകാവ്യം - പ്രരോദനം
മലയാളത്തിലെ ആദ്യത്തെ ഫ്യുച്ചറിസ്റ്റ് കാവ്യം - ദുരവസ്ഥ
ആശാന്റെ ഏറ്റവും നീണ്ട കാവ്യം - ദുരവസ്ഥ
വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരു കൃതി - കരുണ
ആശാന്റെ അവസാനകൃതി - കരുണ
വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് - മിതവാദിയില്‍
നളിനിയുടെ അവതാരിക – ഏ.ആര്‍ രാജരാജവര്‍മ്മ
' വിവേകോദയം ' എന്ന പത്രം സ്ഥാപിച്ചത് - ആശാന്‍
സര്‍ . എഡ്വിന്‍ ആര്നോള്‍ഡിന്റെ 'The Light of Asia ' എന്ന കാവ്യത്തിന് ആശാന്‍ നടത്തിയ വിവര്‍ത്തനത്തിന്റെ പേര് - ശ്രീബുദ്ധചരിതം
മാതൃചരമത്തെപറ്റി ആശാന്‍ എഴുതിയ കൃതി - അനുതാപം
ആശാന്‍ പ്രധാനമായും കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതാ സമാഹാരം - പുഷ്പവാടി
ആശാന്റെ ഏതു കൃതിയുടെയും ആന്തരാംശം - സ്നേഹം
പല്ലനയാറ്റിലുണ്ടായ കുപ്രസിദ്ധ റിഡീമര്‍ ബോട്ടപകടത്തില്‍ നിര്യാതനായ കവി - കുമാരനാശാന്‍
കുമാരനാശാനെ ദിവ്യകോകിലം എന്നു വിളിച്ചത് - എം.ലീലാവതി
കുമാരനാശാനെ അനുസ്മരിച്ച് മുതുകുളം വി.പാര്‍വതിയമ്മ എഴുതിയ വിലാപം - ഒരു വിലാപം
ശ്രീനാരായണഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച രണ്ടു കൃതികള്‍ - ഗുരു , ഗുരുപാദദശകം
'ഗരിസാപ്പ അരുവി ഒരുവനയാത്ര' എന്ന അപൂര്‍ണ്ണ കവിത രചിച്ചത് - കുമാരനാശാന്‍
ഉള്ളൂരിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ആശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
'ആശാന്‍ വിമര്ശനത്തിന്റെ ആദ്യ രശ്മികള്‍' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ കര്‍ത്താവ് - മൂര്‍ക്കോത്ത് കുമാരന്‍
ആശാന്റെ വിവര്‍ത്തന കൃതികള്‍ - ബുദ്ധ ചരിതം,സൌന്ദര്യ ലഹരി ,.ബാലരാമായണം
ആശാന്‍ രചിച്ച നാടകങ്ങള്‍-മൃത്യുഞ്ജയം ..വിചിത്ര വിജയം
ആശാനെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങള്‍
----------------------------------------------------
കാവ്യകല കുമാരനാശാനിലൂടെ-പി. കെ. ബാലകൃഷ്ണന്‍
അറിയപ്പെടാത്ത ആശാന്‍ - ടി.ഭാസ്ക്കരന്‍
ആശാന്‍ നവോത്ഥാനത്തിന്റെ കവി - തായാട്ട് ശങ്കരന്‍
ആശാനും സ്തുതിഗായകന്മാരും - സി.നാരായണപിള്ള
ആശാന്‍ നിഴലും വെളിച്ചവും - എ.പി.പി .നമ്പൂതിരി
ആശാന്റെ കാവ്യോപക്രമം - കെ . ശങ്കരന്‍
ആശാന്റെ മാനസപുത്രിമാര്‍ - ചെഞ്ചേരി കെ.ജയകുമാര്‍
ആശാന്റെ നായികമാര്‍ - വൈക്കം എസ് പരമേശ്വരന്‍പിള്ള
ആശാന്റെ ഹൃദയം - പി.കെ.നാരായണപിള്ള
കരുണയും കുചേലവൃത്തവും - സ്വാമി ആര്യഭടന്‍
നളിനിയുടെ നോട്ട് - കെ.അയ്യപ്പന്‍
കുമാരാസ്വാദനം - ആന്റണി കുഞ്ഞക്കാരന്‍
വീണപൂവ് കണ്‍മുന്പില്‍ - കെ.എം ഡാനിയേല്‍
വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരന്‍
ശ്രീനാരായണഗുരുവും കുമാരനാശാനും - എം.കെ സുകുമാരന്‍
സീതയിലെ ആശാന്‍ - പൊന്‍കുന്നം ദാമോദരന്‍
ആശാന്റെ സീതാകാവ്യം - സുകുമാര്‍ അഴീക്കോട്
സ്നേഹ ഗായകന്‍ - കെ.ജെ. അലക്സാണ്ടര്‍
No comments:
Post a Comment