Tuesday, November 12, 2013
Friday, November 8, 2013
കവിതയെ ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
'വൈഷ്ണവം'- കവിതയെ ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
[പാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യങ്ങളെ മലയാള കവിതയില്‍ ആവാഹിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണ കവിതാസമാഹാരത്തെക്കുറിച്ച്]
മാമലകളെയും താഴ്‌വരകളെയും പുല്‍ക്കൊടിയെയും പൂമരത്തെയും ഒരുപോലെ ലാളിക്കുകയും ഊര്‍ജം പകര്‍ന്ന് ഉണര്‍ത്തുകയും ചെയ്യുന്ന, ഭാരതസംസ്‌കാരത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുള്ള, അനുഗൃഹീതനായ ഒരു കവി നമ്മുടെ എളിയ മലയാളത്തിലുണ്ട്. സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയ, ഫിസിക്‌സില്‍ ബിരുദവും ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ, 32 കൊല്ലം കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായി ജോലിചെയത, യൂണിവേഴ്‌സിറ്റി കോളേജിലെ വകുപ്പധ്യക്ഷനായി വിരമിച്ച ശേഷം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് ഓഫീസറായും
ഗ്രന്ഥാലോകം പത്രാധിപരായും
മുമ്മൂന്നു കൊല്ലം വീതം പ്രശസ്ത സേവനമനുഷ്ഠിച്ച വിഖ്യാത മലയാള സാഹിത്യകാരനായ
വിഷ്ണുനാരായണന്‍ നമ്പൂതിരി - എനിയ്ക്ക് എന്നും ഇഷ്ടപ്പെട്ട കവി.
ആദ്യകാലത്തെഴുതിയിരുന്ന കൊച്ചു ശ്ലോകങ്ങള്‍ എന്നെ പരിചയപ്പെടുത്തുന്നത്
എന്‍റെ മൂത്ത സഹോദരനാണ്. തുടര്‍ന്ന് എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്ന കവിതകളൊക്കെ വായിച്ചു നോക്കാന്‍ ഞാന്‍ പ്രത്യേകം താല്പര്യമെടുത്തിരുന്നു. ചിലതൊക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അക്കാലത്ത് കഴിഞ്ഞിരുന്നില്ല എന്ന് പില്‍ക്കാലത്ത് മനസ്സിലാവുമ്പോഴെയ്ക്കും പല ആദ്യകാല കവിതകളും വീണ്ടും വായിക്കാന്‍ ലഭിയ്ക്കാതെ പോയി.
1979 ലെ കേരളസാഹിത്യഅക്കാദമി അവാർഡ് [ഭൂമിഗീതങ്ങൾ], 1994 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ( ഉജ്ജയിനിയിലെ രാപ്പകലുകള്‍ ), 2010 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം , വയലാർ പുരസ്കാരം (ചാരുലത), വീണപ്പൂവ് ശതാബ്ദി അവാര്‍ഡ് -2008, ലളിതാംബിക അന്തര്‍ജനം പുരസ്കാരം -2009, വള്ളത്തോൾ പുരസ്കാരം - 2010, പി സ്മാരക കവിതാ പുരസ്കാരം - 2009, ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും മറ്റു ബഹുമതികളും ലഭിയ്ക്കുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസാദാത്മകത നിറഞ്ഞ ലാളിത്യം കവിയുടെ വ്യത്യസ്തതകളില്‍ ഒന്നായി മാറുകയായിരുന്നു.എസ്.ബി.ടി യുടെ സുവര്‍ണ്ണമുദ്ര ഏറ്റുവാങ്ങി പ്രസംഗിക്കവേ ഇദ്ദേഹം പറയുകയുണ്ടായി, ''വാക്കുകളാണ് എന്റെ ആയുധം അല്ലാതെ മറ്റൊന്നുമല്ല. എന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ മാറ്റാറായിരിക്കുന്നു, കണ്ണും, കാതും, കാലും. അതിനാല്‍ ചില കാര്യങ്ങള്‍ അനുസ്മരിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു. അത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടേയിരിക്കുന്നു''
പാരമ്പര്യത്തെ നമിക്കുന്നതോടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നൂ, വിഷ്ണുനാരായണന്‍ നമ്പൂതിരി.
വേദോപനിഷത്തുകള്‍ തൊട്ട് ആധുനികശാസ്ത്രം വരെ ഒന്നും ഈ കവിയ്ക്ക് അന്യമല്ല.
രാഷ്ട്രാന്തരീയമായ പദവികളും പ്രശസ്തിയും കൈവരിച്ച മുന്‍ഗാമികളും പിന്‍ഗാമികളും നിരവധി ഉണ്ടെങ്കിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നില്പ് വേറിട്ട ഒന്നാകുന്നത്, ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് തന്‍റെ കാവ്യഗോപുരം പടുത്തുയര്‍ത്തിയിരുന്നത്
എന്നത് കൊണ്ടുതന്നെ.
വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളിലൂടെ ഒരിയ്ക്കല്‍ കൂടി കടന്നു പോകാന്‍ ഭാഗ്യം ലഭിച്ചു, ഈയിടെ. 1968-ല്‍ പുറത്തുവന്ന 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' മുതല്‍, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെ ന്ന വികാരം, മുഖമെവിടെ, ആരണ്യകം, അതിര്‍ത്തിയിലേയ്ക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ആരണ്യകം, അഭിവാദ്യം, ശ്രീവള്ളി, ഉത്തരായണം, ചാരുലത തുടങ്ങി 2012-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ത്രിയുഗീനാരായണം' വരെയുള്ള രചനകള്‍ സമാഹരിച്ചു പുറത്തിറക്കിയ ''വൈഷ്ണവം'' എന്ന ബൃഹദ്കൃതിയാണ് ഇതിനു വഴിയൊരുക്കിയത്. കവിയുടെ ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള കവിതകളും ചില ലേഖനങ്ങളും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടെ, കവിയേയും കവിതകളേയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഡോ. ലീലാവതി, സുഗതകുമാരി, കെ.പി. ശങ്കരന്‍, ഡോ. എന്‍. മുകുന്ദന്‍ എന്നിവരുടെ ലേഖനങ്ങളും ഉണ്ണികൃഷ്ണന്‍ ചെറുശ്ശേരിയുടെ ഒരു കവിതയുമുണ്ട്.
സമ്പൂര്‍ണ കൃതികള്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇതിലുള്പ് പെട്ടിട്ടില്ലാത്ത രണ്ടെണ്ണം തന്റെ കൈയിലുണ്ട് എന്ന് എം ലീലാവതി പറയുന്നു.
കവിയുടെ സാത്വികമായ വ്യക്തിത്വം സ്വന്തം വിഷ്ണുത്വത്തില്‍ സന്ദേഹം കൊള്ളുന്നുണ്ട്. തന്‍റെ സംക്ഷിപ്തമായ പ്രസ്താവനയില്‍ അതിന്റെ സാക്ഷ്യം കാണാം: എല്ലാവരും "വിഷ്ണു" എന്നു വിളിക്കുന്ന ഈ ഞാന്‍ കേവലം ഒരു സര്‍വനാമം മാത്രമാണെന്ന് എനിക്ക് ഉറപ്പായി. എന്റെ കവിതയും അങ്ങനെത്തന്നെ. എന്നില്‍നിന്ന് ഞാന്‍ ചോരുന്തോറും എന്റെ കവിത പൂര്‍ണമാകുന്നു. ആകയാല്‍ ഈ സമ്പൂര്‍ണ സമാഹാരത്തിന് "വൈഷ്ണവം" എന്നു ഞാന്‍ പേരിടുന്നു.
പദവിന്യാസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്രദ്ധ കവിതകളില്‍ നിന്നൊന്നും വിട്ടുമാറാന്‍ നമ്മെ അനുവദിയ്ക്കുന്നില്ല. സംഗീതവും താളവും ലയിച്ചു ചേരുന്ന ലാസ്യ നൃത്തം പോലെ ചില കവിതകള്‍ നമ്മെ പിടിച്ചിരുത്തും.
വൈദികദര്‍ശനവും വൈദികസാഹിത്യവും അറിഞ്ഞ് അനുഭവിച്ച, ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച കവിയ്ക്ക് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍
കഴിഞ്ഞു; 'ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ' എന്ന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു.
"ഉജ്ജയിനിയിലെ രാപ്പകലുകള്‍" എന്നെ ഏറെ ആകര്‍ഷിച്ച കവിതകളില്‍ ഒന്നാണ്. പുറമേയ്ക്ക് അത് കാളിദാസനുള്ള അഭിവാദ്യമാണ്. ഒരു കവിയെക്കുറിച്ച് മറ്റൊരു കവി എഴുതുമ്പോള്‍ പ്രതീക്ഷിയ്ക്കാവുന്ന ഇരുവരുടെയും സര്‍ഗശക്തിയുടെ മനോഹരമായ സമ്മേളനം ഇതില്‍ നമുക്ക് ദര്‍ശിയ്ക്കാം. വരികളിലൂടെ കാളിദാസന്റെ നാട്ടിലേയ്ക്ക് നാമും എത്തിച്ചേരുന്നു. അവിടെ മഴയുണ്ട്, മേഘങ്ങളുണ്ട്, പുഴയുണ്ട്, തീരങ്ങളുണ്ട്, കൃഷിഭൂമികളുണ്ട്. വിശ്വ മഹാകവിയായ കാളിദാസന്റെ സംസ്കാരം നമ്മുടെ കേരളകവി തന്‍റെ കാവ്യമനസ്സുകൊണ്ട് അറിയുന്നു, ആവിഷ്കരിയ്ക്കുന്നു ഇവിടെ. ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ ഊര്‍ജവും ഭംഗിയും ഇതില്‍ നാം ദര്‍ശിയ്ക്കുന്നു. കാളിദാസ കൃതികള്‍ നാം വീണ്ടും വായിക്കുന്നു. അവയിലെ ഋതു വര്‍ണനകള്‍ കാണുന്നു. പല തവണ ഉജ്ജയിനി സന്ദര്‍ശിച്ച കവിയ്ക്ക് അവിടത്തെ രാവും പകലും മോഹങ്ങളുമൊക്കെ അറിയാം. കാളിദാസനെ നിരന്തരം കണ്ടുകൊണ്ടിരിയ്ക്കുന്ന അദ്ദേഹത്തിന് ആ ജീവിതത്തിന്റെ കാഴ്ചകളും അറിയാം. ഈ രണ്ടറിവും ഇവിടെ ഒന്ന് ചേരുന്നു. പക്ഷെ ആ മഹാകവിയുടെ കാലത്ത് മാളവത്തില്‍ സമൃദ്ധമായി പെയ്തുപോന്ന മഴമേഘങ്ങള്‍ ഇന്നെവിടെ? നമ്മുടെ നാട് സഹിച്ചുവരുന്ന വരള്‍ച്ചകളിലേയ്ക്ക് കടക്കുന്നു, കവിത..
"ക്രൂരമെരിപകല്‍, ദയാഹീനമാം നരച്ച വാനം, വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും!"
മാളവത്തില്‍ ഇനിയും മഴ വരുമെന്ന് നാം കാത്തിരിയ്ക്കുന്നു.
''..തമ്പുരാക്കള്‍
ശത്രുവിനെ തുരത്തുവാന്‍ പോകയാണത്രേ
മറുനാട്ടില്‍ അവരുടെ പടകേളി പൊന്തിയത്രേ
മഴ തൂകും വാണമൊന്നു വരുന്നുവത്രേ"
ആശ്വസിയ്ക്കാനാവുമോ?
കവി ഈ അവസ്ഥയ്ക്കെതിരെ സംഘടിച്ചെത്താന്‍ നാട്ടിലെ സാധാരണക്കാരെ ("മാരിമുകിലുകളുടെ പടയണി" എന്ന് പദയോഗം) ആഹ്വാനം ചെയ്യുകയാണിനി. തന്‍റെ ഉത്തരവാദിത്തം കവി മനസ്സിലാക്കി- മാരിമുകിലുകളോട് വിളിച്ചു പറഞ്ഞു,
''ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴി-
തൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിരസിയ്ക്ക ...''
കാളിദാസന്റെ സൗന്ദര്യവീക്ഷണവും മറ്റും പലതവണ ആവര്‍ത്തിക്കപ്പെടുമ്പോഴും സമരവീര്യം ആവാഹിക്കുന്നതിനുള്ള സ്രോതസ്സായി അദ്ദേഹം സ്വീകരിക്കപ്പെടുന്നു. ഈ കവിതയുടെ അപൂര്‍വതയും ഇത് തന്നെ.
കാളിദാസകവിതയുമായി ആത്മൈക്യം നേടിയ ഈ കവിതയില്‍ മാത്രമല്ല കാളിദാസന്‍ സജീവമായി നിഴലിയ്ക്കുന്നത്.. 'ഇന്ത്യ എന്ന വികാര'ത്തില്‍ കാളിദാസനെ നേരിട്ട് തന്നെ സംബോധന ചെയ്യുന്നുണ്ട് കവി.
കാളിദാസന്റെ ആവിര്‍ഭാവത്തെക്കുറിച്ച് കവി കൗതുകകരമായ ഒരു ഭാവന അവതരിപ്പിക്കുന്നുണ്ട്. മലമകളുടെയും മഹാദേവന്റെയും മധുവിധു നടന്നു - ഗന്ധമാദനത്തില്‍. എന്നിട്ടോ, "രേതോമേഘം ഇഴുകി വിണ്ണാറോളം ഒഴുകിപ്പരന്നു"പോലും. ആ മേഘത്തിന്റെ ഒരു തരിയാണത്രേ സൗരയൂഥമായത്. മറ്റൊരു തരിയോ - വിളിപ്പെടുന്നു കാളിദാസനായ്!" (ഹിമഗന്ധം).
പ്രണയ വിഷയങ്ങള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി കൈകാര്യംചെയ്യുന്ന രീതി എത്ര ഒതുക്കമാര്‍ന്നതാണെന്ന് 'പ്രണയഗീത'ങ്ങളെന്ന സമാഹാരത്തിലെ ഓരോ കവിതയും വിളിച്ചോതുന്നു. രതിയെ ബ്രഹ്മാനന്ദമെന്ന് വിശേഷിപ്പിക്കാന്‍ 'കാശ്യപനി'ലൂടെ ഇദ്ദേഹത്തിന്ന്കഴിയുന്നു. ഒപ്പം മുനിചിത്തത്തിന്റെ ഗൂഢമായ ചിരി കാണാനും ആ വിശിഷ്ട വൈഖരി കേള്‍ക്കാനും ആ 'ബ്രഹ്മാനന്ദരസം' അറിയാനും.അന്തിനേരം, "സുരതാന്ത മന്ദഹാസത്തോടെ ഇലച്ചെറുമെത്തയില്‍ ചാഞ്ഞ മുല്ലപ്പൂ"വില്‍ മുനിയുടെ മിഴി പതിഞ്ഞു. പിന്നെയോ അദ്ദേഹം "സര്‍ഗോന്മാദജൃംഭിതനായി പ്രിയപത്നിയെ പ്രാപിച്ചു", അത്രതന്നെ!
ചുറ്റും ഞെട്ടലുണ്ടാവാതിരുന്നില്ല: സന്ധ്യാദേവി പാപഭീതിയാല്‍ വിറകൊണ്ടു; മേഘദൂതികള്‍ ആകാശത്തില്‍ വിളറിപ്പോയി; രാത്രി കണ്‍ചിമ്മി; ആശ്രമത്തിലെ ഇരുട്ടത്ത് മൂങ്ങകള്‍ പേടിത്തൊണ്ടരായി കരഞ്ഞു. ഒന്നും പക്ഷേ കാശ്യപനെ ഉലച്ചില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൂഢമായ ചിരി ആരും കണ്ടില്ല.
ഒടുവില്‍ കവിയുടെ സാക്ഷ്യം: ""തൃപ്തനായ് മനം തെളിഞ്ഞാചമി,ച്ചാ പുണൈ്യക- ലബ്ധമാത്രയിലാര്യന്‍ നേടിപോല്‍ ബ്രഹ്മാനന്ദം! 'ആദമും ദൈവവു'മെന്ന കവിതയില്‍ മനുഷ്യന്റെ ഭൂരതിയെയും കര്‍മധീരതയെയും വാഴ്ത്തുന്നു, കവി.
ഐന്‍സ്റ്റൈന്റെ അതിഥിയായി ഹൈസന്‍ബര്‍ഗ് എത്തുന്ന ഒരു രംഗം ഇതിലെ ഒരു കവിതയ്ക്കു വിഷയമാണ്.ഈ കവിതയില്‍ സംഗമിക്കുന്നത് ശാസ്ത്രലോകത്തെ ഇരുതേജസ്സുകള്‍ മാത്രമല്ല - ശാസ്ത്രവും ദര്‍ശനവും തന്നെ.
വൈദികകര്‍മങ്ങള്‍ക്ക് നവോത്ഥാനം കല്‍പിച്ച, "ആമ്നായമഥന"ത്തിന്റെ കര്‍ത്താവായ ഏര്‍ക്കരയുടെ നിര്യാണത്തോടെ ഭാരതീയ വിദ്യയുടെ ഒരു നെടുംതൂണ് നിലംപതിച്ചു എന്ന അടിക്കുറിപ്പോടെ രചിച്ച കവിതയില്‍("ഏര്‍ക്കരയ്ക്കു ശേഷം") നാസ്തിക്യവും ആസ്തിക്യവും പുതുതായി നിര്‍വചിക്കുന്നു.
അടിയന്തരാവസ്ഥ എന്ന പേരില്‍ ഭാരതത്തെ ബാധിച്ച കുപ്രസിദ്ധമായ കൂരിരുളിനെക്കുറിച്ച് പലരും മറന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓര്‍ക്കാന്‍ മടി കാണിയ്ക്കുന്നു. ഓര്‍ക്കുന്നവരില്‍ തന്നെ പലരും ആ കൂരിരുളില്‍ വിളക്കായി വര്‍ത്തിച്ച ജയപ്രകാശ് നാരായണനെ അവഗണിക്കുന്നതാണ് കണ്ടു വരുന്നത്. പൊതുവേ ''വൈഷ്ണവ''ത്തിലാകട്ടെ പല കവിതകളില്‍ പ്രമേയമാക്കി ജയപ്രകാശ് സ്മരണയ്ക്ക് പെരുമയരുളുന്നു.
''മാര്‍ക്‌സിന്റെ കുടീര''ത്തില്‍നിന്ന് അദ്ദേഹം ഇങ്ങനെ ചിന്തിക്കുന്നു:
എല്ലാം കുരുക്കഴിച്ചിട്ടു
കാണിച്ചുനീ
ഉള്ളോരെ,
ഇല്ലാത്തവരെയും;
കാണാഞ്ഞ-
തെന്ത് വേണ്ടാത്തവ-രെന്ന വര്‍ഗത്തിനെ?
കാണിച്ചുനീ
ഉള്ളോരെ,
ഇല്ലാത്തവരെയും;
കാണാഞ്ഞ-
തെന്ത് വേണ്ടാത്തവ-രെന്ന വര്‍ഗത്തിനെ?
കവി വിശ്വസിയ്ക്കുന്നു, "അദ്വയം ആയതും കണ്ടിരുന്നെങ്കിലോ മര്‍ത്ത്യന്റെ ജാതകം ഇന്നൊന്നു വേറെയാം!""
ദലായ് ലാമയെ ആവിഷ്കരിക്കുന്ന ''ദലായ്ലാമയും തുമ്പിയും'', ഹോചിമിനെ ലിങ്കണുമായി ഐക്യപ്പെടുത്തി, ആത്മബലി വരിക്കുന്ന അമേരിക്കന്‍ പടയാളി അനശ്വരനാക്കപ്പെടുന്ന ''കുറ്റവാളി '', അക്കാലത്ത്പടരുകയായിരുന്ന നക്സല്‍ജ്വരത്തിന്റെ തീവ്രത കവിയില്‍ ഉണ്ടാക്കിയ വീണ്ടുവിചാരത്തിന്റെ തിരിനാളമെന്ന് പറയാവുന്ന "നരബലി"......എടുത്തുദ്ധരിയ്ക്കാവുന്ന ഒട്ടേറെ കവിതകള്‍ ഇതിലുണ്ട്. ഒരു വലിയ പുസ്തകം വേണ്ടിവരും അതിന്.
കവിയുടെ വിവര്‍ത്തനത്തിനു മാതൃകയായി ഋതുസംഹാരവും കര്‍ണഭാരവും കാളിദാസഭാസപഠനങ്ങളോടൊപ്പം ചേര്‍ത്തിരിക്കുന്നു. പില്‍ക്കാല സമാഹാരങ്ങളില്‍ പരിശിഷ്ടവും അനുബന്ധുമായി കൊടുത്തതിനു പുറമെ, "ആനുഷംഗികം" എന്ന ശീര്‍ഷകത്തിനു കീഴെ നൂറ്റിരുപതില്‍പരം കൊച്ചു രചനകള്‍ ഈ സമാഹാരം ഉള്‍ക്കൊള്ളുന്നു! അതാതു വ്യക്തികളോടും സന്ദര്‍ഭങ്ങളോടും ബന്ധപ്പെട്ട് താന്‍ കുറിച്ച ശ്ലോകങ്ങളും ലഘുകൃതികളുമാണിവ.
കവിയുടെ ഉദിപ്പും ഉയര്‍ച്ചയും ഒരു രേഖാചിത്രത്തിലെന്നപോലെ നമ്മുടെ കണ്‍മുന്നിലെത്തിക്കുന്നു,പ്രസ്ഥാനബന്ധം കൊണ്ടു ചേരി തിരിയാത്ത, കവിത എന്ന സ്വത്വം കൊണ്ടുമാത്രം ശ്രദ്ധേയമായ, വിഭവങ്ങളാല്‍ സമ്പന്നമായ ഈ വലിയ സമാഹാരം.
പദ് മനാഭന്‍ തിക്കോടി
Friday, November 1, 2013
വരും വരായ്ക ചിന്തിയ്ക്കാതെ പിള്ളേര് പറയുന്ന ചില കഥകള്‍
[ഏതെങ്കിലും വ്യക്തികളെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഈ കുറിപ്പുകള്‍.. 'ഇങ്ങനെയായാല്‍' എന്ന ചിന്ത മാത്രം]
ഒന്ന്
ഉള്ളില്‍ പൂജ, പുറത്തു വാദ്യം.. സാധാരണ പൂജാസമയം കഴിഞ്ഞിട്ടും നട തുറക്കുന്നില്ല... മാരാര്‍ ചെണ്ട കൊട്ടുന്നത് നിര്‍ത്തി... ശ്രീകോവിലില്‍നിന്നും ശബ്ദമൊന്നും കേള്‍ക്കുന്നില്ല..
ക്ഷമ കെട്ടപ്പോള്‍ ഒന്ന് രണ്ടു പേര്‍ ശ്രീകോവിലിന്റെ വാതില്‍ തള്ളിത്തുറന്നു. കൈയിലെ സ്മാര്‍ട്ട് ഫോണില്‍ ഓണ്‍ ചെയ്തുവെച്ച ഫേസ് ബുക്കില്‍ മുഴുകിയിരിക്കുകയായിരുന്നു, ശാന്തിക്കാരന്‍.
രണ്ട്
ഫ്രാന്‍സിസ് അച്ചന്‍ ഇടവകയില്‍ ആദ്യമാണ്. മധ്യ വയസ്കന്‍..വിവേകത്തിന്റെ കാര്യത്തിലും വയസ്സ് മദ്ധ്യം,.
അന്നമ്മ കുമ്പസാരം തുടങ്ങി... അച്ചന്‍ ചെവി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... അര മണിക്കൂര്‍ നീണ്ടു, കുമ്പസാരം.. തീര്‍ന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: ഞാനിത് ഒരു ഷോര്‍ട്ട് ഫിലിമാക്കും, യു ട്യൂബില്‍ ഇടും....
മൂന്ന്
അസീസ് മുസലിയാര്‍ക്ക് മിക്ക ദിവസവും ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുക്കാനുണ്ടാകും. ഒരിക്കലും തന്‍റെ ഭാഗം നന്നായി അവതരിപ്പിയ്ക്കാന്‍ കഴിയാതെ പോകുന്നു.. സഹികെട്ട് ഒരു ദിവസം പറഞ്ഞു: ഈ കാരശ്ശേരിയെക്കൊണ്ട് തോറ്റു. മൂപ്പര് മാപ്പിള രാമായണം എന്നൊക്കെ പറഞ്ഞു പെരെടുക്കുന്നു.. ഞാനിനി ഹിന്ദു 'ഹുസുനുല്‍ ജമാല്‍' എഴുതാന്‍ പോവുകയാണ്.
പദ് മനാഭന്‍ തിക്കോടി
.
Sunday, October 13, 2013
എന്‍റെ തിക്കോടി ( 6 )
വി ടി കുമാരന്‍ മാഷ്
വി.ടി.കുമാരന്‍ മാഷ് - എന്‍റെ തിക്കോടിയിലെ ഏക ഹൈസ്കൂളായ പയ്യോളി ഹൈസ്കൂളില്‍, പ്രൈമറി ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്തുമുതലേ, തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇത്തിരിയെങ്കിലും ആത്മവിശ്വാസമുള്ളവനാക്കി മാറ്റിയ എന്‍റെ പ്രിയപ്പെട്ട കവി മാഷ് - കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് ഇരുപത്തിയേഴു വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 11 ന്.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്നെയും അല്‍പം വായനാ ശീലമൊക്കെയുള്ള എന്‍റെ ചില കൂട്ടുകാരെയും നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയും ഞങ്ങളോടൊപ്പം കഴിഞ്ഞ മാഷ് ഞങ്ങള്‍ക്ക് 'ഗുരുനാഥന്‍' തന്നെയായിരുന്നു.
മധുര ഭാഷണങ്ങളിലൂടെ ശ്രോതാക്കളെ കൈയിലെടുക്കുന്ന മാഷിന്റെ വാക്ക് വൈഭവം അക്കാലത്ത് വേറിട്ട ഒരു അനുഭവമായിരുന്നു, ഞങ്ങളുടെ നാട്ടില്‍- പ്രത്യേകിച്ചും എന്‍റെ തിക്കോടിയില്‍....
വാസനാ സമ്പന്നനും പണ്ഡിതനും ആയിരുന്ന ഞങ്ങളുടെ കുമാരന്‍ മാഷ് എഴുതിയ ആദ്യകാല കവിതകള്‍ പലതും അക്കാലത്ത് തന്നെ മാഷ് തന്നെ ചൊല്ലിയും ഞങ്ങളുടെ ചിത്രകലാ അദ്ധ്യാപകനായിരുന്ന, രാഘവന്‍ മാഷ് ചൊല്ലിത്തന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. പിന്നീട് പ്രസിദ്ധീകരിയ്ക്കപ്പെട്ട സൃഷ്ടികള്‍ വായിക്കാനും അവസരം ലഭിച്ചു..
മാഷുടെ പ്രധാന കൃതിയായി എനിയ്ക്കന്നു തോന്നിയിരുന്ന വോള്‍ഗയിലെ താമരപ്പൂക്കള്‍ പല തവണ വായിച്ചിട്ടുണ്ട്. മാഷുടെ തിരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചു പുറത്തിറക്കിയിരുന്നു, വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരകസമിതി. പിന്നീട് കേരള സാഹിത്യ അക്കാദമിയും പ്രസിദ്ധീകരിക്കുകയുണ്ടായി, തിരഞ്ഞെടുത്ത കവിതകള്‍. ബഹുഭാഷാ പണ്ഡിതന്‍ ആയിരുന്ന മാഷ് കുറെ മറുഭാഷാ രചനകള്‍ മലയാളത്തിലേയ്ക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.
നീലക്കടമ്പ്(കവിതകള്‍), ഭാരതീയ സംസ്കാരത്തിന്ടെ കൈവഴികള്‍ (ലേഖനങ്ങള്‍ ) മഞ്ജരി( ലേഖനങ്ങള്‍ ) മതിലേരി കന്നി (പഠനം) വി.ടി. കുമാരന്ടെ ലേഖനങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ട മറ്റു കൃതികള്‍.
വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് 1972ല്‍ മാഷിനു ലഭിച്ചിരുന്നു.. എനിയ്ക്കിപ്പോഴും തോന്നുന്നു, നിരവധി ശിഷ്യഗണങ്ങളുടെ മനസ്സില്‍ അദ്ദേഹം നേടിയ അനിഷേദ്ധ്യസ്ഥാനം തന്നെയാണ് അതിലും വലിയ പുരസ്കാരമെന്ന്.

Wednesday, October 2, 2013
വിജയന്‍ മാഷിനെ ഓര്‍ക്കാം
വിജയന്‍ മാഷിനെ ഓര്‍മിയ്ക്കുമ്പോള്‍
''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''
''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''
''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''
''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്ശനികതയായിരുന്ന ു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''
''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''
''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.
''കേൾക്കണമെ ങ്കിൽ ഈ ഭാഷ വേണം'' എന്നാണ് 2007 ഒക്ടോബർ 3-ന് ഉച്ചക്ക് 12 മണിക്ക് . തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കവേ കുഴഞ്ഞു വീണു മരിക്കുന്നതിനു മുമ്പ് വിജയന്‍ മാഷ് അവസാനമായി പറഞ്ഞ വാക്കുകള്‍.
ഏതു സന്ദര്‍ഭത്തിലും എടുത്തുദ്ധരിയ്ക്കാവുന്ന എണ്ണമറ്റ മൊഴിമുത്തുകള്‍ നമുക്കായി തന്നാണ് മാഷ് പോയത്. ചിന്തയുടെ തീവെളിച്ചം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന എം.എന്‍. വിജയന്‍ പറഞ്ഞിരുന്ന മിക്ക കാര്യങ്ങളും അക്കാലത്തും, എക്കാലത്തും പ്രസക്തമായി അനുഭവപ്പെടുന്നുണ്ട്... നോക്കൂ-
''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''
''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''
''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''
''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്ശനികതയായിരുന്ന
''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ
''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.
ഇങ്ങനെ നിരവധി...........
കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂ പണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവി തയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ, കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്ന നിരൂപണം മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തന്നെ തുടക്കം കുറിച്ച പഠനമായിരുന്നു.
കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ് , ചങ്ങമ്പുഴ,വൈലോപ്പിള്ളി, ബഷീർ എന്നിവരെയൊക്കെ അദ്ദേഹം പഠനവിധേയമാക്കി.
1952-ൽ മദിരാശി ന്യൂ കോളെജിൽ തുടങ്ങിയ അദ്ധ്യാപനവൃത്തി തലശ്ശേരി ബ്രണ്‍ ണൻ കോളെജിൽ നിന്നും മലയാളവിഭാഗം തലവനായി 1985-ൽ വിരമിക്കുന്നതുവരെ തുടർന്നു. ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു വിടപറഞ്ഞ ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
മാഷിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു....
പദ് മനാഭന്‍ തിക്കോടി
എന്‍ മോഹനന്‍.. ഒരു ഓര്‍മ്മക്കുറിപ്പ്.
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാ കൃത്തും,നോവലിസ്റ്റുമായിരുന്ന ശ്രീ എൻ.മോഹനൻ ഓര്‍മയായിട്ട് ഈ വ്യാഴാഴ്ച പതിനാലു വര്‍ഷമാകുന്നു.
സഹൃദയ മനസ്സില്‍ സ്ഥാനം പിടിച്ച കുറെയേറെ കഥകള്‍ ഇദ്ദേഹതിന്റെ തൂലികയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പ്രസിദ്ധീകരിയ്ക്കപ്പെട്ട സമാഹാരങ്ങളില്‍
നിന്റെ കഥ(എന്റെയും),ദുഃഖത്തിന്റെ രാത്രികൾ,പൂജയ്ക്കെടുക്കാത്ത പൂക്കൾ,എൻ.മോഹനന്റെ കഥകൾ,ശേഷപത്രം,നുണയുടെ ക്ഷണികതകൾ തേടി,സ്നേഹത്തിന്റെ വ്യാകരണം,നിഷേധരാജ്യത്തിലെ രാജാവ്,ഒരിക്കൽ എന്നിവ അനുവാചകശ്രദ്ധ പിടിച്ചുപറ്റി. ഇന്നലത്തെ മഴ എന്ന നോവലും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുവഴിയിലെ കരിയിലകള്‍, അവസ്ഥാന്തരങ്ങള്‍, കത്താത്ത കാര്‍ത്തിക വിളക്ക് എന്നീ സൃഷ്ടികള്‍ സെലുലോയ്ഡിലും എത്തി. ചില കഥകള്‍ - യാസിന്‍ നിസാര്‍ അഹമ്മദ്, ടിബറ്റിലേയ്ക്കുള്ള വഴി തുടങ്ങിയവ- അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യ മികവിന്റെ അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.. നാലപ്പാടൻ അവാർഡ്, പത്മരാജൻ അവാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്, ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്, അബുദാബി മലയാള സമാജം അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഇവയില്‍ ചിലവ മാത്രം.
പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനായി
1933 ഏപ്രിൽ 27-ന് രാമപുരത്ത് ജനിച്ച മോഹനന്‍ രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയരക്ടറായിരിക്കെ 1988-ൽ സർവീസിൽ നിന്നും വിരമിച്ചു.
നമുക്ക് സ്മരിയ്ക്കാം, ഈ പ്രതിഭയെ, ആദരവോടെ.
പദ് മനാഭന്‍ തിക്കോടി
Subscribe to:
Posts (Atom)