എനിയ്ക്കോര്‍മ്മയുള്ള
എന്റെ ശൈശവം
ചുണ്ടുകളിലൂടെയെത്തുന്ന
മുലപ്പാലും
കാതുകളിലൂടെഎത്തുന്ന
അമ്മ പാടിയ
വടക്കന്‍ പാട്ടിന്റെ
ഈരടികളുമാണ്.
ഉറക്കാനായി അമ്മ പാടിയ
ആ പാട്ടുകളുടെ
ഈണത്തില്‍ അലിയാനായി
ഞാന്‍ ഉറങ്ങാതെ കിടന്നു.
എന്റെ കര്‍ണ്ണങ്ങളില്‍
തേനൂറും തെന്മാഴയായി
ഊര്‍ന്നു കയറിയ
ആ ഈരടികള്‍
പറഞ്ഞിരുന്നത്
പോരാട്ടങ്ങളുടെ
വീര കഥകള്‍ ആയിരുന്നെന്ന്
അന്നെനിയ്ക്ക്
അറിയില്ലായിരുന്നല്ലോ..
---------
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment