പുതിയ സിനിമയിലെ നല്ലൊരു ഗാനത്തിന്റെ ഈരടികള്‍ മൂളുകയായിരുന്നു, ടുട്ടു എന്ന ആ തത്ത.
എന്തോ ശബ്ദം കേട്ട് ടുട്ടു തിരിഞ്ഞു നോക്കി.
മൂളിപ്പാട്ട് മുറിഞ്ഞുപോയത്തിലുള്ള ഈര്‍ഷ്യ മുഖത്തും കണ്ണിലും തെളിഞ്ഞു.
ഓ, രമ്യ മോളാണ്. കൂടിന്റെ വാതില്‍ തുറക്കുകയാണവള്‍.
ടുട്ടു ചിന്തിച്ചു: ഇന്ന് സ്വാതന്ത്യ ദിനമല്ലേ. എന്നെ സ്വതന്ത്രയാക്കുകയായിരിയ്ക്കും.
രമ്യ ഇന്ദുക്കുഞ്ഞിനെ വിളിച്ചു പറഞ്ഞു: ആ പെയിന്റ് ബോക്സ് ഇങ്ങു കൊണ്ടുവാ.
ടുട്ടു കരഞ്ഞുപോയി.
ഭംഗിയായി സൂക്ഷിച്ചിരുന്ന തന്റെ തൂവലുകളില്‍ രമ്യ മോളും ഇന്ദുക്കുഞ്ഞും കൂടി പെയിന്റ് ചെയ്യുന്നു. ആകെ ഒട്ടിപ്പിടിയ്ക്കുന്ന പോലെ.
ചിറക് ഇളക്കി നോക്കി.
" ഇളക്കല്ലേ മോളെ, പെയിന്റ് പരന്നു പോകും. ഇന്ന് സ്വാതന്ത്ര്യ ദിനമല്ലേ. നിന്നെ ഞങ്ങള്‍ ദേശീയ പതാകയുടെ നിറമാക്കുകയല്ലേ. ജഡ്ജസ്സിന് ഇഷ്ടമായാല്‍ സമ്മാനമുണ്ട്.."
ടുട്ടുവിനെ അവര്‍ വീണ്ടും കൂട്ടിലടച്ചു.
പദ് മനാഭന്‍ തിക്കോടി

No comments:
Post a Comment