ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ലഭിച്ച മലയാളം എഴുത്തുകാരി കെ എം രാധയ്ക്ക് അഭിനന്ദനങ്ങള്‍.
ശ്രേഷ്ഠഭാഷാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട്ജില്ലാ ഭരണകൂടവും,ജില്ലാ ഇന്‍ഫര്‍മേഷന്‍
ഓഫീസും ചേര്‍ന്ന് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കഥാകാരിയായ കെ.എം.രാധ ( രാധ കിഴക്കേമഠം) ഉള്‍പ്പെടെ മൂന്ന് പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പി.പി.ശ്രീധരനുണ്ണി,മലയത്ത് അപ്പുണ്ണി എന്നിവരാണ് ആദരിക്കപ്പെട്ട മറ്റു സാഹിത്യകാരന്മാര്‍.
കലക്ടര്‍ സി.എ.ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കേന്ദ്രസാഹിത്യ അക്കാദമി അംഗം പി.കെ.പാറക്കടവ്,ഉദ്ഘാടനം ചെയ്തു. ഭരണഭാഷാപുരസ്കാരം നേടിയ എന്‍.ഡി.ജോര്‍ജിന് കലക്ടര്‍ ഉപഹാരം സമ്മാനിച്ചു.
സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്ന ശ്രീമതി രാധ രചിച്ച മിക്ക കഥകളിലും തനിയ്ക്ക് ചുറ്റുമുള്ള വിചിത്ര മനുഷ്യരുടെ, പൊള്ളുന്ന ജീവിതവും തീക്ഷ്ണമായ മനോലോകവുമുണ്ട്. ഈ കഥാകാരി എഴുതുന്നത് അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിയ്ക്കാരുണ്ടോ എന്ന് ചില കോണുകളില്‍ നിന്നും വരാറുള്ള ഒറ്റപ്പെട്ട ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്...എന്നാലും നല്ല കാമ്പുള്ളവ എന്ന് എനിയ്ക്ക് തോന്നിയ രചനകള്‍ എല്ലാം തന്നെ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.
No comments:
Post a Comment