രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ കേട്ട് പഠിച്ചത് അച്ഛനിലൂടെയാണ്. മനുഷ്യനിലുള്ള നന്മകളും തിന്മകളും ചൂണ്ടിക്കാണിക്കുന്ന ഈ കഥകള്‍ എനിക്കിഷ്ടമായിരുന്നു. ഇവയിലെ കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കും ദൈവചൈതന്യം ഉള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ക്കും ഞാനും എന്റെ അച്ഛനും കണ്ടത് സാധാരണ മനുഷ്യരിലുള്ള അസൂയ, കുശുമ്പ്, ശത്രുത, ചതി, ക്രൂരത തുടങ്ങിയ സാധാരണ സ്വഭാവങ്ങള്‍ തന്നെ. (സ്നേഹം, വാത്സല്യം, അനുകമ്പ ഇതൊക്കെയുണ്ട്.. ഇല്ലെന്നല്ല, സ്വജനങ്ങളോടുള്ള അമിത വാത്സല്യവും ഉണ്ടെന്നു മാത്രം)
ഞാന്‍ ഒരു ഹിന്ദു ആണെന്നും അതുകൊണ്ട് ഇന്ന മാതിരിയൊക്കെ അനുഷ്ഠിക്കണം എന്നും അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഇടയ്ക്കൊക്കെ നോല്‍ക്കുന്ന എകാദശികളും വല്ലപ്പോഴുമുള്ള അമ്പലത്തില്‍ പോക്കുമാണ് ആചാരം എന്ന രീതിയില്‍ അക്കാലത്ത് പരിചയമുള്ളത്.
ക്ലാസുമുറികളില്‍ നിന്നാണ് മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാനം, ഇസ്ലാംമതം ഉണ്ടായത്, ക്രിസ്തുമതം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി സ്കൂളില്‍നിന്നും മനസ്സില്‍ കോറിയിടപ്പെട്ടപ്പോഴാണ് മനുഷ്യന്‍ ഭിന്ന മതക്കാരാണെന്നും മറ്റും ഞാനറിയുന്നത്. എന്റെ അയല്‍പക്കത്തും മറ്റുമുള്ളവര്‍ എന്റേതില്‍ നിന്നും വ്യത്യസ്തമായ മതത്തില്‍ പെട്ടവരാണെന്നു സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചു.
പില്‍ക്കാലത്ത് മതങ്ങളെ മനസ്സിലാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഹിന്ദുമതം എന്നൊന്നില്ല. നമ്മുടെ രാജ്യത്ത്, ഇന്നത്തെ ഭാരതമല്ല ഉദ്ദേശിയ്ക്കുന്നത്, ഉണ്ടായിരുന്ന ഒരുതരം ജീവിതരീതി മാത്രമാണ് ഹിന്ദുധര്‍മ്മം. ഈ മതത്തിന് സ്ഥാപകനില്ല. എഴുതപ്പെട്ട നിയമാവലികളില്ല. പല ഭാഗത്തും പല ആചാരം. ദൈവത്തില്‍ വിശ്വസിയ്ക്കാം, വിശ്വസിയ്ക്കാതിരിയ്ക്കാം. ചോദ്യം ചെയ്യാന്‍ പ്രത്യേകം അധികാരകേന്ദ്രങ്ങള്‍ ഇല്ല.
ഞാന്‍ മനസ്സിലാക്കിയ ഹിന്ദുമതം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേക സമ്പ്രദായങ്ങള്‍ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതില്‍ നിന്നും ആരെയും പുറത്താക്കാനും ആര്‍ക്കും അധികാരമില്ല.
ഇപ്പോഴിത് പറയാന്‍ കാരണം ആഗ്രയില്‍ നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മതം മാറ്റം.
ഭാരതത്തിലുള്ളവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന് എപ്പോഴും ഉച്ചത്തില്‍ പറയുന്ന സംഘടനകളാണ് ഈ മതംമാറ്റം എന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നതാണ് ഇതിലെ മറ്റൊരു തമാശ. പിന്നെന്തിനു മതംമാറ്റം?
ആര്യസമാജം എന്നൊരു സംഘടന "ശുദ്ധി" എന്ന കര്‍മം നടത്തി മറ്റു മതങ്ങളില്‍ പെട്ടവരെ വേദവിശ്വാസത്തിലെയ്ക്ക് തിരിച്ചെടുതിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇതിന് അവരെ ആര് അധികാരപ്പെടുത്തി എന്ന് എവിടെയും പറയുന്നില്ല. ഈ സംഘടന എത്ര ഹിന്ദുക്കളെ പ്രതിനിധീകരിയ്ക്കുന്നുണ്ട് എന്നതും ചിന്ത്യം..
ഇപ്പോള്‍ നടത്തുന്ന തമാശകള്‍ കളഞ്ഞ് സര്‍ക്കാരിനെ മര്യാദയ്ക്ക് ഭരിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കുമോ? കാത്തിരിയ്ക്കാം,ല്ലേ?

No comments:
Post a Comment