Friday, October 5, 2012
കെയര്‍ ഓഫ് വി എം ബഷീര്‍..
കെയര്‍ ഓഫ് വി എം ബഷീര്‍..
അനുഭവങ്ങളെ അടിസ്ഥാനമാക്കി യു എ ഖാദര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും ഒരു സംഭവം കൂടി.....
ബഷീറും ഫാബി ബഷീറും മെഡിക്കല്‍ കോളേജ് ഓ പി യില്‍.. .... ...
കൂടെ
ഖാദറും. ഫാബിയുടെ കൈയുടെ എല്ല് പൊട്ടിയിരുന്നു. x ray എടുക്കണം.
കൌണ്ടറില്‍ ഇരുന്ന ഹൌസ് സര്‍ജ്ജന്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.'പേര്? '
'ഫാബി ബഷീര്‍' ബഷീര്‍ പറഞ്ഞു.
'അഡ്രസ്സ്?'
ഖാദര്‍ ഇടപെട്ടു പറഞ്ഞു--c / o വൈക്കം മുഹമ്മദ് ബഷീര്‍.
ഹൌസ് സര്‍ജ്ജന്‍ ഇങ്ങനെ പൂരിപ്പിച്ചു...
കെയര്‍ ഓഫ് വി എം ബഷീര്‍..
Thursday, October 4, 2012
Sanathana Dharma
SANATANA DHARMA does not belong to any religion. Its religion is “Know Thyself”!
Sanatana Dharma was born based on Upanishadic teachings and Upanishads
are written by a group of ancient sages in order for the humankind to
know him/her self. Later on when ‘varnashrama’ came into being, the
ruling elite class (Kshatriyas) connived with Brahmins and started
interpreting and re-interpreting the ancient knowledge in their favour.
They became lazy and wanted all the materialistic comforts, and in the
process started exploiting the soodras (the lowest class of society).
They were not allowed to own anything and all the ownership rights were
with Kshatriyas and Brahmins. This became the Hindu religion.
The same thing is now happening in Christianity and Islam also. In the place of Brahmins, priests/mullas/maulavis/ rabbis are there. The echelons of power are controlling their community with the support from priesthood.
Ultimately, none of the so-called religions are allowing the
individuals to know themselves. Unless the individual is extricated from
this kind of ‘organised’ mind-sets, “Know Thyself” is lost forever!
Sanatana Dharma was born based on Upanishadic teachings and Upanishads are written by a group of ancient sages in order for the humankind to know him/her self. Later on when ‘varnashrama’ came into being, the ruling elite class (Kshatriyas) connived with Brahmins and started interpreting and re-interpreting the ancient knowledge in their favour. They became lazy and wanted all the materialistic comforts, and in the process started exploiting the soodras (the lowest class of society). They were not allowed to own anything and all the ownership rights were with Kshatriyas and Brahmins. This became the Hindu religion.
The same thing is now happening in Christianity and Islam also. In the place of Brahmins, priests/mullas/maulavis/
Ultimately, none of the so-called religions are allowing the individuals to know themselves. Unless the individual is extricated from this kind of ‘organised’ mind-sets, “Know Thyself” is lost forever!
Wednesday, October 3, 2012
Thrishna
തൃഷ്ണ
ടി.കെ.ഡി മുഴപ്പിലങ്ങാട്
20 Sep 2012
''എലി
വീണക്കമ്പികളെ കടിച്ചുമുറിക്കുന്നതുപോലെ എന്റെ തൃഷ്ണ, എന്റെ
ശ്രേഷ്ഠഗുണങ്ങളെ കടിച്ചുമുറിക്കുന്നു. ഈ തൃഷ്ണ ചഞ്ചലമായ മര്‍ക്കടിപ്പോലെ
അലംഘനീയസ്ഥാനത്തുപോലും തന്റെ പാദത്തെ ഉറപ്പി ക്കുവാന്‍ ശ്രമിക്കുന്നു. അത്
തൃപ്തിയായതിനുശേഷം കായ്കള്‍ പറിച്ചെടുക്കാനാഗ്രഹിക്കുന്നു. അധികസമയം
ഒരിടത്ത് ഉറച്ചിരിക്കുന്നുമില്ല.
ഹൃദയകമലത്തിലിരിക്കുന്ന തൃഷ്ണയാകുന്ന വണ്ട് ക്ഷണമാത്രയില്‍ തന്നെ പാതാളത്തിലേക്കും വിഭിന്ന ദിക്കുകളിലേക്കും പോകുന്നു. ഈ തൃഷ്ണയാണ് ഈ ലോകത്തുള്ള എല്ലാ ദുഃഖങ്ങളിലുംവെച്ച് ഭയങ്കരമായ ദുഃഖത്തെ പ്രദാനം ചെയ്യുന്നത്.''
മഹോപനിഷത്ത് ദുഃഖകാരണം തൃഷ്ണയാണെന്ന് പറയുന്നു. തീവ്രമായ ആഗ്രഹമാണ് തൃഷ്ണ. ദാഹമെന്ന് പദാര്‍ത്ഥം വിഷയസുഖങ്ങളിലുള്ള എല്ലാതരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ തടുത്താല്‍ ശാരീരികപ്രതികരണങ്ങളുണ്ടാകും. ശരീരം മെലിയും, തളരും, ചെവി കേള്‍ക്കാതാവും, ചിത്തശക്തി നശിക്കും, ചുഴലിയും ഹൃദ്രോഗവും ഉണ്ടാകും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തുന്നു.
ബുദ്ധദര്‍ശനം തൃഷ്ണയില്‍നിന്നാണ് ഒന്നാമത്തെ ആര്യസത്യമായ ദുഃഖം ഉണ്ടാവുന്നതെന്ന് ഉപദേശിക്കുന്നു. ഭവതൃഷ്ണ, വിഭവതൃഷ്ണ എന്നിങ്ങനെ രണ്ടുതരം ആസക്തികളെപ്പറ്റിയും ബുദ്ധദര്‍ശനം പറയുന്നു. ലൗകികാസക്തിയാണ് ഭവതൃഷ്ണ. സംസാരലോകജീവിതത്തിനുള്ള ഇച്ഛയാണിത്. നിര്‍വ്വാണപ്രാപ്തിക്കായുള്ള വാസനയാണ് വിഭവതൃഷ്ണ. മഹോപനിഷത്ത് തൃഷ്ണയുണ്ടാകുന്നതെങ്ങനെയെന്ന് പറയുന്നു.
''ഈ തൃഷ്ണ ഒരു മഹാമാരിയാണ്. ചിന്തയെ വെടിഞ്ഞിട്ടുള്ളവനു മാ ത്രമേ അതിനെ നശിപ്പിക്കുവാന്‍ സാധ്യമാവുകയുള്ളൂ. അല്പനേരത്തേക്കെങ്കിലും ചിന്തയെ വെടിഞ്ഞാല്‍ അത്യന്തം സുഖം ലഭിക്കുന്നു. മറിച്ച് അല്പമെങ്കിലും ചിന്ത മനസ്സിലുദയം ചെയ്താല്‍ അതു ദുഃഖത്തിനു കാരണമായിത്തീരുന്നു.''
ചിന്ത തൃഷ്ണയ്ക്ക് കാരണമാകുന്നു. മനഃശാസ്ത്രപ്രകാരം ചിന്തയുടെ ഏഴ് ഘടകങ്ങളില്‍ ആദ്യത്തേത് ഇന്ദ്രിയഗോചരത്വമാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന പ്രാഥമികമായ അറിവ് സംജ്ഞാഗ്രഹണം എന്നറിയപ്പെടുന്നു. അഭിഗോചരത്വം അഥവാ അനുപ്രേക്ഷണമാണ് അടുത്ത ഘട്ടം. വിഷയത്തിലുണ്ടാകുന്ന വിശിഷ്ടാനുഭൂതിയാണ് ഫലം. ഭാവനയുടെ അഥവാ സങ്കല്പത്തിന്റെ ഘട്ടം കഴിയുമ്പോള്‍ ധാരണയുണ്ടാകുന്നു. അര്‍ത്ഥഗ്രഹണത്തെ സഹായിക്കുന്നത് ധാരണയാണ്. യുക്തിവിചാരത്തിന്റെ തട്ടില്‍ വെച്ച് വിവേചനത്തിനു വിധേയമാകുന്നു. അനുമാനവും വിധിയുമാണ് അടുത്ത രണ്ടു ഘട്ടങ്ങള്‍. ഇത്രയും കഴിയുമ്പോഴേക്കും സ്വീകാര്യമോ എന്നു നിശ്ചയിക്കാം എന്നാല്‍ സ്വയം തീര്‍ക്കുന്ന ന്യായങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നിഷേധത്തിനുപകരം അനുഭാവത്തിന്റെ കൊടിയുയരുന്നു. മഹോപനിഷത്ത് തൃഷ്ണ വശീകരണശേഷിയുള്ള കാട്ടാളസ്ത്രീയെന്നു വിശേഷിപ്പിക്കുന്നു.
''തൃഷ്ണയാകുന്ന കാട്ടാളസ്ത്രീ വാസനയാകുന്ന വലവിരിച്ചിരിക്കുന്നു. മരീചികാത്മകമായ ഈ ജലം ചിത്തമാകുന്ന രശ്മികളാല്‍ സര്‍വ്വത്രവ്യാപ്തമായിരിക്കുന്നു. ഹേ പുത്ര, ഈ മായയെ ജ്ഞാനമാകുന്ന തീക്ഷ്ണബലത്താല്‍ കൊടുങ്കാറ്റ് മേഘജാലങ്ങളെയെന്നപോലെ ഛേദിച്ച് തന്റെ വ്യാപകരൂപത്തില്‍ അവസ്ഥിതനായിരിക്കും.''
ജ്ഞാനംകൊണ്ട് തൃഷ്ണയെ ജയിക്കാം. എന്നാല്‍ തൃഷ്ണയുടെ ബന്ധനം എത്ര ശക്തമാണെന്ന് മഹോപനിഷത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
''കയറുകൊണ്ട് കെട്ടപ്പെട്ടവര്‍ മോചിപ്പിക്കപ്പെടാം. എന്നാല്‍ തൃഷ്ണയാല്‍ ബദ്ധരായ പ്രാണികള്‍ ഒരിക്കലും വിമുക്തരാവുകയില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.''
തൃഷ്ണതന്നെ വാസനയെന്നുകണ്ട് ജന്മസ്വഭാവമാണ് വാസനയുടെ ബീജരൂപം. ആവര്‍ത്തനജീവിതചക്രം പൂര്‍ത്തിയാക്കുന്ന ജീവികളുടെ ജനനമരണങ്ങള്‍ക്കിടയില്‍ വാസനയെ വിശകലനം ചെയ്ത് ജീവിതപ്രതിഭാസങ്ങള്‍ക്ക് ഉത്തരം തേടുക സാധ്യമല്ല. മുക്തികോപനിഷത്ത് എന്താണ് വാസനയെന്ന ചോദ്യത്തിന് നല്‍കുന്ന നിര്‍വചനം ഇതാണ്:
''ഇത് ഉണ്ട് എന്നുള്ള ഭാവനാദാര്‍ഢ്യത്താല്‍ പൂര്‍വ്വാപരവിചാരരഹിതമായ വസ്തുഗ്രഹണത്തെ വാസന എന്നു പറയുന്നു. തീവ്രമായ സംവേഗത്താല്‍ ഏതൊന്നാണോ ആത്മാവില്‍ ഭാവിതമാകുന്നത്. അതുതന്നെയാണ് വിഗതേതരവാസനനായ അവന്‍.''
ജന്മവാസനകള്‍ ജീവിയുടെ നിലനില്പിന്റെ അടിസ്ഥാനഘടകങ്ങളാണ്. പുനരുല്പാദനം, ദേശാന്തരഗമനം, കൂട് നിര്‍മ്മാണം, രക്ഷാഉപായങ്ങള്‍ പ്രയോഗിക്കല്‍, ആഹാരസമ്പാദനം എന്നിവ അടിസ്ഥാന ജന്മവാസനകളാണ്.
ജീവരക്ഷാവാസനയാണ് സര്‍വ്വപ്രധാനമായുള്ളത.് ഇതുമായി ബന്ധപ്പെട്ട വികാരമാണ് ഭയം. മത്സരവാസന (കോപം), നിരാകരണവാസന (വെറുപ്പ്), രക്ഷാകര്‍ത്തൃവാസന (ലളിതവികാരങ്ങള്‍), അര്‍ത്ഥനാവാസന (ദൈന്യം), ലൈംഗികവാസന (കാമം), ജിജ്ഞാസ (അത്ഭുതം), വിധേയത്വം (അപകര്‍ഷതാബോധം), സ്വയം മതിപ്പ് (ആത്മാഭിമാനം), സംഘവാസന (ഏകാന്തതാബോധം), ഭക്ഷണതാത്പര്യം (വിശപ്പ്), ആര്‍ജ്ജനസംഭരണവാസന (ഉടമസ്ഥതാബോധം), ചിരി (ആഹ്ലാദം) എന്നിങ്ങനെ പതിന്നാല് ജന്മവാസനകളുണ്ട്.
മനസ്സും ശരീരവും ജന്മവാസനകളുടെ പ്രയോഗത്തില്‍ ഒരുപോലെ ഇടപെടുന്നു. മുക്തികോപനിഷത്ത് പറയുന്നു:
''ചിത്തമാകുന്ന വൃക്ഷത്തിന്റെ രണ്ടു ബീജങ്ങളായ പ്രാണസ്പന്ദനം, വാസന ഇവയില്‍ ഒന്ന് ക്ഷീണിക്കുമ്പോള്‍ത്തന്നെ രണ്ടും വേഗം നശിക്കുന്നു.''
തൃഷ്ണയുടെ നാശം പ്രാണനെക്കൂടി ബാധിക്കുമെന്ന് പറയുമ്പോള്‍ അതൊരു മുന്നറിയിപ്പായി കണക്കിലെടുക്കണം. ജന്മവാസനകള്‍ നശിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതമില്ല. ജീവിതമില്ലെങ്കില്‍പ്പിന്നെ ഒന്നും ശേഷിക്കുന്നില്ല. എങ്കിലും തൃഷ്ണയെ ഉപേക്ഷിക്കണമെന്ന് ഉപനിഷത്തുക്കള്‍ ഉപദേശിക്കുന്നു.

ചിന്തയുടെ തീവെളിച്ചം MN VIJAYAN's words
ചിന്തയുടെ തീവെളിച്ചം
ചിന്തയുടെ തീവെളിച്ചം എം.എന്‍. വിജയന്‍ ഓര്‍മയായിട്ട് ഓക്ടോബര്‍ 3-ന് അഞ്ച് വര്‍ഷം. വിജയന്‍ മാഷ് പറഞ്ഞതില്‍ നിന്ന് ചില കാര്യങ്ങള്‍ .
''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''
''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''
''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''
''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''
''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''
''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.

Monday, September 10, 2012
second brain
Second Brain!!
Fact: You have a second brain in your gut.
Well, sort of. You have around 100 million neurons, more than are in
your spinal cord, that line your gut from your esophagus to your anus.
This is known to scientists as the enteric nervous system. This second
brain is incapable of conscious thought and is largely responsible for
digestion, but it does more than that. If you’ve ever felt “butterflies”
in your stomach or felt as if you’ve been punched in the gut when
receiving bad news, that was caused by your enteric nervous system. This
also plays a roll in your overall mood, why certain foods can alter
your mood and why bad situations or feelings often cause you to lose
your appetite.
Tuesday, September 4, 2012
mozhi 2 എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....
എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....
തന്‍റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി യു എ ഖാദര്‍ എഴുതിയ ലേഖനങ്ങളില്‍ ഒന്നില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവം ഉണ്ട്.
ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ രജത ജൂബിലി ആഘോഷത്തില്‍ ഒരു ആശംസാ പ്രസംഗം ചെയ്യാനായി ഖാദറിനെ ക്ഷണിയ്ക്കാന്‍ സ്ഥാപന മേധാവികള്‍ എത്തി. അവര്‍ പറഞ്ഞു കൊണ്ടിരുന്ന വിടുവായത്തങ്ങളില്‍ ചിലവ-
ഒന്നാമന്‍:::::; പ്രസംഗത്തിന് താങ്കള്‍ തന്നെ വേണം..അത് ഭാരവാഹികളുടെ ആഗ്രഹമാണ്.
രണ്ടാമന്‍:; ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് കേട്ടല്ലോ...എത്രയെണ്ണം എഴുതിയിട്ടുണ്ട്,സത്യത്തില്‍? ഏതെല്ലാമാണ് ? ഏതിനം പുസ്തകങ്ങളാണ്?
മൂന്നാമന്‍-- -; ഒരു എഴുത്തുകാരന്‍ വേണമെന്ന് കമ്മിറ്റി തീരുമാനിച്ചു. ആരോ നിങ്ങളുടെ പേരും പറഞ്ഞു. നാലഞ്ചു ചോയ്സുണ്ടായിരുന്നു. ഇക്കുറി നിങ്ങളാവട്ടെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.; പ്രാതിനിധ്യ സ്വഭാവമുണ്ടാകുമല്ലോ?
നാലാമന്‍; പീ ഡീ പറഞ്ഞത് അനുസരിച്ചാണ് നിങ്ങളെ തേടി വന്നത്. ആര്‍ക്കും വീടോ മേല്‍വിലാസമോ അറിയില്ലായിരുന്നു. വഴിയ്ക്ക് പലരോടും ചോദിച്ചു. ഒടുവില്‍ ചോദിച്ചത് നിങ്ങളോടായത് നന്നായി. അല്ലെങ്കില്‍ കറങ്ങിയേനെ...പുള്ളിയെ കണ്ടില്ല എന്ന് പീ ഡീ യോട് പറയേണ്ടി വന്നില്ലല്ലോ...
സമ്മതം മൂളിയ ഖാദറിനെ ശരിയ്ക്കും ഞെട്ടിച്ചത് അവരുടെ അടുത്ത ചോദ്യമാണ്.. ഒരു നോട്ടീസ് അടിയ്ക്കും.. പേര് എന്താണ് എഴുതേണ്ടത്? ബ്രേ ക്കറ്റില്‍ എന്ത് ചേര്‍ക്കണം?
അവര്‍ വിശദീകരിച്ചു.... പദവി, ഉദ്യോഗപ്പേര് , ബിരുദം ഇത്യാദി.
തികട്ടി വന്ന ക്ഷോഭമടക്കി നര്‍മം കലര്‍ത്തി ഖാദര്‍ പറഞ്ഞു....യു എ ഖാദര്‍ bracket ല്‍ അടിച്ചു തളിക്കാരന്‍, സര്‍ക്കാര്‍ ആശുപത്രി, kozhikkode ....
'അതു വേണോ ?' അവര്‍ക്കു സംശയം.
പിന്നെ തമ്മില്‍ തമ്മില്‍ --പീ ഡീ ഇതൊന്നും പറഞ്ഞില്ലല്ലോ ...സാഹിത്യം, കല എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....
Subscribe to:
Posts (Atom)