Monday, March 10, 2014
GAIL TREDWELL COLLUDES WITH GHOSTWRITER JESSI HOFFMAN/BRONTE BAXTER TO CREATE HOLY HELL!: WHY DOES JESSI HOFFMAN HIDE BEHIND BRONTE BAXTER'S...
GAIL TREDWELL COLLUDES WITH GHOSTWRITER JESSI HOFFMAN/BRONTE BAXTER TO CREATE HOLY HELL!: WHY DOES JESSI HOFFMAN HIDE BEHIND BRONTE BAXTER'S...: Contradictory remarks made by Jessi Hoffman posing as Bronte Baxter: A quote by Jessi Hoffman posing as Bronte Baxter. Source: Gail...
Wednesday, January 29, 2014
എന്‍റെ തിക്കോടി[9]
എന്‍റെ തിക്കോടി (ഒമ്പത്)
'...മതി. ഞാനിവിടെ അവസാനിപ്പിക്കട്ടെ. അകലെ എന്റെ അരങ്ങൊരുങ്ങുന്നു. വേദിയില്‍ സമൃദ്ധമായ വെളിച്ചം. തിരശ്ശീലയ്ക്ക് പിറകില്‍ എന്താണെന്നറിഞ്ഞുകൂടാ, ഇരുട്ടോ വെളിച്ചമോ? എന്തായാലും എനിക്കരങ്ങില്‍ കേറാതെ വയ്യ. നടനെന്ന പേര് വീണുപോയാല്‍ അവിടെ കേറിയേ പറ്റൂ. ഞാന്‍ സന്തോഷത്തോടെ വിട വാങ്ങുന്നു. സദസ്യര്‍ക്ക് ആശീര്‍വാദം നേര്‍ന്നു കൊണ്ട് അരങ്ങിനെ ലക്ഷ്യം വെച്ച് നടക്കുന്നു. നമസ്‌കാരം!'
എന്‍റെ തിക്കോടിയെ പുറം ലോകത്തിനു പരിചിതമാക്കിയ പ്രശസ്തനായ സാഹിത്യകാരന്‍ തിക്കോടിയന്റെ 'അരങ്ങ് കാണാത്ത നടന്‍' എന്ന ആത്മകഥ അവസാനിക്കുന്നതിങ്ങനെയാണ്. അദ്ദേഹം വിട വാങ്ങി, 2001 ജനുവരി 28ന് പുലര്‍ച്ചെ നാല് മണിയ്ക്ക്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി കാലയവനികയ്ക്കുള്ളില്‍ തന്റെ വേഷമഭിനയിച്ചു കൊണ്ടിരിയ്ക്കുന്നു.
ജീവിച്ചിരുന്ന കാലം മുഴുവന്‍ തളര്‍ച്ചയെന്തെന്ന് അറിയാതെ തനിയ്ക്ക് ചുറ്റുമുള്ള സമസ്ത മേഖലകളിലും സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തിക്കൊണ്ടുള്ള പോരാട്ടമായിരുന്നു, തിക്കൊടിയന്റേത്. തിക്കോടി എന്ന ഗ്രാമത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെയുള്ള കൊയിലാണ്ടി ബാസല്‍ മിഷന്‍ സ്‌കൂളില്‍ പഠിയ്ക്കാന്‍ പോയിരുന്നത് നടന്നിട്ടായിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസനന്തരം അദ്ധ്യാപക പരിശീലനത്തിന് വടകര ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ നടക്കാനുള്ള ദൂരം 15 കിലോമീറ്ററിലധികമായി. നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട, പാറക്കല്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് കൂട്ടുകുടുംബത്തിലെ ഒറ്റപ്പെട്ട ജീവിതം സമ്മാനിച്ചത് പോരാട്ട വീര്യം തന്നെ ആയിരുന്നു. അക്കാലത്ത് മലബാറില്‍ സജീവമായിരുന്ന അദ്ധ്യാപകസംഘടനയില്‍ പ്രവര്‍ത്തിച്ച് സ്വകാര്യ മാനേജ്‌മെന്റ് സംവിധാനത്തിലെ അഴിമതിക്കെതിരെ പോരാടുക വഴി ജോലി നഷ്ടപ്പെട്ട തിക്കോടിയന്‍ തളര്‍ന്നില്ല. തുടര്‍ന്ന് അദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖലയായി കണ്ടെത്തിയത് ആതുരസേവനരംഗം. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി(ഭാരത് സേവക് സമാജ്), ദേവ്ധര്‍ മലബാര്‍ റീകന്‍സ്ട്ട്രക്ഷന്‍ ട്രസ്റ്റ്, അനാഥ ബാലന്മാരുടെ പുനരധിവാസത്തിനായി സ്ഥാപിക്കപ്പെട്ട ബാലികാ സദന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു ദീര്‍ഘകാലം സേവനത്തില്‍ മുഴുകി. മലബാറിന്റെ ദേശീയ നവോത്ഥാനോദ്യമങ്ങളിലും സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളിലും തിക്കോടിയന്റെ കൂടി സജീവ പങ്കാളിത്തമുണ്ടായിരുന്നു.
സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം 1948ല്‍ പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് പ്രവേശിച്ച തിക്കോടിയന്‍ 1950ല്‍ ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്റരായി ജോലിയില്‍ പ്രവേശിച്ചു. പി.കെ.നായരെന്ന ചുരുക്കപ്പേരില്‍ സാഹിത്യപ്രവേശനവും ഇക്കാലത്ത് തന്നെ. ആദ്യം കൈവെച്ച മേഖല കവിതയായിരുന്നു. സഞ്ജയനാണ് ഇദ്ദേഹത്തിന്റെ പേര് തിക്കോടിയന്‍ എന്നാക്കിയത്.
മലബാറിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന ദേശപോഷിണി കലാസമിതി, മലബാര്‍ കേന്ദ്ര കലാസമിതി എന്നീ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം തിക്കോടിയന്റെ ശ്രദ്ധയെ നാടകത്തിലേയ്ക്ക് തിരിച്ചു വിട്ടു. കേന്ദ്ര കലാസമിതി മത്സരത്തില്‍ ദേശപോഷിണി കലാസമിതിയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ 'ജീവിതം' അവതരണത്തിന് ഒന്നാം സ്ഥാനവും രചനയ്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിക്കോടിയനെന്ന നാടകകൃത്തിന്റെ ജനനമാരംഭിക്കുകയായിരുന്നു. പിന്നീടുള്ള പല പ്രധാന നാടകങ്ങളും ദേശപോഷിണിക്കു വേണ്ടിയാണ് അദ്ദേഹം രചിച്ചത്. പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം, കോട്ട യാഗശാല തുടങ്ങി മുപ്പതോളം നാടകങ്ങള്‍ തിക്കോടിയന്റെതായിട്ടുണ്ട്.
1976ല്‍ ആകാശവാണിയില്‍ നിന്ന് നാടക നിര്‍മാതാവായി വിരമിക്കുന്നതുവരെയുള്ള കാലഘട്ടത്തിനിടയ്ക്ക് നൂറോളം റേഡിയോ നാടകങ്ങള്‍ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. നോവലുകള്‍, സിനിമ തിരക്കഥകള്‍, നര്‍മ്മ ലേഖനങ്ങള്‍ എന്നിങ്ങനെ മറ്റു ഒട്ടേറെ സൃഷ്ടികള്‍ വേറേയും.
1980-നു മുമ്പുളള അഞ്ചു ദശാബ്‌ദങ്ങളിലെ കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ-സാംസ്‌ക്കാരിക നവോത്ഥാനചരിത്രത്തിന്റെ സംക്ഷിപ്‌തേതിഹാസം എന്ന് കൂടി പറയാവുന്ന, തന്റെ ചിന്തയിലും പ്രവൃത്തിയിലും ചലനമുണ്ടാക്കിയ വ്യക്തികളെയും സംഭവങ്ങളെയുംകൊണ്ടു വൈവിദ്ധ്യപൂർണ്ണമാക്കിയ ആത്മകഥാകഥനമായ 'അരങ്ങ് കാണാത്ത നടന്‍' എന്ന, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കൃതിയാണ് തിക്കൊടിയന്റെതായി പുറത്തു വന്ന മികച്ച സൃഷ്ടി. അവിചാരിത കൂടിക്കാഴ്ചകൾ ജീവിതമെന്ന നാടകത്തിന്റെ ഭാവിയെ മറച്ചുനിന്നു് യവനിക ഉയർത്തുകയായിരുന്നു ഈ 'നടന്റെ' മുന്നിൽ.
ആദരവോടെ സ്മരിയ്ക്കുന്നു, ഈ ബഹുമുഖ പ്രതിഭയെ..
പദ് മനാഭന്‍ തിക്കോടി
Wednesday, January 15, 2014
കല ജീവിതമാക്കിയവര്‍ ..3
എം. വി. ദേവന്‍-ധിഷണയില്‍
ഇന്നും ചെറുപ്പം
മലയാള കലാ സാഹിത്യ മേഖലയില്‍
ശുദ്ധീകരണത്തിന്റെ അനിവാര്യതയെ ഊന്നിപ്പറഞ്ഞുകൊണ്ട് വിവാദങ്ങള്‍ സൃഷ്ടിയ്ക്കുന്ന
ശ്രീ എം വി ദേവനെയാണ് ഇന്നത്തെ സാഹിത്യ കലാസ്വാദകന്മാര്‍ക്ക് കൂടുതല്‍ പരിചയം. എന്നാല്‍
ചിത്രകാരന്‍, വാസ്തുശില്പി എന്നീ നിലകളില്‍
മലയാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ദേവനെ ഓര്‍ക്കുന്നവര്‍ ഏറെ.എണ്‍പത്താറിന്റെ
നിറവിലും ധിഷണയിലും നിരീക്ഷണപാടവത്തിലും അസൂയാവഹമായ ചെറുപ്പം കാത്തു സൂക്ഷിയ്ക്കുന്ന ദേവന്റെ ശതാഭിഷേകാഘോഷം
ഇന്നാണ്. ആഘോഷമെന്ന് പറയുന്നത് അത്യുക്തിയാവും.. ചില സുഹൃത്തുക്കളുടെ ഒത്തുചേരല്‍. ആഘോഷിക്കേണ്ടിയിരുന്ന എണ്‍പത്തിനാലാം വയസ്സില്‍ പക്ഷെ ആഘോഷമൊന്നും
ഉണ്ടായില്ല. ശതാഭിഷേകത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ - ''ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതാണല്ലോ ശതാഭിഷേകം. ഞാന്‍
അത്ര കണ്ടിട്ടില്ല. ഇനി ചന്ദ്രന്‍ എന്നെ ആയിരം വട്ടം കണ്ടോ എന്നറിയില്ല.
കണ്ടിട്ടുണ്ടാവാം''.
ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്;ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ ഇടങ്ങളില്‍ ദേവസ്പന്ദനങ്ങള് തീര്‍ത്ത ഈ കലാകാരന്‍ ആലുവയില്‍
ദേശീയപാതയ്ക്കും തീവണ്ടിപ്പാളത്തിനും സമീപമുള്ള 'ചൂര്‍ണ്ണി' എന്നു പേരിട്ട വീട്ടില്‍ വായനയിലാണ് ഇപ്പോള്‍, എന്നുമെന്ന
പോലെ പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും
മദ്ധ്യേ. പുസ്തകങ്ങള്‍ നിറഞ്ഞ അലമാരയ്ക്ക് തഴെയാണ് അദ്ദേഹത്തിന്റെ കട്ടില്‍. ''കേരളീയ ജിവിതത്തില്‍ വായന നിത്യാഹാരമാക്കിത്തീര്‍ത്തതിന്
ദേവന്‍ നിര്‍ണായക സംഭാവന നല്‍കി’’യെന്ന് മുമ്പൊരിക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി
പറഞ്ഞത് ഓര്‍ക്കുന്നു.
കട്ടിലിന്റെ ഒരരികില്‍ 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാര'മായി കിട്ടിയ താന്‍ തന്നെ നിര്‍മിച്ച മനോഹരമായ ശില്പം പ്രദര്‍ശിപ്പിചിട്ടുണ്ടെന്ന്
ഒരു അഭിമുഖകാരന്‍ എഴുതിയത് കണ്ടിട്ടുണ്ട്. ''ശില്പം നിര്‍മ്മിച്ച ആളിനുതന്നെ അത് പുരസ്‌കാരമായി ലഭിയ്ക്കുക’’ എന്ന അപൂര്‍വ
ഭാഗ്യം തനിയ്ക്കുണ്ടായത്തിലുള്ള സന്തോഷം പലരോടും അദ്ദേഹം പങ്കു വെച്ചിട്ടുണ്ടത്രെ.
വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട് ദേവന്
ചാര്‍ത്താന്‍. ശോഭിച്ച നിരവധി പദവികളുമുണ്ട്.. കേരളത്തിലെ ആധുനിക
ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ
അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടർ. മദ്രാസ് സ്കൂൾ ഓഫ്
ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ ശിഷ്യന്‍. കേരള കലാപീഠത്തിന്റെ സ്‌ഥാപകാംഗം.ചെയര്‍മാന്‍.
‘കലാദർപ്പണ’ത്തിന്റെ എഡിറ്റര്‍.
പെരുന്തച്ചൻ എന്ന സംഘടനയുടെ സ്ഥാപകന്‍. മാതൃഭൂമിയിൽ സ്‌റ്റാഫ് ആർട്ടിസ്‌റ്റ് (1952-61), ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവ് (1961-62). മദ്രാസ്
ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡൽഹി ലളിതകലാ അക്കാദമി അംഗം (1966-68), ഫെഡോ (ഫാക്‌റ്റ്) യിലെ ആർട്ട് കൺസൾട്ടന്റ് (1968-72), കേരള ലളിതകലാ അക്കാദമി ചെയർമാൻ (1974-77).
എണ്ണമറ്റ പുരസ്കാരങ്ങള്‍ ദേവനെ
തേടിയെത്തിയിട്ടുണ്ട്.. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് (1985), 1985-ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് , ചെന്നൈ റിജിയനൽ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക് അവാർഡ്
(1992),
1994-ലെ എം.കെ.കെ. നായർ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി, വയലാർ
അവാരഡ് (1999), 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാരം’ എന്നിവ ഇവയില്‍ ചിലവ മാത്രം.
ചിത്രകലയുടെ പേരില്‍, കാലഹരണപ്പെട്ട
ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തിലറിയപ്പെട്ടിരുന്ന
ഒരു കാലഘട്ടത്തിലാണ് ആധുനികതയുടെ
അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും
കേരളീയ കലാരംഗത്ത് അവതരിപ്പിച്ചു കൊണ്ട് ദേവന്‍ കടന്നു വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത
ഇടപെടലുകള്‍ കൊണ്ട് ദേശത്തിന്റെ കലാ,സാഹിത്യ,സംസ്‌കാരങ്ങളെ പരിപോഷിപ്പിച്ച
ദേവന്റെയുള്ളിലെന്നും ഒരു കലാപകാരിയുണ്ടായിരുന്നു. അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും
ഇടയിലുള്ള മുള്‍പ്പാതയിലൂടെ, ഒരിടത്തും തളച്ചിടാനാവാത്ത ഒറ്റയാനായിട്ടായിരുന്നു, ശ്രീ
ദേവന്‍റെ സഞ്ചാരം.
സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതാണ്
ദേവന്റെ കലാജീവിതം. ‘’മഹത്തായ’’എന്ന് വിശേഷിപ്പിയ്ക്കാന്‍ ഒട്ടും മടിയ്ക്കേണ്ടതില്ലാത്ത
ഒരു സപര്യ.
പുതിയൊരു വായനാസംസ്‌കാരത്തിന്റെ
തുടക്കമെന്നോണം,സാഹിത്യവും ചിത്രകലയും ചേര്‍ത്തുവെച്ചുള്ള മലയാളികളുടെ വായന
തുടങ്ങുന്നത് ദേവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങിയപ്പോഴാണ്.. 1944ല്‍, പതിനഞ്ചാം വയസ്സിലാണ് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ
ആദ്യചിത്രം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ രേഖാചിത്ര സമ്പ്രദായത്തിന്
പ്രചാരമുണ്ടാക്കിയ എം. ഭാസ്‌കരന്റെ മരണത്തില്‍ തനിയ്ക്കുണ്ടായ ദു:ഖമാണ് ദേവന്‍ ആ
ചിത്രത്തിന് വിഷയമാക്കിയത്. 1952 മുതല്‍ ഒമ്പത് വര്‍ഷത്തോളം മാതൃഭൂമി വാരികയില്‍ വരച്ചിരുന്ന
ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ
സവിശേഷതകള്‍ മലയാളികളായ വായനക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു എന്നതിലേറെ കഥയെ
മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ അവരുടെ ദൃശ്യസംസ്‌കാരത്തിലും സാഹിത്യഭാവുകത്വത്തിലും
ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
1946-ൽ ചിത്രകല പഠിക്കുവാനായി മദ്രാസിൽ
കഴിഞ്ഞിരുന്ന കാലത്ത് ശ്രീ എം. ഗോവിന്ദനുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് തന്‍റെ ജീവിത വീക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി
ദേവന്‍ പറഞ്ഞിട്ടുണ്ട്.
കലയുമായി ദേശാന്തരങ്ങള്‍ താണ്ടിയ
തന്റെ ജീവിതത്തെക്കുറിച്ച് വല്ലാത്തൊരാവേശമാണ് ദേവന്. ചിത്രകലയുടെ പെരുമയുയര്‍ത്തിയ എണ്ണമറ്റ
ചിത്രങ്ങളും, ശില്പങ്ങളും (കൊല്ലം നെഹറു
പാർക്കിലെ അമ്മയും കുഞ്ഞും എന്ന പൂർണ്ണകായ ശില്പം നിർമ്മിച്ചത് ദേവൻ ആണ്.),
കേരളത്തിനകത്തും പുറത്തുമായി രൂപകല്പന ചെയ്തു നിര്‍മ്മിച്ച അസംഖ്യം മന്ദിരങ്ങളും, നവീനാശയങ്ങളുടെ എഴുത്തുകളും. . . . ദേവസ്പര്ശമേറ്റ
മേഖലകള്‍ വളരെ ബൃഹത്താണ്.
കലയുടെയും സാഹിത്യത്തിന്റെയും
വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും
കൈകാര്യംചെയ്ത ദേവന്‍ മൗലികങ്ങളായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.കലയിലെ
കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരെ തുറന്നടിക്കുന്ന കലാപകാരിയെ പല
എഴുത്തുകളിലും കാണാം. പാണ്ഡിത്യപ്രകടനമോ കപടഗൌരവമോ ഇല്ലാതെ തികച്ചും ലളിതമായി
ആശയാവിഷ്കാരം നടത്തിയിരിക്കുന്ന ഈ ലേഖനങ്ങളെല്ലാം തന്നെ ഒരുപോലെ പഠനാര്‍ഹങ്ങളാണു്.
ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ
സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. ദേവന്റെ
അരനൂറ്റാണ്ടുകാലത്തെ സാഹിത്യരചനകളുടെ സമാഹാരമാണു് ദേവസ്പന്ദനം. മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു
ബീജാവാപം നടത്തുന്ന, നൂറ്റാണ്ടുകളുടെ പുസ്തകമായി വിശേഷിപ്പക്കപ്പെടുന്ന, അത്യന്തം പ്രൌഢവും
ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണു്. ദേവന്‍
എന്ന ചിത്രകാരന്റെ വ്യക്തിത്വം സ്ഫുരിക്കുന്ന ചിത്രങ്ങളുടെ ഒരു വിഭാഗവും
ജീവിതത്തിന്റെ ആല്‍ബം എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു വിഭാഗവും കൂടാതെ
മുഖാമുഖങ്ങളുടെ ഒരു ഭാഗവും ഇതിലുണ്ടു്. 1999ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ കൃതി, മനുഷ്യന്റെ
സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന
ദൃഢവിശ്വാസത്തിലേക്ക് വായനക്കാരെ തിരിച്ചുവിടുന്നു.
‘’മലയാളം സര്‍വ്വകലാശാല എന്ന
പേര് നമ്മുടെ മാതൃഭാഷയെ കളിയാക്കുന്നതിന് സമമാണെ’’ന്ന ഇദ്ദേഹത്തിന്റെ തുറന്ന
വിമര്‍ശനം ഏറെ വാക്കേറുകള്‍ ക്ഷണിച്ചുവരുത്തി. ‘’സര്‍വ്വകലാശാല എല്ലാ കലകളുടെയും
പഠനശാലയാണ്. അവിടെ ഭാഷാപഠനം കൂടാതെ ശാസ്ത്രസാങ്കേതികവിദ്യയും കലയും നൃത്തവും
സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നു. ലോകത്തെങ്ങും ഭാഷക്കായി മാത്രം സര്‍വകലാശാല
ഇല്ല. അപ്പോള്‍ മലപ്പുറം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സര്‍വ്വകലാശാലക്ക്
എങ്ങനെ മലയാളത്തിന്റെ പേര് നല്‍കും?’’ ദേവന്‍ ചോദിയ്ക്കുന്നു.
‘’കാലടിയിലെ സര്‍വ്വകലാശാലയെ
സംസ്കൃത യൂണിവേഴ്സിറ്റി എന്ന് വിളിക്കുന്നത് പരമ വിഡ്ഢിത്തമാണ്. അവിടെ സംസ്കൃതം
ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെന്ന് മാത്രമേയുള്ളൂ. എന്നാല്‍, അതിനെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ആരും അവിടെ ഇല്ല.’’
ദേവന്‍ ചൂണ്ടിക്കാട്ടി. ‘’ഗ്രീക്ക് ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പ്രമുഖ ഭാഷകള്‍ക്കായി ലോകത്ത് സര്‍വ്വകലാശാലകളില്ല. എല്ലാ
കലകളും പഠിപ്പിക്കുന്ന സര്‍വ്വകലാശാലക്ക് ഭാഷയുടെ പേരിടുന്നത് അനുചിതമാണ്. മലയാളം
സര്‍വ്വകലാശാല എന്ന പേരുമാറ്റി എഴുത്തച്ഛന്‍ സര്‍വ്വകലാശാല എന്നോ മറ്റോ ആക്കണം.’’എന്ന്
നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു,ദേവന്‍.
മറ്റൊരിയ്ക്കല്‍ ‘’വര്‍ത്തമാനകാലത്ത്
പത്രമാസികകളില്‍ പ്രത്യക്ഷപ്പെടുന്ന രേഖാചിത്രങ്ങള്‍ വായനയെ
പ്രോത്സാഹിപ്പിക്കുന്നവയല്ലെ’’ന്ന് ശ്രീ ദേവന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന്
അദ്ദേഹം പറഞ്ഞു, ‘’പഴയകാലത്ത് പല സാഹിത്യസൃഷ്ടികളും വായനക്കാരുടെ ഹൃദയങ്ങളില്‍
സ്ഥിരതാമസമാക്കിയതിന് രേഖാചിത്രങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ
കാലത്ത് ചിത്രരചനക്ക് ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും
കുറവായിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ പല പ്രതീകങ്ങളും പ്രചരിപ്പിച്ചതില്‍
പാശ്ചാത്യരും മുഗളന്മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.
ദശോപനിഷത്ത് പ്രചരിപ്പിച്ചത് ഔറംഗസേബിന്റെ സഹോദരനായിരുന്നു. നടരാജവിഗ്രഹത്തിന്
പ്രചാരം കൊടുത്തത് റോതന്‍ എന്ന ഫ്രഞ്ച് ശില്‍പിയായിരുന്നു.’’
എം ടി വാസുദേവന്‍ നായര്‍ക്കു
എതിരായ പരാമര്‍ശങ്ങളും തുടര്‍ന്നുണ്ടായ കോടതി നടപടികളും മറക്കില്ല ആരും.
1928 ജനു. 15നാണ് കണ്ണൂര്‍
ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത ചൊക്ലിയില്‍, പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് മഠത്തില്‍
ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി
മാധവിയുടേയും മകനായി മഠത്തിൽ വാസുദേവൻ എന്ന എം വി ദേവന്റെ ജനനം. ഹൈസ്കൂൾ
വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി
പോയി. ചെന്നൈയിലെ ഗവണ്മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ ഡി.പി.
റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ
കീഴില്‍ ചിത്രകല അഭ്യസിച്ചു.
ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍
വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും
സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. വാസ്തുശില്പത്തിലേക്കു തിരിഞ്ഞത്
പില്ക്കാലത്താണ് .
1974 മുതല്‍ 77 വരെ സംസ്ഥാന
ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍
അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള
കലാപീഠം,
മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്.
ഗോപുരം,
സമീക്ഷ, കേരള കവിത,ജ്വാല
തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും ആരംഭം
മുതൽ ബന്ധപ്പെട്ടു പ്രവർത്തിച്ചു.
പദ് മനാഭന്‍ തിക്കോടി .
Friday, December 27, 2013
തോറ്റു ഞാന്‍ കണ്ണാ ..
തോറ്റു ഞാന്‍ കണ്ണാ ..
പദ് മനാഭന്‍ തിക്കോടി
[***നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്രത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിലേയ്ക്ക് വേണ്ടി എഴുതിക്കൊടുതിരുന്ന ഒരു പദ്യമാണിത്. നിലവാരം പോരാത്തത് കൊണ്ടാവാം, അവരത് അച്ചടിച്ചില്ല. ഇവിടെ എഡിറ്റര്‍ ഞാന്‍ തന്നെയല്ലേ.. ഇതാ അത്..]
നിന്‍ മുരളീരവം കേള്‍ക്കുവാനായി ഞാന്‍
നിന്നെയും തേടീ നടന്നു-
കാളിന്ദിയാറ്റിന്റെയോരത്തെ മണ്ണിലും
വൃന്ദാവനത്തിലും, പിന്നെ
ശ്രീഗുരുവായൂര്‍ നടയിലും, പൂന്താന
കവിതന്റെയില്ലത്തിലും
ശ്രീ കുറൂരമ്മയെ സേവിച്ച മണ്ണിലും
ചെറുശ്ശേരി ഗേഹത്തിലും
ഗോവര്‍ദ്ധനത്തിന്റെ കീഴിലും, മഥുരതന്‍
തെരുവിന്റെ വിരിമാറിലും
എവിടെയും കണ്ടില്ല, കുഴലൊച്ച കേട്ടില്ല,
മായാവിയായി നീ നിന്നൂ-
നിന്റെ പാട്ടൊക്കെയും രാധയ്ക്കു മാത്രമോ?
തോറ്റു ഞാന്‍, വൈകുണ്‍ഠനാഥാ
വ്രണിതമായുള്ളൊരീ,യുള്ളവുമായിതാ
പ്രണമിപ്പു, തിരുമുമ്പിലായി
ഒരു നെയ് തിരിയുമായ്, അര്‍ച്ചനാ പുഷ്പമായ്,
മിഴി തുറന്നീടുമോ ശൌരേ!
-----------------
Monday, December 16, 2013
കല ജീവിതമാക്കിയവര്‍ [രണ്ട്]
ശ്രീ സി എന്‍ കരുണാകരന്‍-ഒരു ഓര്‍മ്മക്കുറിപ്പ്
2013 ഡിസംബർ 14-ന് ഉച്ചയ്ക്ക് രണ്ടരയോടെ ഹൃദയാഘാതം മൂലം കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ശ്രീ സി എന്‍ കരുണാകരന്‍ ജീവിതത്തോട് വിട ചൊല്ലിയപ്പോള്‍ കേരളമെങ്ങുമുള്ള ചിത്രകലാ ആസ്വാദകര്‍ക്ക് നഷ്ടപ്പെട്ടത് ഭാരതീയ സംസ്‌കാരവും പൗരാണിക ചുവര്‍ചിത്ര ശൈലിയും വരകളില്‍
ആവാഹിച്ച ലോകപ്രശസ്‌ത ചിത്രകാരന്‍.
എണ്ണച്ചായവും ജലച്ചായവും അക്രലിങ്കും ഒരുപോലെ വഴങ്ങിയിരുന്ന ശ്രീ കരുണാകരന്‍ മാഷിന്റെ
നാലു പതിറ്റാണ്ടത്തെ ആ കലാസപര്യയ്‌ക്കാണ് അന്ത്യമായത്.
മാഷ് ഒരു ബഹുമുഖ കലാ പ്രതിഭയായിരുന്നു.
ചിത്രകലാ പാരമ്പര്യമൊന്നുമിലാത്ത ഒരു കുടുംബത്തില്‍ ജനിച്ച ശ്രീ കരുണാകരന്‍ ഒരു പ്രകൃതിനിയോഗം എന്ന പോലെയാണ് ചിത്രകലാരചന തന്‍റെ കര്‍മമേഖലയായി തെരഞ്ഞെടുത്തതെന്ന് പറയാം. സ്ക്കൂളിൽ പഠിക്കാൻ മിടുക്കനല്ലാതിരുന്ന ആ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് ചിത്രം വര തുടങ്ങുന്നത്. ഉറ്റവരുടെ ശ്രദ്ധയില്‍പെട്ട ആദ്യചിത്രം അക്കാലത്ത് പെന്‍സില്‍ കൊണ്ട് വരച്ച അശോകസ്‌തംഭമാണ്. പാവറട്ടി സ്‌കൂളിലെ പഠനകാലത്തു വരച്ച ആമ്പല്‍പൂവിന്റെ ചിത്രം ചന്ദ്രിക ആഴ്‌ചപ്പതിപ്പ് മുഖചിത്രമാക്കിയത് ആയിരുന്നു, ആദ്യകാല അംഗീകാരം.
തുടര്‍ന്ന് സ്കൂള്‍ വിദ്യാഭാസം പൂർത്തിയാക്കാതെ പന്ത്രണ്ടാം വയസ്സിൽ മദ്രാസ് സ്ക്കൂൾ ഓഫ് ആർട്സിൽ ചേരുന്നതിനു വേണ്ടി വണ്ടി കയറിയ കരുണാകരന് പെയ്‌ന്റിങ്ങിലായിരുന്നു താൽപര്യം. പക്ഷെ പത്താം ക്ലാസ് ഇല്ലാത്തതു കൊണ്ട് അതിനു ചേരാനാവാത്തതിനാല്‍ ഡിസൈനിങ് കോഴ്സിനാണ് ചേർന്നത്. ഒന്നാം റാങ്കോടെ പ്രവേശന പരീക്ഷ പാസ്സായ കരുണാകരന്‍, കോഴ്സ് പാസ്സായത് സ്വർണ്ണമെഡലോടെ. ഈ മികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അദ്ദേഹത്തിന് പെയ്‌ന്റിങിൽ പ്രവേശനം ലഭിച്ചു. ഡി.പി.റോയ് ചൗധരിയുടെയും കെ.എസി.എസ്.പണിക്കരുടേയും കീഴില്‍ അഭ്യസിയ്ക്കാന്‍ അവസരം ലഭിച്ച ശ്രീ കരുണാകരന്‍ അവിടെയും ഒന്നാം റാങ്കോടെ പാസ്സായി.
പഠനത്തിന് ശേഷം കുറച്ചുകാലം ഏതാനും പരസ്യ ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇതിനകം തന്നെ തന്‍റെ സമ്പന്നമായ കലാചാതുരിയും വര്‍ണങ്ങളിലെ വൈവിദ്ധ്യവും കരുണാകരനെ പ്രശസ്തനാക്കി. നേരത്തെ 1956-ലെ മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം തന്‍റെ പതിനാറാം വയസ്സില്‍ നേടിയ ഇദ്ദേഹം 1964-ല്‍ മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം കൂടി കരസ്ഥമാക്കി.
1970ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീ കരുണാകരന്‍, എം.കെ.കെ. നായരുടെ പ്രേരണയിൽ കലാപീഠത്തിൻ അദ്ധ്യാപകനായി ചേർന്നെങ്കിലും അധികകാലം അതിൽ തുടരാനായില്ല. തുടര്‍ന്ന്
കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം എറണാകുളത്ത് എം.ജി.റോഡിൽ ആരംഭിച്ചു . 1973 മുതല്‍ 1977 വരെ ഈ പ്രദര്‍ശനശാല പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആനുകാലികങ്ങളിൽ വരച്ചും കമേഴ്സ്യൽ ചിത്രരചനയിലേർപ്പെട്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ അക്കാലത്ത്പ്രത്യക്ഷപ്പെട്ടിരുന്നു.കാലക്രമേണ അദ്ദേഹത്തിന്റെ പെയ്‌ന്റിങ്ങുകളും മെറ്റൽ, സിമന്റ് റിലീഫുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
1970-ല്‍ കലാപീഠം അധ്യാപകനെന്നനിലയില്‍ കൊച്ചിയിലെത്തിയ കരുണാകരന്‍ വര്‍ഷങ്ങളായി മാമംഗലത്തായിരുന്നു താമസം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്ന കരുണാകരനു 2009ല്‍ രാജാ രവിവര്‍മ പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ ലഭിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം (2003) പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം (2000) കേരള ലളിതകലാ അക്കാദമി പുരസ്‌കാരം ( 1971, 1972, 1975 ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം (1964) കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (2005) എന്നിവ ഇവയില്‍ ചിലത് മാത്രം.
സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ശ്രീ കരുണാകരന്‍.
2003 സെപ്‌റ്റംബര്‍ അഞ്ചിനു വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസിയില്‍ പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടു. ഈ പര്യടനത്തിനിടെ അവിടത്തെ പ്രശസ്‌തമായ അതിഥി ഇന്ത്യന്‍ റസ്‌റ്റോറന്റിലും വിര്‍ജീനിയയിലെ ഏഷ്യന്‍ ആര്‍ട്ട് ഗാലറിയിലും പ്രദര്‍ശനം നടത്തി. 2002 ല്‍ ബ്രസീലിലെ മൂന്നു നഗരത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ ഏറ്റവുമധികം ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്തിയ കലാകാരന്മാരില്‍ ഒരാളുമാണ് ശ്രീ കരുണാകരന്‍- അമ്പതോളം.
ശില്‌പകലയിലും സി.എന്‍. നൈപുണ്യം തെളിയിച്ചു. നിരവധി പുസ്‌തകങ്ങളുടെ പുറംചട്ടയും അദ്ദേഹം രൂപകല്‍പന ചെയ്‌തിട്ടുണ്ട്.
അക്രിലിക്, ഓയില്‍ തുടങ്ങി എല്ലാവിധ നിറസങ്കേതങ്ങളും അദ്ദേഹത്തിനു വഴങ്ങിയെന്ന അപൂര്‍വതയുമുണ്ട്. തൃശൂരിലെ ഒരു വ്യക്‌തിയുടെ ശേഖരത്തിലേക്കായി വരച്ച കൂറ്റന്‍ മ്യൂറല്‍പെയിന്റിംഗാണ് ഏറ്റവും ഒടുവില്‍ ചെയ്‌ത കലാസൃഷ്‌ടി.

മലയാളം സിനിമാ രംഗത്തും ശ്രീ കരുണാകരന്‍ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍ ,അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചത് ഇദ്ദേഹമാണ്.
ഗുരുവായൂരിനടുത്ത് ബ്രഹ്‌മകുളത്ത് 1940 ലാണു കരുണാകരന്റെ ജനനം. പിതാവ് ഗ്രാമസേവകനായിരുന്ന ശ്രീ ടി.പി. ശേഖരമേനോന്‍.
സമ്പന്നമായ ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ചിരുന്ന ജീവിതം തന്നെ കലയാക്കിയ മറ്റൊരു കലാകാരന്‍ കൂടി വിടവാങ്ങുമ്പോള്‍ ശൂന്യതക്ക് വിസ്തൃതി കൂടുന്നു.
എന്‍റെ ആദരാഞ്ജലികള്‍...
പദ് മനാഭന്‍ തിക്കോടി
Wednesday, November 13, 2013
എന്‍റെ തിക്കോടി [എട്ട്]
ബി എം ഗഫൂറിനെ ഓര്‍ക്കുമ്പോള്‍
ചിരിച്ചും കളിച്ചും ഓടിയും ചാടിയും നടക്കുന്ന നമ്മുടെ നിരവധി രാഷ്ട്രീയനേതാക്കളുടെ ഹാസ്യ ചിത്രങ്ങള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുണ്ടാവുക ബി എം ഗഫൂര്‍ മാതൃഭൂമിയിലും ചന്ദ്രികയിലും ശങ്കേഴ്സ് വീക്ക് ലിയിലും മറ്റും വരച്ചിരുന്ന കാര്‍ട്ടൂണുകള്‍ വഴി തന്നെ ആയിരിയ്ക്കും.പല കോമാളിവേഷത്തിലും നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ കാര്‍ട്ടൂണ്‍ കോളത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇവരില്‍ നല്ലൊരു വിഭാഗം ആളുകളും അത് ആസ്വദിച്ചിരുന്നു.
ചിരിപ്പിച്ചുകൊണ്ട് ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്ന, എന്‍റെ തിക്കോടിയുടെ അഭിമാനമായിരുന്ന, ഞങ്ങളുടെ ഗഫൂര്‍ക്കയുടെ വരകള്‍ മലയാളിയ്ക്ക് നഷ്ടമായിട്ട്, ഇന്നേക്ക് 10വര്‍ഷം തികയുന്നു....സ്‌നേഹാഞ്‌ജലികള്‍....
മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ 'എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറയും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ളയും സഹോദരിമാരാണ്.
പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്..ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു.തുടര്‍ന്ന് .'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കി. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി.തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു .1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്.കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയായിരുന്നു,ഗഫൂര്‍. കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായിരുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1991ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് . ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട്, കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി.ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന സമയത്താണ് എനിയ്ക്ക് ഗഫൂര്‍ക്കയുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്.. എന്‍റെ സഹപാഠി, മുഹമ്മദലിയുടെ ഏട്ടനാണ് ഗഫൂര്‍ക്ക..എന്നെക്കാള്‍ അഞ്ചു വയസ്സ് സീനിയര്‍.
പിന്നീട് കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ഒരുമിച്ചു പ്രവര്‍ത്തിച്ചു, കുറച്ചു മാസങ്ങള്‍.. ഹാസ്യ പ്രധാനമായ മാസിക മാസം തോറും പുറത്തിറക്കിയിരുന്നു.. ഇതില്‍ ഗഫൂര്‍ക്ക വരച്ചിരുന്ന ഏതാനും കൊച്ചു കാര്‍ടൂണുകള്‍ ജനയുഗം വാരികയിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു, പിന്നീട്. പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു എന്ന യോഗ്യതയും കൈയെഴുത്ത് നല്ലതായിരുന്നു എന്ന വസ്തുതയുമാണ് മാസികകലുമായി സഹകരിയ്ക്കാന്‍ എനിയ്ക്ക് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കി അതില്‍ ചില ലേഖനങ്ങളും മറ്റും എഴുതി ചേര്‍ക്കാനും ഞാന്‍ അവസരം കണ്ടെത്തി.. ഗഫൂര്‍ക്ക സമീപത്തില്ലാതിരുന്ന സമയങ്ങളില്‍ ഇന്ത്യന്‍ ഇങ്ക് എടുത്തു ചെറു ചിത്രങ്ങള്‍ വരയ്ക്കാനും ശ്രമിച്ചിരുന്നു, ഞാന്‍. ഗഫ്ഫോര്‍ക്ക തന്നെയാണ് പറഞ്ഞത്, ഇതല്ല നിനക്ക് പറ്റിയത്..എഴുത്തില്‍ ശ്രദ്ധിച്ചോളൂ..[ഞാനതില്‍ ഒരു വിജയമായിരുന്നില്ല എന്നത് പില്‍ക്കാലസത്യം]
ഒരിക്കല്‍ കൂടി സ്മരിയ്ക്കുന്നു, ആദരവോടെ...

Tuesday, November 12, 2013
ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ലഭിച്ച മലയാളം എഴുത്തുകാരി കെ എം രാധയ്ക്ക് അഭിനന്ദനങ്ങള്‍.
ശ്രേഷ്ഠഭാഷാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട്ജില്ലാ ഭരണകൂടവും,ജില്ലാ ഇന്‍ഫര്‍മേഷന്‍
ഓഫീസും ചേര്‍ന്ന് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കഥാകാരിയായ കെ.എം.രാധ ( രാധ കിഴക്കേമഠം) ഉള്‍പ്പെടെ മൂന്ന് പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പി.പി.ശ്രീധരനുണ്ണി,മലയത്ത് അപ്പുണ്ണി എന്നിവരാണ് ആദരിക്കപ്പെട്ട മറ്റു സാഹിത്യകാരന്മാര്‍.
കലക്ടര്‍ സി.എ.ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കേന്ദ്രസാഹിത്യ അക്കാദമി അംഗം പി.കെ.പാറക്കടവ്,ഉദ്ഘാടനം ചെയ്തു. ഭരണഭാഷാപുരസ്കാരം നേടിയ എന്‍.ഡി.ജോര്‍ജിന് കലക്ടര്‍ ഉപഹാരം സമ്മാനിച്ചു.
സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്ന ശ്രീമതി രാധ രചിച്ച മിക്ക കഥകളിലും തനിയ്ക്ക് ചുറ്റുമുള്ള വിചിത്ര മനുഷ്യരുടെ, പൊള്ളുന്ന ജീവിതവും തീക്ഷ്ണമായ മനോലോകവുമുണ്ട്. ഈ കഥാകാരി എഴുതുന്നത് അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിയ്ക്കാരുണ്ടോ എന്ന് ചില കോണുകളില്‍ നിന്നും വരാറുള്ള ഒറ്റപ്പെട്ട ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്...എന്നാലും നല്ല കാമ്പുള്ളവ എന്ന് എനിയ്ക്ക് തോന്നിയ രചനകള്‍ എല്ലാം തന്നെ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.
Subscribe to:
Posts (Atom)

![Photo: ചിരിച്ചും കളിച്ചും ഓടിയും ചാടിയും നടക്കുന്ന നമ്മുടെ നിരവധി രാഷ്ട്രീയനേതാക്കളുടെ ഹാസ്യ ചിത്രങ്ങള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുണ്ടാവുക ബി എം ഗഫൂര്‍ മാതൃഭൂമിയിലും ചന്ദ്രികയിലും ശങ്കേഴ്സ് വീക്ക് ലിയിലും മറ്റും വരച്ചിരുന്ന കാര്‍ട്ടൂണുകള്‍ വഴി തന്നെ ആയിരിയ്ക്കും.പല കോമാളിവേഷത്തിലും നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ കാര്‍ട്ടൂണ്‍ കോളത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇവരില്‍ നല്ലൊരു വിഭാഗം ആളുകളും അത് ആസ്വദിച്ചിരുന്നു.
ചിരിപ്പിച്ചുകൊണ്ട് ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്ന, എന്‍റെ തിക്കോടിയുടെ അഭിമാനമായിരുന്ന, ഞങ്ങളുടെ ഗഫൂര്‍ക്കയുടെ വരകള്‍ മലയാളിയ്ക്ക് നഷ്ടമായിട്ട്, ഇന്നേക്ക് 10വര്‍ഷം തികയുന്നു....സ്‌നേഹാഞ്‌ജലികള്‍....
മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ 'എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറയും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ളയും സഹോദരിമാരാണ്.
പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്..ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു.തുടര്‍ന്ന് .'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കി. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി.തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു .1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്.കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയായിരുന്നു,ഗഫൂര്‍. കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായിരുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1991ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് . ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട്, കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി.ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന സമയത്താണ് എനിയ്ക്ക് ഗഫൂര്‍ക്കയുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്.. എന്‍റെ സഹപാഠി, മുഹമ്മദലിയുടെ ഏട്ടനാണ് ഗഫൂര്‍ക്ക..എന്നെക്കാള്‍ അഞ്ചു വയസ്സ് സീനിയര്‍.
പിന്നീട് കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ഒരുമിച്ചു പ്രവര്‍ത്തിച്ചു, കുറച്ചു മാസങ്ങള്‍.. ഹാസ്യ പ്രധാനമായ മാസിക മാസം തോറും പുറത്തിറക്കിയിരുന്നു.. ഇതില്‍ ഗഫൂര്‍ക്ക വരച്ചിരുന്ന ഏതാനും കൊച്ചു കാര്‍ടൂണുകള്‍ ജനയുഗം വാരികയിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു, പിന്നീട്. പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു എന്ന യോഗ്യതയും കൈയെഴുത്ത് നല്ലതായിരുന്നു എന്ന വസ്തുതയുമാണ് മാസികകലുമായി സഹകരിയ്ക്കാന്‍ എനിയ്ക്ക് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കി അതില്‍ ചില ലേഖനങ്ങളും മറ്റും എഴുതി ചേര്‍ക്കാനും ഞാന്‍ അവസരം കണ്ടെത്തി.. ഗഫൂര്‍ക്ക സമീപത്തില്ലാതിരുന്ന സമയങ്ങളില്‍ ഇന്ത്യന്‍ ഇങ്ക് എടുത്തു ചെറു ചിത്രങ്ങള്‍ വരയ്ക്കാനും ശ്രമിച്ചിരുന്നു, ഞാന്‍. ഗഫ്ഫോര്‍ക്ക തന്നെയാണ് പറഞ്ഞത്, ഇതല്ല നിനക്ക് പറ്റിയത്..എഴുത്തില്‍ ശ്രദ്ധിച്ചോളൂ..[ഞാനതില്‍ ഒരു വിജയമായിരുന്നില്ല എന്നത് പില്‍ക്കാലസത്യം]
ഒരിക്കല്‍ കൂടി സ്മരിയ്ക്കുന്നു, ആദരവോടെ...
പദ് മനാഭന്‍ തിക്കോടി](https://m.ak.fbcdn.net/sphotos-b.ak/hphotos-ak-ash4/p480x480/1473071_543503369068231_940635027_n.jpg)