എന്‍റെ തിക്കോടി ( 6 )
വി ടി കുമാരന്‍ മാഷ്
വി.ടി.കുമാരന്‍ മാഷ് - എന്‍റെ തിക്കോടിയിലെ ഏക ഹൈസ്കൂളായ പയ്യോളി ഹൈസ്കൂളില്‍, പ്രൈമറി ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്തുമുതലേ, തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇത്തിരിയെങ്കിലും ആത്മവിശ്വാസമുള്ളവനാക്കി മാറ്റിയ എന്‍റെ പ്രിയപ്പെട്ട കവി മാഷ് - കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് ഇരുപത്തിയേഴു വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 11 ന്.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്നെയും അല്‍പം വായനാ ശീലമൊക്കെയുള്ള എന്‍റെ ചില കൂട്ടുകാരെയും നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയും ഞങ്ങളോടൊപ്പം കഴിഞ്ഞ മാഷ് ഞങ്ങള്‍ക്ക് 'ഗുരുനാഥന്‍' തന്നെയായിരുന്നു.
മധുര ഭാഷണങ്ങളിലൂടെ ശ്രോതാക്കളെ കൈയിലെടുക്കുന്ന മാഷിന്റെ വാക്ക് വൈഭവം അക്കാലത്ത് വേറിട്ട ഒരു അനുഭവമായിരുന്നു, ഞങ്ങളുടെ നാട്ടില്‍- പ്രത്യേകിച്ചും എന്‍റെ തിക്കോടിയില്‍....
വാസനാ സമ്പന്നനും പണ്ഡിതനും ആയിരുന്ന ഞങ്ങളുടെ കുമാരന്‍ മാഷ് എഴുതിയ ആദ്യകാല കവിതകള്‍ പലതും അക്കാലത്ത് തന്നെ മാഷ് തന്നെ ചൊല്ലിയും ഞങ്ങളുടെ ചിത്രകലാ അദ്ധ്യാപകനായിരുന്ന, രാഘവന്‍ മാഷ് ചൊല്ലിത്തന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. പിന്നീട് പ്രസിദ്ധീകരിയ്ക്കപ്പെട്ട സൃഷ്ടികള്‍ വായിക്കാനും അവസരം ലഭിച്ചു..
മാഷുടെ പ്രധാന കൃതിയായി എനിയ്ക്കന്നു തോന്നിയിരുന്ന വോള്‍ഗയിലെ താമരപ്പൂക്കള്‍ പല തവണ വായിച്ചിട്ടുണ്ട്. മാഷുടെ തിരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചു പുറത്തിറക്കിയിരുന്നു, വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരകസമിതി. പിന്നീട് കേരള സാഹിത്യ അക്കാദമിയും പ്രസിദ്ധീകരിക്കുകയുണ്ടായി, തിരഞ്ഞെടുത്ത കവിതകള്‍. ബഹുഭാഷാ പണ്ഡിതന്‍ ആയിരുന്ന മാഷ് കുറെ മറുഭാഷാ രചനകള്‍ മലയാളത്തിലേയ്ക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.
നീലക്കടമ്പ്(കവിതകള്‍), ഭാരതീയ സംസ്കാരത്തിന്ടെ കൈവഴികള്‍ (ലേഖനങ്ങള്‍ ) മഞ്ജരി( ലേഖനങ്ങള്‍ ) മതിലേരി കന്നി (പഠനം) വി.ടി. കുമാരന്ടെ ലേഖനങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ട മറ്റു കൃതികള്‍.
വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് 1972ല്‍ മാഷിനു ലഭിച്ചിരുന്നു.. എനിയ്ക്കിപ്പോഴും തോന്നുന്നു, നിരവധി ശിഷ്യഗണങ്ങളുടെ മനസ്സില്‍ അദ്ദേഹം നേടിയ അനിഷേദ്ധ്യസ്ഥാനം തന്നെയാണ് അതിലും വലിയ പുരസ്കാരമെന്ന്.
പദ് മനാഭന്‍ തിക്കോടി

No comments:
Post a Comment