ശാരീരികാക്രമണവും സ്ത്രീകളും!........
ശാരീരികാക്രമണം ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഒരൽപ്പം പെണ്ണുങ്ങളുടെ മന:ശാസ്ത്രം പറയട്ടെ. ഒരു സാധാരണ പെണ്ണിന്റെ ആഗ്രഹം തന്റെ സ്വകാര്യശരീരഭാഗങ്ങൾ താനിഷ്ടപ്പെടുന്ന പുരുഷനല്ലാതെ വേറൊരാളും കാണരുതെന്നാണ്. അതു ഒരു തരം സ്നേഹസമർപ്പണമായിരിക്കാം. അതിനെ കീഴടങ്ങലായി വ്യാഖ്യാനിക്കരുത്. മതങ്ങൾക്കോ ദൈവങ്ങൾക്കോ ഇതിലൊന്നും ചെയ്യാനില്ല. ലോകത്തെ എല്ലാ സ്ത്രീകളും ഇങ്ങനെയേ ചിന്തിക്കൂ.
രണ്ടുപേർ പ്രണയിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവിടെ രൂപപ്പെടുന്ന കെമിസ്ട്രിയുണ്ട്. പുരുഷനു തോന്നുക താൻ അവളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരിരക്ഷിക്കേണ്ടതാണെന്നാണ്. സ്ത്രീക്ക് തോന്നുക ആ പുരുഷന്റെ ശാരീരികവും വൈകാരികവുമായ തണലിൽ കഴിയണമെന്നും. അതു സമത്വത്തിന്റെ പേരിൽ നിഷേധിച്ചിട്ടു കാര്യമില്ല. ശാരീരികമായി ഒന്നാകുമ്പോഴും സ്നേഹത്തിന്റെ കൂടെ ഇതും ഉണ്ടാകും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതൊരു ആത്മീയമായ കാര്യമാണ്. വെറും ശാരീരിക പ്രക്രിയ അല്ല. ആത്മീയം എന്നതുകൊണ്ടുദ്ദേശിച്ചത് മനസ്സിനാണ് കൂടുതൽ പ്രാധാന്യം എന്നാണ്. അവിടെ അവളെ കീഴടക്കുകയല്ല, അവൾ,സ്നേഹത്തിനുവേണ്ടി, സ്നേഹത്തിലൂടെ കീഴടങ്ങുകയാണ്. ചെറിയൊരു ബല പ്രയോഗം പോലും അവളുടെ ആത്മാവിൽ മുറിവുണ്ടാക്കും. ഒരു അൾട്രാ സൗണ്ട് സ്കാനിങ്ങിനായി ഒരു റേഡിയോളജിസ്റ്റിന്റെ മുന്നിൽ വസ്ത്രം നീക്കുന്നതുപോലും അവളുടെ മനസ്സിലുണ്ടാക്കുന്ന വ്യഥ ചെറുതല്ല. ഓരോ ഇത്തരം സന്ദർഭങ്ങളിലും അവൾ സ്വയം പറഞ്ഞു പഠിപ്പിക്കുകയാണ് ഇത്തരം സന്ദർഭങ്ങളുടെ ജീവിതത്തിലെ അനിവാര്യതകളെപറ്റി.
അത്രയും ദുർബലമായ, തരളമായ ഭാവനകൾ സൂക്ഷിക്കുന്ന പെണ്ണിന്റെ മേലാണ് ശാരീരിക ശക്തിയും ആക്രമണോത്സുകതയും മൃഗീയ വാസനകളും മാത്രം കൈമുതലായുള്ള ഒരാളോ പലരുമോ ചാടിവീഴുന്നത്. പ്രതീക്ഷിക്കാത്ത ആക്രമണത്തിന്റെ ഞെട്ടലിൽ തകർന്നുപോകാൻ നിമിഷങ്ങൾ മതിയാകും. ഓരോ നിമിഷവും അടുത്ത നിമിഷത്തിലെന്ത് എന്ന ഭീതിദമായ ചിന്തയിലൂടെയാണ് കടന്നുപോകുന്നത്. മരണം വരെ മുന്നിൽകണ്ടുകൊണ്ടാണ് അതു അനുഭവിക്കുന്നത്. താൻ ജീവനോടെ തിരികെ വീട്ടിലെത്തുമെന്ന് യാതൊരുറപ്പുമില്ല. ഒറ്റക്കുത്തിനു കൊല്ലപ്പെടുന്നതു പോലെയല്ല ആ അവസ്ഥ. അതു മനസ്സിനുണ്ടാക്കുന്ന മുറിവ് മാരകമാണ്. ശരീരത്തിന്റെ മുറിവുണങ്ങിയാലും,ഈ മുറിവുണങ്ങില്ല.
ആക്രമിക്കപ്പെടുന്നതാകട്ടെ ശരീരത്തിലെ ഏറ്റവും ദുർബലമായ ഭാഗങ്ങളും. നാഡീവ്യൂഹങ്ങളുടെ അവസാനമുള്ള ഭാഗങ്ങളായതുകൊണ്ടാകും ഇത്തരം ഭാഗങ്ങൾ കൂടുതൽ സ്പർശനക്ഷമതയും വേദനക്ഷമതയും ഉള്ളവയാണ്. കരുതലോടെയല്ലാത്ത ചെറിയൊരു സ്പർശനം പോലും വലിയ വേദനയുളവാക്കും. ആക്രമിക്കപ്പെടുമ്പോൾ അനുഭവപ്പെടുന്ന ശരീരവേദന അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെന്നേക്കുമുള്ള ആഘാതമാണ് അവളുടെ മനസ്സിനേൽപ്പിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത, ഓർക്കുമ്പോൾ തന്നെ നടുങ്ങുന്ന വേദന. ഇതുകൊണ്ടൊക്കെയാണ് ബലാൽസംഗം ഇത്രകണ്ട് നീചമാകുന്നത്. എത്ര ലാഘവത്തോടെ കാണാൻ ശ്രമിച്ചാലും സ്ത്രീകൾക്കതിനു കഴിയാതെ പോകുന്നതും.
Thursday, January 3, 2013
Wednesday, January 2, 2013
അരക്കെട്ട്
ഡോ. ഡെസ്മണ്ട് മോറിസ് :
27 Dec 2012
മുതിര്‍ന്ന സ്ത്രീയെ തിരിച്ചറിയുന്നതിനുള്ള എളുപ്പമാര്‍ഗമാണ് ഹവര്‍ ഗ്ലാസിന്റെ (നേര്‍ത്ത മണല്‍ത്തരികള്‍ ക്രമേണയായി ഉതിര്‍ന്നുവീഴുമ്പോള്‍ മണിക്കൂര്‍ കണക്കാക്കുന്ന നടുവില്‍ വട്ടം കുറഞ്ഞ ഉപകരണം) ആകൃതിയിലുള്ള ഉടല്‍. നിഴല്‍രൂപത്തിലുള്ള സ്ത്രീശരീരത്തിന്റെ നിര്‍ണായക ഘടകമാണ് നേര്‍ത്ത അരക്കെട്ട്. അരയ്ക്കു മുകളിലും താഴെയും ഉള്ള വീതിയുള്ള അവയവങ്ങള്‍ക്കിടയിലായതാണ് അരക്കെട്ടിനെ മെലിഞ്ഞതാക്കുന്നത്: മുകളില്‍ മുഴച്ചുനില്ക്കുന്ന മുലകളും താഴെ കുട്ടികളെ പേറുന്ന പരന്ന തുടകളും. ആണുങ്ങളുടെ അരക്കെട്ടിനേക്കാള്‍ ഒതുങ്ങിയതാണ് സ്ത്രീകളുടെ അരക്കെട്ട്.
ശരീരത്തില്‍ അരക്കെട്ടിന്റെ ഒതുക്കം സൂചിപ്പിക്കുന്ന പതിവുള്ള രീതി അരയും തുടയും തമ്മിലുള്ള അനുപാതമാണ്. ആകര്‍ഷകത്വമുള്ള മുതിര്‍ന്ന ഒരു സ്ത്രീയുടെ അനുപാതം 7:10 എന്ന തോതില്‍ ആണ്. ആണുങ്ങളുടേത് 9:10 തോതിലും. ഈ രണ്ട് അനുപാതങ്ങളും തമ്മില്‍ സാംസ്‌കാരികമായ വ്യത്യാസങ്ങളൊന്നുമില്ല. ചില സമൂഹങ്ങളില്‍ തടിയുള്ളവര്‍ക്ക് ആകര്‍ഷകത്വം കൂടുമെന്നും മറ്റുചില രാജ്യങ്ങളില്‍ വളരെ മെലിഞ്ഞവരാണ് സുന്ദരികള്‍ എന്നു കരുതുന്നുണ്ടെങ്കിലും, അനുപാതങ്ങളിലുള്ള വ്യത്യാസത്തിന് മാറ്റമില്ല. സ്ത്രീകളും പുരുഷന്മാരും മെലിഞ്ഞാലും തടിച്ചാലും അവരുടെ അരക്കെട്ടിന്റെ കാര്യത്തിലുള്ള അനുപാതത്തില്‍ വ്യത്യാസമൊന്നും പ്രകടിപ്പിക്കുന്നില്ല. മനുഷ്യശരീരത്തിന്റെ ഈ ഘടകത്തിന് പൗരാണികവും അടിസ്ഥാനപരവുമായ പ്രാധാന്യമുണ്ട്.
ഇക്കാലത്തെ സ്ത്രീകള്‍ അരക്കെട്ടിന്റെ കാര്യത്തില്‍ നിബന്ധനകളൊന്നും പാലിക്കുന്നില്ല. അവരുടെ അരക്കെട്ടിന്റെ ശരാശരി ചുറ്റളവ് 71 സെന്റിമീറ്ററാണ് (28 അംഗുലം). മോഡലുകളായും സൗന്ദര്യമത്സരങ്ങളിലും മാസികകളില്‍ നടുച്ചിത്രങ്ങളായും വരുന്ന മെലിഞ്ഞ സുന്ദരികളുടെ അരക്കെട്ടിന്റെ വണ്ണം ശരാശരി 61 സെന്റിമീറ്ററാണ് (24 അംഗുലം). കപട പൗരുഷശക്തിയുടെ പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കായികതാരങ്ങളുടെ അരക്കെട്ടുകള്‍ തടിച്ചതാണ്, 74 സെന്റിമീറ്റര്‍ (29 ഇഞ്ച്).
ഈ സംഖ്യകളുടെ ആകാരമൂല്യം അരക്കെട്ടിനു മുകളിലുള്ള മാറിന്റെയും താഴെയുള്ള തുടകളുടെയും അളവുകളുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് അളവുകള്‍ തമ്മിലുള്ള തോതാണ് നിഴല്‍രൂപത്തിലുള്ള സൈ്ത്രണാകൃതിയില്‍ അരക്കെട്ടിന്റെ പ്രാധാന്യം പ്രകടമാക്കുന്നത്.
സൗന്ദര്യപ്രകടന മത്സരത്തില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മോഹിനിയുടെ മാറിന്റെയും തുടകളുടെയും അളവുകള്‍ സമതുലിതമായിരിക്കും. മാതൃകാ സൗന്ദര്യറാണിയുടെ അളവുകള്‍ 91-61-91 (36-24-36 അംഗുലം) ആയിരിക്കും. ഇക്കാലത്ത് വസ്ത്രാലങ്കാരവിദഗ്ധര്‍ ഇഷ്ടപ്പെടുന്ന മെലിഞ്ഞ ഫാഷന്‍ മോഡലിന്റെ അളവ് 76-61-84 (30-24-33 ഇഞ്ച്) എന്ന തോതിലായിരിക്കും. അതിമനോഹരമായ മുഖമായിരിക്കും അത്തരമൊരു മോഡലിന്; ഭംഗിയുള്ള വസ്ത്രങ്ങള്‍ അവള്‍ക്കനുയോജ്യമായിരിക്കും. പക്ഷേ, ലൈംഗികത്വമുള്ള പുരുഷന്മാരുടെ ആദിമനേത്രങ്ങള്‍ക്ക് ഹവര്‍ ഗ്ലാസിന്റെ ആകാരഭംഗിയുള്ളതായി തോന്നുകയില്ല.
ഒരു മാതൃകാ ബ്രിട്ടീഷ് സ്ത്രീക്ക് വ്യത്യസ്തമായൊരു പ്രശ്‌നമുണ്ട്. ശരാശരി അളവുകള്‍ 94-71-99 സെന്റിമീറ്റര്‍ ആണ് (37-28-39 അംഗുലം). തുടകള്‍ക്ക് മാറിനെക്കാള്‍ (5 സെ.മീ.) രണ്ടംഗുലം ചുറ്റളവ് കൂടുതലാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടവലുപ്പം ഇതിലും കൂടുതലാണ്. യൂറോപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ഇത് ആറ് സെന്റിമീറ്ററും (2.4 ഇഞ്ച്) സ്വീഡനിലും ഫ്രാന്‍സിലും 8 സെന്റിമീറ്ററും (3.2 ഇഞ്ച്) ആണ്.
ഛായാപടത്തിനുവേണ്ടി നിന്നുകൊടുക്കുന്ന മോഡലുകളുടെ സ്ഥിതി മറിച്ചാണ്. മാതൃകാപരമായ അടയാളങ്ങള്‍ 94-61-89 സെന്റിമീറ്റര്‍ (37-24-35 അംഗുലം) ആണ്. മുന്‍പത്തെ രണ്ടംഗുലം കുറവിനു പകരം മാറ് രണ്ടംഗുലം വലുതാണ്. അവരുടെ മാറുകള്‍ക്ക് സാധാരണ യൂറോപ്യന്‍ സ്ത്രീകളുടെ വലുപ്പമേയുള്ളൂ. പക്ഷേ, ഒതുങ്ങിയ അരക്കെട്ടും ചെറിയ തുടകളുമായതിനാല്‍ അവയ്ക്ക് കൂടുതല്‍ വലുപ്പം തോന്നിക്കും. മുഴുത്ത മാറുള്ള സ്ത്രീയെന്ന് അത്തരക്കാര്‍ വിശേഷിപ്പിക്കപ്പെടുമെങ്കിലും, ഒതുങ്ങിയ അരക്കെട്ടും ചെറിയ തുടകളും സൃഷ്ടിക്കുന്ന മിഥ്യയാണത്.
സ്ത്രീകളുടെ ഇത്തരം ജീവല്‍സ്ഥിതിവിവരക്കണക്കുകള്‍ കാലഹരണപ്പെട്ടവയാണെന്നും അപ്രസക്തമാണെന്നും വാദിച്ചേക്കാം. സ്ത്രീസമത്വാനന്തര കാലഘട്ടത്തില്‍ മിക്ക സൗന്ദര്യമത്സര സംഘാടകരും ഈ കണക്കുകള്‍ വെളിപ്പെടുത്താറില്ല, പക്ഷേ, മനുഷ്യബന്ധങ്ങളില്‍ അവയ്ക്ക് പ്രധാന പങ്കുണ്ടെന്നതാണ് സത്യം. യഥാര്‍ഥ വലുപ്പത്തില്‍ പലവിധ അളവുകളുള്ള സ്ത്രീകളുടെ ഒരു നിര കട്ട്ഔട്ടുകള്‍ ഒരു വിപണനമേളയില്‍ പ്രദര്‍ശിപ്പിച്ച് ഈയിടെ ഒരു പരീക്ഷണം നടത്തുകയുണ്ടായി. അതുവഴി കടന്നുപോയ പുരുഷന്മാരോട് അവര്‍ക്ക് ഏറ്റവും ഇഷ്ടമായ രൂപം ഏതാണെന്ന് ചോദിച്ചു. ബഹുഭൂരിപക്ഷം പേരും സമതുലിതമായ നിമ്‌നോന്നതങ്ങളുള്ള രൂപത്തെയാണ് തിരഞ്ഞെടുത്തത്. ഒതുങ്ങിയ അരക്കെട്ട് വളരെ പ്രധാനമാണെന്ന വസ്തുതയാണ് ഇതില്‍നിന്ന് വ്യക്തമായത്. ആധുനിക സാംസ്‌കാരിക മനഃസ്ഥിതിക്ക് തുടച്ചുനീക്കാനാവാത്തവിധം അത് പുരുഷമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.
സ്ത്രീശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ അരക്കെട്ടിന്റെ വലുപ്പത്തിലുള്ള വ്യത്യാസം കൃത്രിമമായ അതിശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒതുങ്ങിയ അരക്കെട്ട് സൈ്ത്രണമാണെങ്കില്‍ വളരെ ഒതുങ്ങിയ അരക്കെട്ട് അതിസൈ്ത്രണമാണ്. ഇത്തരമൊരവസ്ഥയിലെത്താന്‍ കഴിഞ്ഞകാലത്ത് സ്ത്രീകള്‍ വളരെയേറെ ക്ലേശമനുഭവിച്ചിട്ടുണ്ട്. വളരെ ഒതുങ്ങിയ അരക്കെട്ടിന്റെ ആകര്‍ഷണത്തിന് രണ്ടുകാര്യങ്ങളുണ്ട്. മുഴുത്ത മാറിടത്തിനും അരക്കെട്ടിനു തൊട്ടുള്ള തുടകളുടെ വലുപ്പവുമായുള്ള വ്യത്യാസം. പുറമെ അതിന്റെ യഥാര്‍ഥമായ വലുപ്പക്കുറവും.
വളരെ ഒതുങ്ങിയ അരക്കെട്ടിന്റെ ആകര്‍ഷണത്തിന്റെ കാരണം വളരെ ലളിതവും ജൈവശാസ്ത്രപരവുമാണ്. ആദ്യപ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ അരക്കെട്ടിന് വണ്ണംകൂടാന്‍ തുടങ്ങും. കര്‍ശനമായി ആഹാരം കുറച്ച്, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ തടിക്കുന്നത് ഒരളവുവരെ ഒഴിവാക്കി ഗര്‍ഭധാരണത്തിനു മുന്‍പുള്ള ശരീരസ്ഥിതിയിലേക്ക് മടങ്ങാനാവുമെങ്കിലും, അരക്കെട്ട് ഒരിക്കലും പൂര്‍വസ്ഥിതിയിലാവുകയില്ല. ഗര്‍ഭകാലത്ത് അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ ഉദരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ മൂലമാണിത്. കുറേ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍, മുറുക്കിക്കെട്ടിയ വസ്ത്രങ്ങളണിഞ്ഞ് അരക്കെട്ടൊതുക്കാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍, സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ശരാശരി 15-20 സെന്റിമീറ്റര്‍ (6-8 അംഗുലം) വര്‍ധിക്കും. അതിനാല്‍ വിവാഹയോഗ്യമായ കന്യകാത്വത്തിന്റെ അടയാളമായി ഒതുങ്ങിയ അരക്കെട്ടുകള്‍ എന്നും കരുതപ്പെട്ടു. ലൈംഗികബന്ധത്തിന് തയ്യാറായ അത് അനുഭവിച്ചിട്ടില്ലാത്ത സ്ത്രീ; പ്രജനനസന്നദ്ധരായ പുരുഷന്മാര്‍ക്ക് അത് വലിയ, ആദിമമായ ആകര്‍ഷണമാണ്. അതിനെ ഉപേക്ഷിച്ച സ്ത്രീകള്‍പോലും, പ്രതീകാത്മകമായെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.
ഇത് (ഒതുങ്ങിയ അരക്കെട്ട്) നേടിയെടുക്കാന്‍ നൂറ്റാണ്ടുകളായി അരക്കെട്ടൊതുക്കുന്ന മുറുകിയ അരപ്പട്ടകളും അരക്കച്ചകളും സ്ത്രീകള്‍ ധരിച്ചിട്ടുണ്ട്. ഇത്തരം മുറുക്കുന്ന വസ്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. വാദമുഖങ്ങള്‍ ലളിതമല്ല. ഇത്രയധികം സൈ്ത്രണവസ്ത്രപരിഷ്‌കാരങ്ങള്‍ നടക്കുമ്പോള്‍ അവ ആനന്ദദായകവും ശുദ്ധനിയമപ്രകാരവും തമ്മിലുള്ള രീതികളുടെ തര്‍ക്കമല്ല. രണ്ടുവിധത്തിലും വാദങ്ങളുണ്ട്.
വളരെ ഇറുകിയ അരക്കച്ചകള്‍ ധരിക്കുന്നതിനെ അനുകൂലിക്കുന്നവരിലും എതിര്‍ക്കുന്നവരിലും മതഭക്തരും അല്ലാത്തവരുമുണ്ട്. എഴുപതുകളില്‍ ഭക്തന്മാരായിരുന്നു എതിര്‍ക്കുന്നവര്‍. ദൈവഹിതത്തിനെതിരായി സ്ത്രീകളുടെ ശരീരം, പ്രകൃത്യാ ഉള്ളതില്‍നിന്ന് വ്യത്യസ്തമാക്കുന്നതിനെ അവര്‍ എതിര്‍ത്തു. അത് ദൈവനിഷേധമെന്ന നിലയില്‍ 1654-ല്‍ ജോണ്‍ ബുള്‍വര്‍ 'അരക്കെട്ടിനെ ബാധിക്കുന്ന അപകടകരമായ പരിഷ്‌കാരങ്ങള്‍'ക്കെതിരെ എഴുതി. ''ഭാവനാതീതമായ അപകടകരമായ പരിഷ്‌കാരം' എന്നാണദ്ദേഹം ഇറുകിയ അരക്കച്ചകളെ വിശേഷിപ്പിച്ചത്. ഇളക്കാന്‍ പറ്റാത്തവിധം വടിപോലെയാക്കിയ, ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്ന യുവതികളെ അദ്ദേഹം താക്കീത് ചെയ്തു. തന്റെ താക്കീത് അവഗണിച്ചാല്‍ അവര്‍ വായ്‌നാറ്റം വിലയ്ക്കുവാങ്ങുമെന്നും ക്ഷയത്തിന്റെ വാതായനങ്ങള്‍ തുറക്കുകവഴി നശിച്ച് നാറുമെന്നും അദ്ദേഹം ഗര്‍ജിച്ചു.
Saturday, December 1, 2012
ഇന്ന് വായിച്ച ഒരു പുരാണകഥ .
ഇന്ന് വായിച്ച ഒരു പുരാണകഥ .
മഹാവിഷ്ണുവിന്റെ വസതിയിലേ ക്കുള്ള യാത്രയിലാണ് നാരദമുനി . മാര്‍ഗ മദ്ധ്യേ അദ്ദേഹംതപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസിയെകണ്ടുമുട്ടി . യോഗി നാരദരോട് പറഞ്ഞു , "മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുകഎന്ന് ഭഗവാനോട് തിരക്കണേ ... "
നാരദര്‍തലകുലുക്കി . അദ്ദേഹം

യാത്ര
തുടര്ന്നു, കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ . അദ്ദേഹംമറ്റൊരു തപസ്വിയെ
കണ്ടു മുട്ടി , അദ്ദേഹവുംഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു .
ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ആ തപസ്വികളെ വീണ്ടും കണ്ടു മുട്ടി .
നാരദര്‍ഒരാളോട് പറഞ്ഞു . " താങ്കള്‍ക്ക് ഇനി നാല്ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന്ഭഗവന്‍ അരുളി "
ഇത് കേട്ട തപസ്വി "ഈശ്വരാ നാല് ജന്മമോ ?"അദ്ദേഹം നിരാശയിലായി . "എന്റെ അധ്വാനം എല്ലാംപാഴായല്ലോ . ഇനിഎന്തിനീ പാഴ്വേല " . ആസന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടുയാത്രയായി .
രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെകാര്യം തിരക്കി , നാരദര്‍ വളരെവിഷമത്തോടെ പറഞ്ഞു. " താങ്കളുടെകാര്യം വളരെ പ്രയാസമാണ്....."
സന്യാസിപറഞ്ഞു " എന്തായാലും പറയൂ ,കേള്‍ക്കട്ടെ "
ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടിനാരദര്‍ പറഞ്ഞു ." അതിലെത്ര ഇലയുണ്ടോ ,അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക്മുക്തിലഭിക്കു . "
" ഹാവൂ .... അപ്പോള്‍ എനിക്ക്മുക്തി ലഭിക്കും എന്ന് ഉറപ്പാണ് . അതിനായിഎത്ര കാലംവേണമെങ്കിലും ഞാന്‍കാത്തിരിക്കാം ...." അദ്ദേഹം ആനന്ദം കൊണ്ട്തുള്ളിച്ചാടി .......
ആ നിമിഷം അവിടെ ഒരു ജ്യോതിസ്സ്തെളിഞ്ഞു . അശരീരി മുഴങ്ങി ! " കുഞ്ഞേ , നീഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു. നിന്റെ ക്ഷമയും സ്ഥിരോല്‍സാഹതിനുള്ളമനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."
പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതം ഇല്ല അതിനെ അതിജീവിക്കുകയാണ് നമുടെ ധര്‍മം . തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയംഒരിക്കലും അരികിലാകില്ല .സ്ഥിരോല്‍സാഹിയ്കെ വിജയംനേടാന്‍കഴിയു..

Thursday, November 29, 2012
from old dairies....1...കണ്ണുനീര്‍
പൊടി പിടിക്കാതെ കിടന്ന പഴയ ഡയറിയില്‍ കണ്ട ഒരു പ്രബന്ധം
കണ്ണുനീര്‍
കുട്ടിക്കാലത്തെ കൌതുകങ്ങളില്‍ ഒന്നായിരുന്നു കണ്ണീര്‍ അഥവാ കണ്ണുനീര്‍.
എപ്പോഴൊക്കെ എന്ന് വര്‍ഗീകരിച്ചു ഓര്‍മിക്കാന്‍ കഴിയാതെ, കണ്ണുനീര്‍ എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു ആ കാലത്ത്. തുടങ്ങിയത് എന്നാണെന്ന് ഓര്‍ക്കാനേ പറ്റുന്നില്ല, ഇപ്പോള്‍.
ഒരിക്കല്‍, അയല്‍പക്കത്തെ മുത്തശി മരിച്ചു എന്ന് കേട്ട് അമ്മയോടൊപ്പം ഓടി ചെന്നത് ഓര്‍ക്കുന്നു. വാവിട്ടു നിലവിളിക്കുന്ന കുറെ സ്ത്രീകളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രായമുള്ള മൂന്നോ നാലോ പേരൊഴികെ ആരുടേയും കണ്ണില്‍നിന്ന് കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നില്ല. നിലവിളിക്ക് പക്ഷെ നല്ല ശബ്ദമുണ്ടായിരുന്നു, താളമുണ്ടായിരുന്നു.
തിരക്കിനിടയില്‍ വീടിന്‍റെ അകത്തു കയറിനിന്നു. മുറിയുടെ മൂലയില്‍ രണ്ടു ചേച്ചിമാര്‍ തേങ്ങലോടെ ഇരിക്കുന്നു. ശബ്ദമില്ല. പക്ഷെ,മുഖത്ത് കണ്ണീര്‍ ഒലിച്ചി റങ്ങി യതിന്റെ ശേഷിപ്പുകള്‍.
ഒന്നും ശബ്ദിക്കാതെ ദൂരെ എവിടെയോ നോക്കി നില്‍ക്കുന്നു ഒരു മാമന്‍- കണ്ണടക്കുന്നത് കാണാനേയില്ല; പക്ഷെ കണ്ണുനീരില്ല.
ഈ അനുഭവത്തിന് ശേഷം കരച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ എത്താന്‍ വലിയ ഉത്സാഹമായിരുന്നു.
എല്ലാ കരച്ചിലിനുമൊപ്പം കണ്ണുനീര്‍ കണ്ടില്ല.
കണ്ണീര്‍ പൊഴിച്ചുകൊണ്ട് നിന്നിരുന്ന ചിലരുടെ മുഖത്ത് കരച്ചിലിന്റെതായ ഭാവങ്ങള്‍ കാണാനും കഴിഞ്ഞില്ല.
കൈക്കോട്ടുകൊണ്ട് കാലു മുറിഞ്ഞ നാരായണേട്ടന്‍ ഉച്ചത്തില്‍ അലറുന്നുണ്ടായിരുന്നെങ്കിലും കണ്ണുനീര് ഉണ്ടായിരുന്നില്ല.
കൂട്ടുകാരില്‍ ചിലര്‍ വാശി പിടിച്ചു കരയാറുണ്ട്, ഒട്ടും കണ്ണീര്‍ പൊഴിക്കാതെ.
വാവിട്ടു നിലവിളിക്കുന്നവര്‍,
ശബ്ദമില്ലാതെ തേങ്ങുന്നവര്‍,
കണ്ണിമയ്ക്കാതെ ദു:ഖ ഭാവത്തില്‍ എങ്ങോ നോക്കി നില്‍ക്കുന്നവര്‍,
കടുത്ത വേദനകൊണ്ട് അലറിക്കരയുന്നവര്‍ --
ചിലര്‍ കണ്ണീരോടെ, ചിലര്‍ കണ്ണീരില്ലാതെ.
എന്തോ, എന്‍റെ സംശയങ്ങള്‍ കൂടിയതേ യുള്ളൂ.
കരയുന്നവര്‍ മാത്രമല്ല കണ്ണീര്‍ പൊഴിയ്ക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
പരീക്ഷയില്‍ വലിയ ജയം നേടിയതറിഞ്ഞു , ചിരിച്ചു ചിരിച്ച് കണ്ണീര്‍ തൂവിയ ചേച്ചി ഇപ്പോഴും മനസ്സിലുണ്ട്.
ദു:ഖിയ്ക്കുന്ന മനസ്സും സന്തോഷിയ്ക്കുന്ന മനസ്സും എന്തേ ഏതാണ്ട് തുല്യമായ ഒരു ഭാവതലത്തില്‍ എത്തിച്ചേരുന്നത്?ഒരേപോലുള്ള കണ്ണീര്‍ പൊഴിയ്ക്കുന്നത്?
ചിരി കരച്ചിലില്‍ എത്തുന്നതുപോലെ, കരച്ചില്‍ ചിരിയായി തീരുമോ?

നന്ദിതയുടെ കവിതകള്‍
നന്ദിതയുടെ കവിതകള്‍
24 Sep 2012
നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
നന്ദിത എഴുതിയ കവിതകളില്‍ ചിലത് ഇവിടെ. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല. ഒലീവ് പ്രസിദ്ധപ്പെടുത്തിയ നന്ദിതയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്.
കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട വരികള്‍
എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)
തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍ 4)
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.
വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.
മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.
വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് (1992)
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം(1992)
നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

Sunday, November 25, 2012
ഞാനെന്തേ ഇങ്ങനെ?
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാനെന്തേ ഇങ്ങനെ?
എങ്ങനെ ആയിരിക്കണം എന്ന്‍ ശരിയായ സങ്കല്പമൊന്നുമില്ല .
ഒന്ന്‍ ഉറപ്പാണ്.
എങ്ങനെ ആയിരിക്കരുത് എന്ന് പല സുഹൃത്തുക്കളും സൂചിപ്പിച്ച അരുതായ്കകള്‍ പലതും എനിയ്ക്കുണ്ട്.
അങ്ങനെ തന്നെ ആയിരിക്കണമോ എന്ന് നിശ്ചയമില്ല .
എന്നും ഞാന്‍ അങ്ങനെയാണ്.
വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് എന്തിനു എന്ന് ചിന്തിച്ചുനോക്കും.
ആരാണ് പക്ഷെ ഇതിനൊക്കെ അധികാരി?

Monday, October 8, 2012
പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍
പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍
മലയാളത്തിലെ കവിത്രയങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ എന്നിവര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.ആശയ ഗാംഭീര്യം കൊണ്ട് കുമാരനാശാനും ഉജ്ജ്വല ശബ്ദം കൊണ്ട് ഉള്ളൂരും പദ സൌന്ദര്യം കൊണ്ട് വള്ളത്തോളും നമ്മെ രസിപ്പിച്ചു.
വള്ളത്തോളിന്റെ കൃതികള്‍ ഇവയൊക്കെയാണ്.
| കൃതി | പ്രസാധകർ | വർഷം |
|---|---|---|
| അച്ഛനും മകളും | മംഗളോദയം-തൃശ്ശൂർ | 1936 |
| അഭിവാദ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1956 |
| അല്ലാഹ് | - | 1968 |
| ഇന്ത്യയുടെ കരച്ചിൽ | വെള്ളിനേഴി-പാലക്കാട് | 1943 |
| ഋതുവിലാസം | വിദ്യാവിലാസം-കോഴിക്കോട് | 1922 |
| എന്റെ ഗുരുനാഥൻ | വെള്ളിനേഴി-പാലക്കാട് | 1944 |
| ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം | എ.ആർ.പി-കുന്നംകുളം | 1917 |
| ഓണപ്പുടവ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1950 |
| ഔഷധാഹരണം | മംഗളോദയം-തൃശ്ശൂർ | 1915 |
| കാവ്യാമൃതം | ശ്രീരാമവിലാസം-കൊല്ലം | 1931 |
| കൈരളീകടാക്ഷം | വി.പി-തിരുവനന്തപുരം | 1932 |
| കൈരളീകന്ദളം | സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | 1936 |
| കൊച്ചുസീത | മംഗളോദയം-തൃശ്ശൂർ | 1930 |
| കോമള ശിശുക്കൾ | ബാലൻ-തിരുവനന്തപുരം | 1949 |
| ഖണ്ഡകൃതികൾ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1965 |
| ഗണപതി | എ.ആർ.പി-കുന്നംകുളം | 1920 |
| ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1914 |
| ദണ്ഡകാരണ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1960 |
| ദിവാസ്വപ്നം | പി.കെ.-കോഴിക്കോട് | 1944 |
| നാഗില | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
| പത്മദളം | കമലാലയം-തിരുവനന്തപുരം | 1949 |
| പരലോകം | വെള്ളിനേഴി-പാലക്കാട് | |
| ബധിരവിലാപം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1917 |
| ബന്ധനസ്ഥനായ അനിരുദ്ധൻ | എ.ആർ.പി-കുന്നംകുളം | 1918 |
| ബാപ്പുജി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
| ഭഗവൽസ്തോത്രമാല | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
| മഗ്ദലനമറിയം അഥവാ പശ്ചാത്താപം | - | 1921 |
| രണ്ടക്ഷരം | സരസ്വതീ വിലാസം-തിരുവനന്തപുരം | 1919 |
| രാക്ഷസകൃത്യം | എസ്.വി-തിരുവനന്തപുരം | 1917 |
| വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ | മാതൃഭൂമി-കോഴിക്കോട് | 1988 |
| വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
| വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
| വള്ളത്തോൾ കവിതകൾ | ഡി.സി.ബുക്സ്-കോട്ടയം | 2003 |
| വള്ളത്തോൾ സുധ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
| വിലാസലതിക | എ.ആർ.പി-കുന്നംകുളം | 1917 |
| വിഷുക്കണി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1941 |
| വീരശൃംഖല | വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | |
| ശരണമയ്യപ്പാ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1942 |
| ശിഷ്യനും മകനും | എ.ആർ.പി-കുന്നംകുളം | 1919 |
| സാഹിത്യമഞ്ജരി-ഒന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1918 |
| സാഹിത്യമഞ്ജരി-രണ്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1920 |
| സാഹിത്യമഞ്ജരി-മൂന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1922 |
| സാഹിത്യമഞ്ജരി-നാലാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1924 |
| സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1926 |
| സാഹിത്യമഞ്ജരി-ആറാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1934 |
| സാഹിത്യമഞ്ജരി-ഏഴാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1935 |
| സാഹിത്യമഞ്ജരി-എട്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1951 |
| സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1959 |
| സാഹിത്യമഞ്ജരി-പത്താം ഭാഗം | എ.ആർ.പി-കുന്നംകുളം | 1964 |
| സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1970 |
| സ്ത്രീ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1944 |
| റഷ്യയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
| ഗ്രന്ഥവിചാരം | മംഗളോദയം-തൃശ്ശൂർ | 1928 |
| പ്രസംഗവേദിയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
| വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും | മാതൃഭൂമി-കോഴിക്കോട് | 1986 |
Subscribe to:
Posts (Atom)