തോറ്റു ഞാന്‍ കണ്ണാ ..
പദ് മനാഭന്‍ തിക്കോടി
[***നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്രത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിലേയ്ക്ക് വേണ്ടി എഴുതിക്കൊടുതിരുന്ന ഒരു പദ്യമാണിത്. നിലവാരം പോരാത്തത് കൊണ്ടാവാം, അവരത് അച്ചടിച്ചില്ല. ഇവിടെ എഡിറ്റര്‍ ഞാന്‍ തന്നെയല്ലേ.. ഇതാ അത്..]
നിന്‍ മുരളീരവം കേള്‍ക്കുവാനായി ഞാന്‍
നിന്നെയും തേടീ നടന്നു-
കാളിന്ദിയാറ്റിന്റെയോരത്തെ മണ്ണിലും
വൃന്ദാവനത്തിലും, പിന്നെ
ശ്രീഗുരുവായൂര്‍ നടയിലും, പൂന്താന
കവിതന്റെയില്ലത്തിലും
ശ്രീ കുറൂരമ്മയെ സേവിച്ച മണ്ണിലും
ചെറുശ്ശേരി ഗേഹത്തിലും
ഗോവര്‍ദ്ധനത്തിന്റെ കീഴിലും, മഥുരതന്‍
തെരുവിന്റെ വിരിമാറിലും
എവിടെയും കണ്ടില്ല, കുഴലൊച്ച കേട്ടില്ല,
മായാവിയായി നീ നിന്നൂ-
നിന്റെ പാട്ടൊക്കെയും രാധയ്ക്കു മാത്രമോ?
തോറ്റു ഞാന്‍, വൈകുണ്‍ഠനാഥാ
വ്രണിതമായുള്ളൊരീ,യുള്ളവുമായിതാ
പ്രണമിപ്പു, തിരുമുമ്പിലായി
ഒരു നെയ് തിരിയുമായ്, അര്‍ച്ചനാ പുഷ്പമായ്,
മിഴി തുറന്നീടുമോ ശൌരേ!
-----------------
No comments:
Post a Comment