ആമുഖം ആവശ്യമില്ലാത്ത ഭാരതീയ വൈജ്ഞാനിക പ്രമുഖന്‍
സ്വാമി വിവേകാനന്ദനു ശേഷം ദാര്‍ശനികരംഗത്ത് ഭാരതത്തിന്‍റെ ശബ്ദം വിശ്വം മുഴുവന്‍ മുഴങ്ങിക്കേട്ടത് കറകളഞ്ഞ രാജ്യസ്നേഹിയും തത്ത്വജ്ഞാനിയും വിദ്യാഭ്യാസ വിചിന്തകനും ഗ്രന്ഥകാരനും ആയിരുന്ന, ആചാര്യന്‍ എന്ന നിലയില്‍ വിദ്യാഭ്യാസലോകം സ്മരിയ്ക്കുന്ന, പ്രഥമ ഭാരതരത്നം ഡോക്റ്റര്‍ എസ് രാധാകൃഷ്ണന്‍ എന്ന ബഹുമുഖ വ്യക്തിത്വത്തിലൂടെയാണ്.
പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞന്മാരിലുള്ള ദൈവശാസ്ത്രത്തിന്റെ അമിത സ്വാധീനം അവരെ പക്ഷപാതികള്‍ ആക്കി മാറ്റിയെന്നും ഭാരതീയതത്വശാസ്ത്രം പാശ്ചാത്യ തത്വചിന്തകളോട് കിട പിടിയ്ക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് വേദികള്‍ തോറും പ്രഭാഷണം നടത്തി ഭാരതീയ ദര്‍ശനങ്ങളെ ലോകശ്രദ്ധയില്‍ പെടുത്തി, ഈ മഹാചാര്യന്‍. ഇന്ത്യന്‍ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
ഭാരതം റിപ്പബ്ലിക് ആയശേഷം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്ര ഭാരതത്തെ UNESCO യില്‍ പ്രതിനിധീകരിച്ചിരുന്ന ശ്രീ രാധാകൃഷ്ണന്‍.. 10 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്ന ഇദ്ദേഹം തുടര്‍ന്ന് രാഷ്ട്രപതിയായി.
1888 ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബര്‍ 5 ഭാരതമൊട്ടാകെ അദ്ധ്യാപകദിനമായി കൊണ്ടാടുന്നു..വിജ്ഞാന മേഖലയില്‍ ഇദ്ദേഹം വഹിച്ച പങ്കുകള്‍ തന്നെയാണ് ഈ ദിനം തന്നെ ഇങ്ങനെ ആഘോഷിയ്ക്കാനായി തിരഞ്ഞെടുക്കാന്‍ കാരണം..
തിരുപ്പതിയിലും തിരുത്തണിയിലും ബാല്യം.. സാമ്പത്തികമായി ഉന്നതനിലയില്‍ ആയിരുന്നില്ലെങ്കിലും ഇടവേളകള്‍ ഇല്ലാതെ ലഭിച്ചുകൊണ്ടിരുന്ന സ്കോളര്‍ഷിപ്പുകള്‍ തുടന്നുള്ള അധ്യയനങ്ങള്‍ക്ക് സഹായകമായി.. തിരഞ്ഞെടുത്തു പഠിച്ച വിഷയമായിരുന്നില്ല ഫിലോസഫി എന്നത് കൌതുകം തോന്നാവുന്ന കാര്യം തന്നെ.. വായനയില്‍ അതീവതാല്‍പര്യമുണ്ടായിരുന്ന രാധാകൃഷ്ണനില്‍ സത് സമ ഭാവനകളും തെളിഞ്ഞ ചിന്തയും ഉയര്‍ന്ന കാഴ്ചപ്പാടുകളും രൂഢമൂലമായതില്‍ അത് ഭുതമില്ല.. വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയത് ഒന്നാം റാങ്കോടെ.
ഇരുപത്തി ഒന്നാം വയസ്സില്‍ പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി.. കഴിവുകള്‍ കണ്ടറിഞ്ഞ അധികാരികള്‍ പ്രൊഫസറാക്കി സ്ഥാനക്കയറ്റം നല്‍കി. 1918 ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ .. 1921 മുതല്‍ 1932 വരെ കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ MENTAL and MORAL SCIENCE ന്‍റെ KING GEORGE V ചെയര്‍ .. വിജ്ഞാന രംഗത്ത് വഹിച്ച സ്ഥാനങ്ങള്‍ നിരവധി- ഓക്സ്ഫോര്‍ഡില്‍ ഉള്‍പ്പെടെ.. ആന്ധ്ര സര്‍വ്വകലാശാലയുടെയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറായിരുന്നു. ഈ കാലഘട്ടങ്ങളില്‍ ഒക്കെ തന്നെ പത്ര മാസികകളിലും മറ്റു കനപ്പെട്ട പ്രസിദ്ധീകരണങ്ങളിലും ധാരാളമായി എഴുതി. പില്‍ക്കാലത്ത് വിദേശ ജേണലുകളില്‍ സ്ഥാനം പിടിച്ച നിരവധി ദാര്‍ശനിക ലേഖനങ്ങളും കലാലയ ടെക്സ്റ്റ് ബുക്കുകളും ഇദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ പര്യാപ്തങ്ങളായി.. സമാഹരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പോലും പ്രശസ്ത കൃതികളായി തീര്‍ന്നു.
രാഷ്ട്രപതിയായിരിയ്ക്കെ തന്‍റെ ശമ്പളത്തിന്റെ സിംഹഭാഗവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു, ആ മഹാശയന്‍. തുടര്‍ന്നുള്ള ശിഷ്ടജീവിതം വളരെ ലളിതമായിരുന്നു..അന്ത്യം വരെ.. വായനാലോകവും ഉയര്‍ന്ന ചിന്തയും മാത്രം....
അദ്ധ്യാപകദിനം ആഘോഷിയ്ക്കുന്ന എല്ലാവരും ശ്രീ രാധാകൃഷ്ണനെ അറിയണം..ഓര്‍ക്കണം...
പദ് മനാഭന്‍ തിക്കോടി.
എല്ലാവരും അറിയണം, ഓര്‍ക്കണം .....
ReplyDeleteനന്ദി, ചന്ദ്രന്..
Deleteഎല്ലാവരും അറിയണം, ഓര്‍ക്കണം .....
ReplyDeleteഎല്ലാവരും അറിയണം, ഓര്‍ക്കണം .....
ReplyDeleteവായനയില്‍ അതീവതാല്‍പര്യമുണ്ടായിരുന്ന രാധാകൃഷ്ണനില്‍ സത് സമ ഭാവനകളും തെളിഞ്ഞ ചിന്തയും ഉയര്‍ന്ന കാഴ്ചപ്പാടുകളും രൂഢമൂലമായതില്‍ അത് ഭുതമില്ല..
ReplyDeleteനന്ദി, CEEPEEKAY..
Delete