Wednesday, January 2, 2013


അരക്കെട്ട്‌
ഡോ. ഡെസ്മണ്ട് മോറിസ് : 
27 Dec 2012


മുതിര്‍ന്ന സ്ത്രീയെ തിരിച്ചറിയുന്നതിനുള്ള എളുപ്പമാര്‍ഗമാണ് ഹവര്‍ ഗ്ലാസിന്റെ (നേര്‍ത്ത മണല്‍ത്തരികള്‍ ക്രമേണയായി ഉതിര്‍ന്നുവീഴുമ്പോള്‍ മണിക്കൂര്‍ കണക്കാക്കുന്ന നടുവില്‍ വട്ടം കുറഞ്ഞ ഉപകരണം) ആകൃതിയിലുള്ള ഉടല്‍. നിഴല്‍രൂപത്തിലുള്ള സ്ത്രീശരീരത്തിന്റെ നിര്‍ണായക ഘടകമാണ് നേര്‍ത്ത അരക്കെട്ട്. അരയ്ക്കു മുകളിലും താഴെയും ഉള്ള വീതിയുള്ള അവയവങ്ങള്‍ക്കിടയിലായതാണ് അരക്കെട്ടിനെ മെലിഞ്ഞതാക്കുന്നത്: മുകളില്‍ മുഴച്ചുനില്ക്കുന്ന മുലകളും താഴെ കുട്ടികളെ പേറുന്ന പരന്ന തുടകളും. ആണുങ്ങളുടെ അരക്കെട്ടിനേക്കാള്‍ ഒതുങ്ങിയതാണ് സ്ത്രീകളുടെ അരക്കെട്ട്.

ശരീരത്തില്‍ അരക്കെട്ടിന്റെ ഒതുക്കം സൂചിപ്പിക്കുന്ന പതിവുള്ള രീതി അരയും തുടയും തമ്മിലുള്ള അനുപാതമാണ്. ആകര്‍ഷകത്വമുള്ള മുതിര്‍ന്ന ഒരു സ്ത്രീയുടെ അനുപാതം 7:10 എന്ന തോതില്‍ ആണ്. ആണുങ്ങളുടേത് 9:10 തോതിലും. ഈ രണ്ട് അനുപാതങ്ങളും തമ്മില്‍ സാംസ്‌കാരികമായ വ്യത്യാസങ്ങളൊന്നുമില്ല. ചില സമൂഹങ്ങളില്‍ തടിയുള്ളവര്‍ക്ക് ആകര്‍ഷകത്വം കൂടുമെന്നും മറ്റുചില രാജ്യങ്ങളില്‍ വളരെ മെലിഞ്ഞവരാണ് സുന്ദരികള്‍ എന്നു കരുതുന്നുണ്ടെങ്കിലും, അനുപാതങ്ങളിലുള്ള വ്യത്യാസത്തിന് മാറ്റമില്ല. സ്ത്രീകളും പുരുഷന്മാരും മെലിഞ്ഞാലും തടിച്ചാലും അവരുടെ അരക്കെട്ടിന്റെ കാര്യത്തിലുള്ള അനുപാതത്തില്‍ വ്യത്യാസമൊന്നും പ്രകടിപ്പിക്കുന്നില്ല. മനുഷ്യശരീരത്തിന്റെ ഈ ഘടകത്തിന് പൗരാണികവും അടിസ്ഥാനപരവുമായ പ്രാധാന്യമുണ്ട്.

ഇക്കാലത്തെ സ്ത്രീകള്‍ അരക്കെട്ടിന്റെ കാര്യത്തില്‍ നിബന്ധനകളൊന്നും പാലിക്കുന്നില്ല. അവരുടെ അരക്കെട്ടിന്റെ ശരാശരി ചുറ്റളവ് 71 സെന്റിമീറ്ററാണ് (28 അംഗുലം). മോഡലുകളായും സൗന്ദര്യമത്സരങ്ങളിലും മാസികകളില്‍ നടുച്ചിത്രങ്ങളായും വരുന്ന മെലിഞ്ഞ സുന്ദരികളുടെ അരക്കെട്ടിന്റെ വണ്ണം ശരാശരി 61 സെന്റിമീറ്ററാണ് (24 അംഗുലം). കപട പൗരുഷശക്തിയുടെ പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കായികതാരങ്ങളുടെ അരക്കെട്ടുകള്‍ തടിച്ചതാണ്, 74 സെന്റിമീറ്റര്‍ (29 ഇഞ്ച്).
ഈ സംഖ്യകളുടെ ആകാരമൂല്യം അരക്കെട്ടിനു മുകളിലുള്ള മാറിന്റെയും താഴെയുള്ള തുടകളുടെയും അളവുകളുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് അളവുകള്‍ തമ്മിലുള്ള തോതാണ് നിഴല്‍രൂപത്തിലുള്ള സൈ്ത്രണാകൃതിയില്‍ അരക്കെട്ടിന്റെ പ്രാധാന്യം പ്രകടമാക്കുന്നത്.

സൗന്ദര്യപ്രകടന മത്സരത്തില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മോഹിനിയുടെ മാറിന്റെയും തുടകളുടെയും അളവുകള്‍ സമതുലിതമായിരിക്കും. മാതൃകാ സൗന്ദര്യറാണിയുടെ അളവുകള്‍ 91-61-91 (36-24-36 അംഗുലം) ആയിരിക്കും. ഇക്കാലത്ത് വസ്ത്രാലങ്കാരവിദഗ്ധര്‍ ഇഷ്ടപ്പെടുന്ന മെലിഞ്ഞ ഫാഷന്‍ മോഡലിന്റെ അളവ് 76-61-84 (30-24-33 ഇഞ്ച്) എന്ന തോതിലായിരിക്കും. അതിമനോഹരമായ മുഖമായിരിക്കും അത്തരമൊരു മോഡലിന്; ഭംഗിയുള്ള വസ്ത്രങ്ങള്‍ അവള്‍ക്കനുയോജ്യമായിരിക്കും. പക്ഷേ, ലൈംഗികത്വമുള്ള പുരുഷന്മാരുടെ ആദിമനേത്രങ്ങള്‍ക്ക് ഹവര്‍ ഗ്ലാസിന്റെ ആകാരഭംഗിയുള്ളതായി തോന്നുകയില്ല.

ഒരു മാതൃകാ ബ്രിട്ടീഷ് സ്ത്രീക്ക് വ്യത്യസ്തമായൊരു പ്രശ്‌നമുണ്ട്. ശരാശരി അളവുകള്‍ 94-71-99 സെന്റിമീറ്റര്‍ ആണ് (37-28-39 അംഗുലം). തുടകള്‍ക്ക് മാറിനെക്കാള്‍ (5 സെ.മീ.) രണ്ടംഗുലം ചുറ്റളവ് കൂടുതലാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടവലുപ്പം ഇതിലും കൂടുതലാണ്. യൂറോപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ഇത് ആറ് സെന്റിമീറ്ററും (2.4 ഇഞ്ച്) സ്വീഡനിലും ഫ്രാന്‍സിലും 8 സെന്റിമീറ്ററും (3.2 ഇഞ്ച്) ആണ്.

ഛായാപടത്തിനുവേണ്ടി നിന്നുകൊടുക്കുന്ന മോഡലുകളുടെ സ്ഥിതി മറിച്ചാണ്. മാതൃകാപരമായ അടയാളങ്ങള്‍ 94-61-89 സെന്റിമീറ്റര്‍ (37-24-35 അംഗുലം) ആണ്. മുന്‍പത്തെ രണ്ടംഗുലം കുറവിനു പകരം മാറ് രണ്ടംഗുലം വലുതാണ്. അവരുടെ മാറുകള്‍ക്ക് സാധാരണ യൂറോപ്യന്‍ സ്ത്രീകളുടെ വലുപ്പമേയുള്ളൂ. പക്ഷേ, ഒതുങ്ങിയ അരക്കെട്ടും ചെറിയ തുടകളുമായതിനാല്‍ അവയ്ക്ക് കൂടുതല്‍ വലുപ്പം തോന്നിക്കും. മുഴുത്ത മാറുള്ള സ്ത്രീയെന്ന് അത്തരക്കാര്‍ വിശേഷിപ്പിക്കപ്പെടുമെങ്കിലും, ഒതുങ്ങിയ അരക്കെട്ടും ചെറിയ തുടകളും സൃഷ്ടിക്കുന്ന മിഥ്യയാണത്.

സ്ത്രീകളുടെ ഇത്തരം ജീവല്‍സ്ഥിതിവിവരക്കണക്കുകള്‍ കാലഹരണപ്പെട്ടവയാണെന്നും അപ്രസക്തമാണെന്നും വാദിച്ചേക്കാം. സ്ത്രീസമത്വാനന്തര കാലഘട്ടത്തില്‍ മിക്ക സൗന്ദര്യമത്സര സംഘാടകരും ഈ കണക്കുകള്‍ വെളിപ്പെടുത്താറില്ല, പക്ഷേ, മനുഷ്യബന്ധങ്ങളില്‍ അവയ്ക്ക് പ്രധാന പങ്കുണ്ടെന്നതാണ് സത്യം. യഥാര്‍ഥ വലുപ്പത്തില്‍ പലവിധ അളവുകളുള്ള സ്ത്രീകളുടെ ഒരു നിര കട്ട്ഔട്ടുകള്‍ ഒരു വിപണനമേളയില്‍ പ്രദര്‍ശിപ്പിച്ച് ഈയിടെ ഒരു പരീക്ഷണം നടത്തുകയുണ്ടായി. അതുവഴി കടന്നുപോയ പുരുഷന്മാരോട് അവര്‍ക്ക് ഏറ്റവും ഇഷ്ടമായ രൂപം ഏതാണെന്ന് ചോദിച്ചു. ബഹുഭൂരിപക്ഷം പേരും സമതുലിതമായ നിമ്‌നോന്നതങ്ങളുള്ള രൂപത്തെയാണ് തിരഞ്ഞെടുത്തത്. ഒതുങ്ങിയ അരക്കെട്ട് വളരെ പ്രധാനമാണെന്ന വസ്തുതയാണ് ഇതില്‍നിന്ന് വ്യക്തമായത്. ആധുനിക സാംസ്‌കാരിക മനഃസ്ഥിതിക്ക് തുടച്ചുനീക്കാനാവാത്തവിധം അത് പുരുഷമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.

സ്ത്രീശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ അരക്കെട്ടിന്റെ വലുപ്പത്തിലുള്ള വ്യത്യാസം കൃത്രിമമായ അതിശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒതുങ്ങിയ അരക്കെട്ട് സൈ്ത്രണമാണെങ്കില്‍ വളരെ ഒതുങ്ങിയ അരക്കെട്ട് അതിസൈ്ത്രണമാണ്. ഇത്തരമൊരവസ്ഥയിലെത്താന്‍ കഴിഞ്ഞകാലത്ത് സ്ത്രീകള്‍ വളരെയേറെ ക്ലേശമനുഭവിച്ചിട്ടുണ്ട്. വളരെ ഒതുങ്ങിയ അരക്കെട്ടിന്റെ ആകര്‍ഷണത്തിന് രണ്ടുകാര്യങ്ങളുണ്ട്. മുഴുത്ത മാറിടത്തിനും അരക്കെട്ടിനു തൊട്ടുള്ള തുടകളുടെ വലുപ്പവുമായുള്ള വ്യത്യാസം. പുറമെ അതിന്റെ യഥാര്‍ഥമായ വലുപ്പക്കുറവും.

വളരെ ഒതുങ്ങിയ അരക്കെട്ടിന്റെ ആകര്‍ഷണത്തിന്റെ കാരണം വളരെ ലളിതവും ജൈവശാസ്ത്രപരവുമാണ്. ആദ്യപ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ അരക്കെട്ടിന് വണ്ണംകൂടാന്‍ തുടങ്ങും. കര്‍ശനമായി ആഹാരം കുറച്ച്, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ തടിക്കുന്നത് ഒരളവുവരെ ഒഴിവാക്കി ഗര്‍ഭധാരണത്തിനു മുന്‍പുള്ള ശരീരസ്ഥിതിയിലേക്ക് മടങ്ങാനാവുമെങ്കിലും, അരക്കെട്ട് ഒരിക്കലും പൂര്‍വസ്ഥിതിയിലാവുകയില്ല. ഗര്‍ഭകാലത്ത് അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ ഉദരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ മൂലമാണിത്. കുറേ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍, മുറുക്കിക്കെട്ടിയ വസ്ത്രങ്ങളണിഞ്ഞ് അരക്കെട്ടൊതുക്കാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍, സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ശരാശരി 15-20 സെന്റിമീറ്റര്‍ (6-8 അംഗുലം) വര്‍ധിക്കും. അതിനാല്‍ വിവാഹയോഗ്യമായ കന്യകാത്വത്തിന്റെ അടയാളമായി ഒതുങ്ങിയ അരക്കെട്ടുകള്‍ എന്നും കരുതപ്പെട്ടു. ലൈംഗികബന്ധത്തിന് തയ്യാറായ അത് അനുഭവിച്ചിട്ടില്ലാത്ത സ്ത്രീ; പ്രജനനസന്നദ്ധരായ പുരുഷന്മാര്‍ക്ക് അത് വലിയ, ആദിമമായ ആകര്‍ഷണമാണ്. അതിനെ ഉപേക്ഷിച്ച സ്ത്രീകള്‍പോലും, പ്രതീകാത്മകമായെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

ഇത് (ഒതുങ്ങിയ അരക്കെട്ട്) നേടിയെടുക്കാന്‍ നൂറ്റാണ്ടുകളായി അരക്കെട്ടൊതുക്കുന്ന മുറുകിയ അരപ്പട്ടകളും അരക്കച്ചകളും സ്ത്രീകള്‍ ധരിച്ചിട്ടുണ്ട്. ഇത്തരം മുറുക്കുന്ന വസ്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. വാദമുഖങ്ങള്‍ ലളിതമല്ല. ഇത്രയധികം സൈ്ത്രണവസ്ത്രപരിഷ്‌കാരങ്ങള്‍ നടക്കുമ്പോള്‍ അവ ആനന്ദദായകവും ശുദ്ധനിയമപ്രകാരവും തമ്മിലുള്ള രീതികളുടെ തര്‍ക്കമല്ല. രണ്ടുവിധത്തിലും വാദങ്ങളുണ്ട്.

വളരെ ഇറുകിയ അരക്കച്ചകള്‍ ധരിക്കുന്നതിനെ അനുകൂലിക്കുന്നവരിലും എതിര്‍ക്കുന്നവരിലും മതഭക്തരും അല്ലാത്തവരുമുണ്ട്. എഴുപതുകളില്‍ ഭക്തന്മാരായിരുന്നു എതിര്‍ക്കുന്നവര്‍. ദൈവഹിതത്തിനെതിരായി സ്ത്രീകളുടെ ശരീരം, പ്രകൃത്യാ ഉള്ളതില്‍നിന്ന് വ്യത്യസ്തമാക്കുന്നതിനെ അവര്‍ എതിര്‍ത്തു. അത് ദൈവനിഷേധമെന്ന നിലയില്‍ 1654-ല്‍ ജോണ്‍ ബുള്‍വര്‍ 'അരക്കെട്ടിനെ ബാധിക്കുന്ന അപകടകരമായ പരിഷ്‌കാരങ്ങള്‍'ക്കെതിരെ എഴുതി. ''ഭാവനാതീതമായ അപകടകരമായ പരിഷ്‌കാരം' എന്നാണദ്ദേഹം ഇറുകിയ അരക്കച്ചകളെ വിശേഷിപ്പിച്ചത്. ഇളക്കാന്‍ പറ്റാത്തവിധം വടിപോലെയാക്കിയ, ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്ന യുവതികളെ അദ്ദേഹം താക്കീത് ചെയ്തു. തന്റെ താക്കീത് അവഗണിച്ചാല്‍ അവര്‍ വായ്‌നാറ്റം വിലയ്ക്കുവാങ്ങുമെന്നും ക്ഷയത്തിന്റെ വാതായനങ്ങള്‍ തുറക്കുകവഴി നശിച്ച് നാറുമെന്നും അദ്ദേഹം ഗര്‍ജിച്ചു.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം താക്കീതുകള്‍ പലതവണ തുടര്‍ന്നു. 1846-ല്‍ അമേരിക്കക്കാരനായ ഓര്‍സണ്‍ ഫൗളറെഴുതിയ പുസ്തകത്തിന്റെ ഒരധ്യായം മുറുകിയ പട്ട ധരിക്കുന്നതിനെപ്പറ്റിയായിരുന്നു.

No comments:

Post a Comment