എന്റെ മോനയ്ക്ക് (തുടര്‍ച്ച)
പദ് മനാഭന്‍ തിക്കോടി
iv
മോനാ,
ഓര്‍മ്മകള്‍ കടന്നുവരുന്നത്
നിന്റെ പ്രണയവുമായാണ്,
ഞാന്‍ പോലുമറിയാതെ.
ചില നേരങ്ങളില്‍
തിരമാലകളെ പോലെ കുതിച്ച്
ചില നേരങ്ങളില്‍
മന്ദമാരുതനായി
പൂക്കാലത്തിന്റെ പരിമളം വഹിച്ച്.
v
മോനാ,
നിന്നെ കുറിച്ചുള്ളതു
മാത്രമല്ലേ
എന്റെ ഓര്‍മ്മകള്‍.
ഓരോ ക്ഷണത്തിലും
ഓരോ ദിനത്തിലും
ഇരുളിലുംപ്രകാശത്തിലും.
ഇഷ്ടമായി.....
ReplyDelete