പാതി വഴിയില്‍ തളരുമ്പോള്‍
അവന്‍ എനിയ്ക്കൊരു താങ്ങായി;
തനിച്ചായപ്പോഴൊക്കെ
കുശലവുമായി ഓടിയെത്തി;
അന്വേഷണങ്ങള്‍ വഴിമുട്ടുമ്പോള്‍
അവനെത്തി നേര്‍വഴി കാട്ടി;
സങ്കട പ്പേമാരിയില്‍
പുഞ്ചിരിക്കുടയായെത്തി;
സംഗീതമായി എത്തി
എന്‍റെ സന്തോഷങ്ങളില്‍ ലയിച്ചു;
അവന്‍ എന്റേത് മാത്രമായി;
ഞാന്‍ തന്നെയായി.
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment