വരും വരായ്ക ചിന്തിയ്ക്കാതെ പിള്ളേര് പറയുന്ന ചില കഥകള്‍
[ഏതെങ്കിലും വ്യക്തികളെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഈ കുറിപ്പുകള്‍.. 'ഇങ്ങനെയായാല്‍' എന്ന ചിന്ത മാത്രം]
ഒന്ന്
ഉള്ളില്‍ പൂജ, പുറത്തു വാദ്യം.. സാധാരണ പൂജാസമയം കഴിഞ്ഞിട്ടും നട തുറക്കുന്നില്ല... മാരാര്‍ ചെണ്ട കൊട്ടുന്നത് നിര്‍ത്തി... ശ്രീകോവിലില്‍നിന്നും ശബ്ദമൊന്നും കേള്‍ക്കുന്നില്ല..
ക്ഷമ കെട്ടപ്പോള്‍ ഒന്ന് രണ്ടു പേര്‍ ശ്രീകോവിലിന്റെ വാതില്‍ തള്ളിത്തുറന്നു. കൈയിലെ സ്മാര്‍ട്ട് ഫോണില്‍ ഓണ്‍ ചെയ്തുവെച്ച ഫേസ് ബുക്കില്‍ മുഴുകിയിരിക്കുകയായിരുന്നു, ശാന്തിക്കാരന്‍.
രണ്ട്
ഫ്രാന്‍സിസ് അച്ചന്‍ ഇടവകയില്‍ ആദ്യമാണ്. മധ്യ വയസ്കന്‍..വിവേകത്തിന്റെ കാര്യത്തിലും വയസ്സ് മദ്ധ്യം,.
അന്നമ്മ കുമ്പസാരം തുടങ്ങി... അച്ചന്‍ ചെവി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... അര മണിക്കൂര്‍ നീണ്ടു, കുമ്പസാരം.. തീര്‍ന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: ഞാനിത് ഒരു ഷോര്‍ട്ട് ഫിലിമാക്കും, യു ട്യൂബില്‍ ഇടും....
മൂന്ന്
അസീസ് മുസലിയാര്‍ക്ക് മിക്ക ദിവസവും ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുക്കാനുണ്ടാകും. ഒരിക്കലും തന്‍റെ ഭാഗം നന്നായി അവതരിപ്പിയ്ക്കാന്‍ കഴിയാതെ പോകുന്നു.. സഹികെട്ട് ഒരു ദിവസം പറഞ്ഞു: ഈ കാരശ്ശേരിയെക്കൊണ്ട് തോറ്റു. മൂപ്പര് മാപ്പിള രാമായണം എന്നൊക്കെ പറഞ്ഞു പെരെടുക്കുന്നു.. ഞാനിനി ഹിന്ദു 'ഹുസുനുല്‍ ജമാല്‍' എഴുതാന്‍ പോവുകയാണ്.
പദ് മനാഭന്‍ തിക്കോടി
.
സര്‍, നന്നായിട്ടുണ്ട്... ഏറെ ഇഷ്ടമായി...
ReplyDeleteവളരെ നന്ദി, സിബി ......
Delete