മുടിയന്മാരായ മക്കളെ കരുതി പണ്ട് കാരണവന്മാർ പറയാറുണ്ടായിരുന്നു - പുകഞ്ഞ കൊള്ളി പുറത്ത്. ഇക്കാലത്ത് അത്തരം മുടിയന്മാരും കാരണവന്മാരും നിറഞ്ഞ തറവാടുകൾ കുറവ്-ന്യൂക്ലിയർ ഫേമിലി ആണല്ലോ എങ്ങും.
നമുക്ക് പക്ഷെ ഇനിയും ഇത് പറയാം.ഈ പുകയുന്ന കൊള്ളിയുടെ വഴി പുറത്തേക്കു തന്നെ. മുടിയന്മാരായ മക്കളോ മരുമക്കളോ അല്ല ഇവിടെ വിവക്ഷ... പുകയുന്ന സിഗരറ്റുകൾ.
വിശ്വസിയ്ക്കാൻ പ്രയാസം തോന്നും-പുകയില ജന്യ രോഗങ്ങളുടെ management നായി ഭാരത സർക്കാരിന് വർഷം തോറും ചെലവാക്കേണ്ടിവരുന്ന തുക, പുകയില ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതി, ഡ്യൂട്ടി ഇവയുടെ നാലിരട്ടിയിൽ ഏറെ വരും.പുകയില ഉപയോഗം എന്നാൽ പുകവലിയും വെറ്റില മുറുക്കും മാത്രമല്ല..പൊടിവലി, ഹാൻസ് ഇതൊക്കെ വരും.ഭാരതത്തിലെ പുകയില ഉപഭോക്താക്കളിൽ നാല്പ്പത് ശതമാനത്തിലേറെ പൊടി വലിക്കുന്നവരോ മുറുക്കുന്നവരോ ആണ്. WHO പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒന്നര കോടിയോളം കുട്ടികൾ ബന്ധുക്കളുടെ ധൂമപാനം മൂലം പുക ശ്വസിയ്ക്കാൻ വിധിയ്ക്കപ്പെട്ടവരാണ്. smoking ലൂടെ ശരീരത്തിൽ എത്തുന്ന നാനൂറോളം രാസവസ്തുക്കളിൽ പാതിയും വിഷവസ്തുക്കളാണ്.ഇതിൽ 40 -ലേറെ ഘടകങ്ങൾ അർബുദരോഗം ഉണ്ടാക്കുന്നവയും..പക്ഷാഘാതം,ഹൃദയാഘാതം, അമിത രക്തസമ്മർദ്ദം ഇവയുണ്ടാക്കുന്ന വസ്തുക്കളും നിരവധി.
പുക വലിയ്ക്കുന്ന സ്ത്രീകളുടെ കുട്ടികളിൽ 'തൊട്ടിൽ മരണ' സാധ്യത കൂടുതലാണത്രേ.
നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന പുകവലി പൂർണമായും ഉപേക്ഷിച്ചേ പറ്റൂ -
പറയാം നമുക്ക് - പുകഞ്ഞ (പുകയുന്ന) കൊള്ളി പുറത്ത്.
പദ്മനാഭൻ തിക്കോടി
good post....
ReplyDeleteനന്ദി, ചന്ദ്രന്..
ReplyDelete