സമകാലിക മലയാള സാഹിത്യം കണ്ട ശ്രദ്ധേയയായ എഴുത്തുകാരിയാണ് മൈന ഉമൈബാന്‍.പുതുതലമുറ വായനക്കാര്‍ക്ക് അച്ചടി മാധ്യമമെന്നോ ഇന്റര്‍നെറ്റെന്നോ ഭേദമില്ലാതെ പരിചയമുള്ള എഴുത്തുകാരി. മാതൃഭൂമി നോവല്‍ മത്സരത്തില്‍ പ്രോത്സാഹാനസമ്മാനം നേടിയ ചന്ദനഗ്രാമം, വിഷചികിത്സ, അങ്കണം സാഹിത്യ പുരസ്കാരം നേടിയ ആത്മദംശനം, പെണ്‍നോട്ടങ്ങള്‍..
ഇടുക്കി ദേവിയാര്‍ കോളനിയിലാണ് മൈന ജനിച്ചതും വളര്‍ന്നതും. താനൊരു ഹൈറേഞ്ചുകാരിയാണെന്നു പറയാനാണ് മൈനയ്ക്കിഷ്ടം. ജോലിയുടെയും എഴുത്തിന്റെയും പൊതു പ്രവര്‍ത്തനത്തിന്റെയും ഇടയിലും സമര്‍ത്ഥമായി ഗൃഹഭരണം.
നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ കൌതുകം കൊണ്ട് രചിച്ച ഒരു നാടകമാണ് ആദ്യ രചന എന്ന് വേണമെങ്കില്‍ പറയാം.. പിന്നീട് എഴുതാന്‍ ശ്രമിച്ചത് ഏഴാം ക്ലാസ്സില്‍ എത്തിയപ്പോള്‍.. പദ്യരൂപതിലായിരുന്നു രചനകള്‍. ഇതൊന്നുമല്ല കവിത എന്നു മനസ്സിലായെങ്കിലും എഴുത്ത് നിര്‍ത്താന്‍ ഉള്ളില്‍ സാഹിത്യമുള്ള മൈനയ്ക്ക് കഴിഞ്ഞില്ല.
പ്രീഡിഗ്രി മുതല്‍ പാരമ്പര്യമായി ലഭിച്ച വിഷചികിത്സ ചെയ്യാന്‍ ആരംഭിച്ചു. മരുന്നു കൊടുക്കാനും മറ്റും രാത്രി ഉറക്കമിളച്ചിരിവരും. സമയം പോകണം. എഴുത്തും വായനയുമൊക്കെ മൈന ഗൗരവമായി എടുക്കുന്നത് ഈ സാഹചര്യത്തിലാണ്.
ഒരു ഹൈറേഞ്ചുകാരിയ്ക്ക് പ്രകൃതിയെ സൂക്ഷ്‌മമായി നിരീക്ഷിക്കാതിരിയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ചെറുപ്പം മുതലേ ഒറ്റയ്‌ക്കു നടക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുമായിരുന്ന ഒരു കവി ഹൃദയത്തിന്റെ ഉടമയ്ക്ക്.സ്വാഭാവികമായും മൈനയുടെ എഴുത്തില്‍ പരിസ്ഥിതി വിഷയങ്ങളും കടന്നു വന്നു.
ബ്ലോഗുകളിലും നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും സജീവമാണ് ഇപ്പോഴും. കുറച്ചുകാലം നാട്ടുപച്ച ഓണ്‍ലൈന്‍ മാഗസിന്റെ എഡിറററായിരുന്നു. യുറീക്കയുടെ പത്രധിപസമിതിയംഗമായും പ്രവര്‍ത്തിച്ചു.
അച്ചടി മാധ്യമങ്ങളില്‍ ഏറെ അറിയപ്പെടുന്നത് പരിസ്‌ഥിതി ലേഖിക എന്ന നിലയിലാണ്.
ശക്‌തമായ ഭാഷയില്‍ മതങ്ങളിലെ പൗരോഹിത്യത്തോട് എതിര്‍പ്പു പ്രകടിപ്പിയ്ക്കാറുണ്ട്. മൈനയുടെ നോട്ടത്തില്‍ "ഇന്ന് ഒരുമതത്തേയും വിശ്വാസത്തിലെടുക്കാനാവില്ല. മതമൊന്നും ആത്മീയതയ്‌ക്കു വേണ്ടിയല്ല നിലനില്‌ക്കുന്നത്. തലപ്പത്തുളളവരുടെ കാര്യലാഭത്തിനു വേണ്ടിയാണ്. ഇതിനിടയില്‍ പെട്ടുപോകുന്നത് സാധാരണ വിശ്വാസിയാണ്. അവരാണ് സംഘര്‍ഷമനുഭവിക്കുന്നതും. അവരെ മാറ്റി നിര്‍ത്തിയാല്‍ മതങ്ങള്‍ കച്ചവട വസ്‌തുമാത്രമാണ്. ആര്‍ക്കാണ് ലാഭം എന്നേ നോക്കേണ്ടതുളളു.... ഇന്നും സ്‌ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്നും, അബലയും ചപലയുമാണാണെന്നും പുരുഷനെ വല്ലാതെ പേടിക്കണമെന്നുമൊക്കെ ജാതിമതഭേദമില്ലാതെ തലപ്പത്തിരിക്കുന്നവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കാനാവില്ല.സ്‌ത്രീയെ അംഗീകരിക്കുന്ന സമൂഹത്തിലെ ആരോഗ്യകരമായ സ്‌ത്രീപുരുഷബന്ധമുണ്ടാവൂ."
1978ഫെബ്രുവരി22ന് ഇറുക്കി ജില്ലയിലെ വാളറയില്‍ ജനിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും കോഴിക്കോട് പ്രസ് ക്ലബ്ബില്‍നിന്ന് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി ജി ഡിപ്ലോമയും പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്.
കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാഹിത്യവേദി നടത്തിയ ബഷീര്‍ അനുസ്‌മരണ ചെറുകഥാ ക്യാമ്പില്‍ പരിചയപ്പെട്ട് ജീവിത സഖാവായി മാറിയ, വയനാട് സ്വദേശിയായ സുനില്‍, മകള്‍ ഏഴുവയസ്സുകാരി ഇതള്‍ നദി ഇവരോപ്പം കോഴിക്കോട് താമസം.
സാഹിത്യ രംഗത്തെ കുറിച്ച് മൈന പറയുന്നത് ഇങ്ങനെ: യഥാര്‍ഥ ജീവിതത്തില്‍ നിന്നു വല്ലാതെ അകന്നു നിന്നു ഭാഷയില്‍ സര്‍ക്കസ് പ്രകടനങ്ങള്‍ നടത്തിക്കൊണ്ടും സാഹിത്യ രചനകള്‍ നടത്തുന്നതിനോട് എനിക്ക് താത്പര്യമില്ല. അത്തരം എഴുത്തുകള്‍ വായിച്ച് പെട്ടെന്നു തന്നെ മാറ്റിവക്കാനാണ് പലരും തീരുമാനിക്കുക. സാഹിത്യം എപ്പോഴും സാഹിത്യമാണ്, അതില്‍ പഴയത് പുതിയത് എന്നില്ല. സാഹിത്യം എപ്പോഴും
കാലികമാകണമെന്നുമില്ല. പുരോഗമന സാഹിത്യങ്ങള്‍ മുന്‍പുണ്ടായിരുന്നുവെന്നു പറയുമ്പോഴും വളരെ കുറഞ്ഞ ശതമാനം മാത്രമായിരുന്നു അതിന്‍റെ എണ്ണം. ജീവിതങ്ങള്‍ പറഞ്ഞുകൊണ്ടുള്ള എഴുത്തുകളും വായനക്കാര്‍ക്ക് ഭാഷാപ്രയോഗങ്ങളാല്‍ വിഷമതകള്‍ സൃഷ്ടിക്കാത്ത എഴുത്തുകളുമാണ് എപ്പോഴും ഉണ്ടാകേണ്ടത്. അതിനോടാണെനിക്ക് കൂടുതല്‍ താല്‍പ്പര്യം. പഴയതിനെ മാത്രം ആശ്രയിച്ച് ഇന്നത്തേതിനെ തള്ളേണ്ട ആവശ്യമില്ല.
കഥകളോട് ഒരുമിച്ച് നില്‍ക്കാത്ത ചിത്രങ്ങള്‍ പോലും പലപ്പോഴും ആനുകാലികങ്ങളില്‍ കാണാറുണ്ട്. അത്തരം കഥകള്‍ പാതി വായിച്ച് ഒഴിവാക്കുകയാണ്. കഥയുടെ മാധുര്യം നഷ്ടമാകുന്ന തരത്തിലേക്ക് ചിത്രങ്ങള്‍ വിചിത്രമാകുന്നു എന്നാണ് തോന്നിയിട്ടുള്ളത്. അത്തരം കഥകളുടെ ആസ്വദാനം പാതിവഴിയില്‍ അവസാനിപ്പിക്കും. ക്ലാസിക്കല്‍ കൃതികള്‍ക്കും എപ്പോഴും മൂല്യമുണ്ട്. അവ പഴയതായതുകൊണ്ടല്ല. മറിച്ച് അവയുടെ ഒരിക്കലും നഷ്ടപ്പെടാത്ത പഴമ വായനക്കാര്‍ ആസ്വദിക്കുന്നുണ്ടെന്നതു കൊണ്ടാണ്.
മികച്ച കഥകളെ പുതിയ കാലം തള്ളിക്കളയുന്നതില്‍ സങ്കടമുണ്ട്. 2014 ലെ മികച്ച നോവലുകള്‍ വിമര്‍ശക ലോകം ചര്‍ച്ച ചെയ്യാതെ പോവുകയായിരുന്നു. എന്തുകൊണ്ടാണ് ഇതെന്നു മനസിലാകുന്നില്ല. മികച്ച സൃഷ്ടികള്‍ക്ക് സംഭവിക്കുന്നതാണിത്. പഴയ കാല കൃതികളും പുതിയവയും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ എല്ലാ സൃഷ്ടികള്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം. എന്നാല്‍ കഴിയുന്നവ എപ്പോഴും ഉണ്ടായിരുന്നു. എണ്‍പതുകളില്‍ പുറത്തിറങ്ങിയ കൃതികള്‍ എല്ലാം മികച്ചതൊന്നുമായിരുന്നില്ല. അന്നും ചുരുങ്ങിയവ മാത്രമാണു വായനക്കാരെ തൃപ്തിപ്പെടുത്തിയത്. മൂല്യവത്തായവ ചര്‍ച്ചകള്‍ക്കിടവക്കാതെ പോകുന്നതില്‍ വലിയ ദു:ഖമാണുള്ളത്.

No comments:
Post a Comment